വെള്ളിയാഴ്ചയും, ഞായറാഴ്ചയും രാവിലെ 8.30ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ശബരിമല സ്പെഷ്യൽ വന്ദേഭാരത് രാത്രി ഏഴ് മണിക്ക് കോട്ടയത്ത് എത്തിച്ചേരും. തിരിച്ച് കോട്ടയത്ത് നിന്നും രാത്രി 9 ന് പുറപ്പെടുന്ന വന്ദേഭാരത് സ്പെഷ്യൽ അടുത്ത ദിവസം രാവിലെ 9 മണിക്ക് ചെന്നൈ സ്റ്റേഷനിൽ എത്തിച്ചേരും
എറണാകുളം നോർത്ത് , തൃശൂർ, പാലക്കാട് എന്നിവയാണ് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന് കേരളത്തിലെ സ്റ്റോപ്പുകൾ. ഇതുകൂടാതെ പോത്തന്നൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാടി എന്നിവിടങ്ങളിലും ട്രെയിൻ നിർത്തും.
advertisement
തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ എണ്ണം വർദ്ധിച്ചതോടെയാണ് വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.
Also See- ഇന്ത്യയിൽ 23 വന്ദേഭാരത് ട്രെയിനുകൾ ഓടിയെത്തുന്ന സമയം 200 മിനിറ്റ് മുതൽ 605 മിനിട്ട് വരെ
ഇത് കൂടാതെ ചെന്നൈ-കോയമ്പത്തൂർ-ചെന്നൈ റൂട്ടിൽ മറ്റൊരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ കൂടി സർവീസ് നടത്തും. ക്രിസ്മസ് അവധി ദിനങ്ങൾ പ്രമാണിച്ചാണ് ഈ ട്രെയിൻ സർവീസ് നടത്തുക. 2024 ജനുവരി 30 വരെ ചൊവ്വാഴ്ചകളിലാണ് ഈ സർവീസ്. ചെന്നൈയിൽനിന്ന് രാവിലെ 7.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.15ന് കോയമ്പത്തൂരിൽ എത്തും. തിരികെ 3.05ന് പുറപ്പെടുന്ന ട്രെയിൻ രാതി 9.50ഓടെ ചെന്നൈയിലെത്തും. കാട്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.