TRENDING:

Tata Motors | ഏപ്രിലിൽ കാറുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്; 65000 രൂപ വിലക്കുറവ്

Last Updated:

ഉപഭോക്താക്കൾക്ക് ടിയാഗോ, ടിഗോർ, ഹാരിയർ, സഫാരി, നെക്സോൻ തുടങ്ങിയ മോഡലുകൾ വിലക്കുറവിൽ സ്വന്തമാക്കാനാകുന്ന ഓഫറുകളാണ് ടാറ്റ മുന്നോട്ടുവെക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടാറ്റ മോട്ടോഴ്‌സ് (Tata Motors) ഏപ്രിൽ മാസം വിവിധ മോഡൽ കാറുകൾക്ക് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിൽ ഉപഭോക്താക്കൾക്ക് 65,000 രൂപ വരെ കിഴിവ് ലഭിക്കുന്ന ഓഫറുകളാണ് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. വലിയ ബാറ്ററിയും 500 കിലോമീറ്റർ വരെ റേഞ്ചും അനുവദിക്കുന്ന പുതിയ ഡിസൈനിലുള്ള ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി ടാറ്റ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ലാഭകരമായ ഇലക്ട്രിക് വാഹനങ്ങളുടെ കൂടുതൽ ശ്രേണികൾ അവതരിപ്പിക്കുന്നതിനൊപ്പം അവർ ഇപ്പോൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് സന്തോഷകരമായ യാത്ര ഉറപ്പ് നൽകുന്നു. ഉപഭോക്താക്കൾക്ക് ടിയാഗോ, ടിഗോർ, ഹാരിയർ, സഫാരി, നെക്സോൻ (Tata Nexon) തുടങ്ങിയ മോഡലുകൾ വിലക്കുറവിൽ സ്വന്തമാക്കാനാകുന്ന ഓഫറുകളാണ് ടാറ്റ മുന്നോട്ടുവെക്കുന്നത്. ഇവയ്ക്കെല്ലാം എക്‌സ്‌ചേഞ്ച് ബോണസുകൾ, ക്യാഷ് ഓഫറുകൾ, കോർപ്പറേറ്റ് ഇൻസെന്റീവുകൾ എന്നിവ ഉൾപ്പടെ കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ ഓഫറുകൾ 2021, 2022 മോഡലുകൾക്കും ലഭ്യമാകും
Tata-nexon
Tata-nexon
advertisement

- ടാറ്റ ടിഗോർ

ടാറ്റയുടെ കോംപാക്റ്റ് 5 സീറ്റർ സെഡാൻ ടിഗോറിന് 21,500 രൂപ വരെ കിഴിവ് ലഭിക്കും. മോഡലിന്റെ XZ ട്രിമ്മിനും ഉയർന്ന പതിപ്പുകൾക്കും 10,000 രൂപ അധിക കിഴിവ് ലഭിക്കും. എല്ലാ ടാറ്റ ടിഗോർ വേരിയന്റുകളിലും 11,500 രൂപയുടെ കോർപ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാൽ ടിഗോറിന്‍റെ സിഎൻജി വേരിയന്റിന് വിലക്കിഴിവില്ല.

- ടാറ്റ നെക്സോൺ

ടാറ്റ മോട്ടോഴ്സ് ശ്രേണിയിലെ ഏറ്റവും വിജയകരമായ രണ്ടാമത്തെ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സണിന്റെ പെട്രോൾ വേരിയന്റ് 3,000 രൂപ കോർപ്പറേറ്റ് ബോണസ് കമ്പനി നൽകുന്നുണ്ട്. ഡീസൽ മോഡലിന് എക്‌സ്‌ചേഞ്ച് ഇൻസെന്റീവ് ആയി 15,000 രൂപയും കോർപ്പറേറ്റ് ആനുകൂല്യങ്ങളായി 5,000 രൂപയും ലഭിക്കും.

advertisement

7.43 ലക്ഷം മുതൽ 13.74 ലക്ഷം വരെയാണ് ടാറ്റ നെക്സോണിന്റെ ഡൽഹി എക്സ്ഷോറൂം വില.

- ടാറ്റ ടിയാഗോ

ടിയാഗോ ഹാച്ച്ബാക്ക് ടിഗോറിന്റെ സമാനമായ കോംപാക്ട് പതിപ്പാണ്. ഒരേ എഞ്ചിൻ, ട്രാൻസ്മിഷൻ, ഉപകരണങ്ങളുടെ പട്ടിക എന്നിവ ഇരു കാറുകൾക്കും ഒരുപോലെയാണ്. ടാറ്റ ടിയാഗയുടെ എല്ലാ മോഡലുകൾക്കും 11,500 രൂപ വരെ കോർപ്പറേറ്റ് റിബേറ്റ് ഉൾപ്പെടെ 31,500 രൂപ വരെ കിഴിവ് ലഭിക്കും. എന്നിരുന്നാലും, മോഡലിന്റെ CNG ഓപ്ഷനിൽ അത്തരമൊരു ഓഫർ ലഭ്യമല്ല.

advertisement

Also Read- Tata Nexon EV മുതല്‍ Jaguar I-pace വരെ; ഇന്ത്യയിലെ മികച്ച അഞ്ച് ഇലക്ട്രിക് കാറുകള്‍

- ടാറ്റ സഫാരി

സഫാരിയുടെ എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കൾക്ക് 45,000 രൂപ വരെ കിഴിവ് ലഭിക്കും. ഹാരിയറിന്റെ അതേ 2.0 ലിറ്റർ ഡീസൽ പവർട്രെയിനാണ് സഫാരിക്ക് കരുത്തേകുന്നത്. സെഗ്‌മെന്റിലെ ഏറ്റവും വിശാലമായ മൂന്നാം നിരകളുള്ള ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ സഫാരി ലഭ്യമാണ്.

- ടാറ്റ ഹാരിയർ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടാറ്റ ഹാരിയറിന്റെ പുതിയ പതിപ്പായ കാസിരംഗ അടുത്തിടെ പുറത്തിറങ്ങി. എന്നിരുന്നാലും, പ്രത്യേക കിഴിവുകളൊന്നും ഈ മോഡലിന് കമ്പനി നൽകുന്നില്ല. എല്ലാ മോഡലുകൾക്കും 40,000 രൂപ എക്‌സ്‌ചേഞ്ച് ഇൻസെന്റീവ് ഉൾപ്പെടെ 65,000 രൂപ വരെ പരമാവധി ലാഭിക്കാൻ ഹാരിയറിന്റെ മറ്റ് പതിപ്പുകൾക്ക് കഴിയും. കോർപ്പറേറ്റ് ഓഫറായി ടാറ്റ മോട്ടോഴ്‌സ് 5,000 രൂപ കിഴിവും മുന്നോട്ടുവെക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Tata Motors | ഏപ്രിലിൽ കാറുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്; 65000 രൂപ വിലക്കുറവ്
Open in App
Home
Video
Impact Shorts
Web Stories