റോയല്‍ എന്‍ഫീല്‍ഡ് ഡയറക്ടറായ സിദ്ധാര്‍ഥ് ലാലിനെ മാനേജിങ് ഡയറക്ടര്‍ പദവിയില്‍ വീണ്ടും നിയമിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വോട്ടെടുപ്പ് നടന്നെന്നും നിയമനം ഓഹരി ഉടമകള്‍ വോട്ടിനിട്ട് തള്ളിയെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 17ന് നടന്ന 39-ാ മത് വാര്‍ഷിക യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 21.2 കോടിയാണ് സിദ്ധാര്‍ഥിന്റെ നിലവിലെ വാര്‍ഷിക ശമ്പളം. ഇതിന്റെ 10 ശതമാനം വര്‍ധനവാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പറ്റില്ലെന്ന് ഓഹരി ഉടമകള്‍ നിലപാടെടുക്കുകയാണുണ്ടായത്.
advertisement
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 14 ശതമാനമായും പിന്നീട് എട്ട് ശതമാനമായും കുറഞ്ഞിരുന്നു. ഇതാണ് ശമ്പള വര്‍ധനവിനെ എതിര്‍ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവീഡ് പ്രതിസന്ധികള്‍ക്കിടയിലെ ശമ്പള വര്‍ധനവിനെ ചില ഉടമകള്‍ എതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇതോടെയാണ് തീരുമാനം വോട്ടിനിട്ടത്. അതേ സമയം ഐഷര്‍ മോര്‍ട്ടോര്‍സിന്റെ ബോര്‍ഡില്‍ ഡയറക്ടറായ സിദ്ധാര്‍ഥ ലാലിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയം ഓഹരി ഉടമകള്‍ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്
