TRENDING:

എറണാകുളം–ചെന്നൈ ശബരിമല സ്പെഷൽ ട്രെയിൻ; ചെങ്കോട്ട- പുനലൂർ പാതയിലൂടെ

Last Updated:

കൊല്ലം–ചെങ്കോട്ട പാതയിലൂടെ കേരളത്തിനു ലഭിക്കുന്ന ആദ്യ ശബരിമല സ്പെഷൽ ട്രെയിനാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റെയിൽവേ ചെങ്കോട്ട- പുനലൂർ പാതയിലൂടെ ശബരിമല സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു.ശബരിമല സ്പെഷൽ (06067) കൊല്ലം, ചെങ്കോട്ട വഴി എറണാകുളം–ചെന്നൈ താംബരം നവംബർ 28 മുതൽ 2023 ജനുവരി 2 വരെ സർവീസ് നടത്തും. എറണാകുളത്തു നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 1.10ന് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് താംബരത്ത് എത്തും. കൊല്ലം–ചെങ്കോട്ട പാതയിലൂടെ കേരളത്തിനു ലഭിക്കുന്ന ആദ്യ ശബരിമല സ്പെഷൽ ട്രെയിനാണിത്.
advertisement

മടക്ക ട്രെയിൻ (06068) ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.40ന് താംബരത്തു നിന്നു പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും.

Also Read-ശബരിമല തീർഥാടകർക്ക് വിമാനത്തിൽ നാളികേരം ക്യാബിൻ ബാഗിൽ കൊണ്ടുപോകാം; വ്യോമയാന സുരക്ഷ ബ്യൂറോ അനുമതി

കേരളത്തിലെ സ്റ്റോപ്പുകൾ:

കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല.

തമിഴ്നാട്ടിലെ പ്രധാന സ്റ്റോപ്പുകൾ :

ചെങ്കോട്ട, രാജപാളയം, ശിവകാശി, മധുര, ഡിണ്ടിഗൽ,തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കുംഭകോണം, ചിദംബരം, വില്ലുപുരം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചെന്നൈയിൽ നിന്നുള്ള ട്രെയിൻ ബുധനാഴ്ചകളിൽ രാവിലെ 6.50ന് പുനലൂരിലെത്തും. തീർഥാടകർക്ക് പുനലൂരിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സൗകര്യം ലഭിക്കും

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
എറണാകുളം–ചെന്നൈ ശബരിമല സ്പെഷൽ ട്രെയിൻ; ചെങ്കോട്ട- പുനലൂർ പാതയിലൂടെ
Open in App
Home
Video
Impact Shorts
Web Stories