നെക്‌സൺ ഇവിയുടെ വിജയത്തിന്റെ പിന്നാലെയാണ് ഇപ്പോൾ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയുടെ 70ലധികം ശതമാനവും ആകർഷിക്കുന്നത്. അതിന്റെ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ടാറ്റ 120 നഗരങ്ങളിൽ 700 ലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു. കൂടാതെ ടാറ്റ പവർ, ടാറ്റ കെമിക്കൽസ്, ടാറ്റാ ഓട്ടോകോംപ് ഉൾപ്പെടെയുള്ള മറ്റ് ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ സുസ്ഥിരമായ ഇവി ഇക്കോസിസ്റ്റം അതിവേഗം വികസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
നെക്‌സോൺ ഇവി, ടിഗോർ ഇവി സിപ്ട്രോൺ, എക്സ്പ്രസ്-ടി ഇവി എന്നിവയുൾപ്പെടെയുള്ള ടാറ്റാ മോട്ടോഴ്‌സിന്റെ ഇവി വാഹനങ്ങൾക്ക് മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന കനത്ത സബ്‌സിഡികൾക്ക് അർഹതയുള്ളത് എന്നത് ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ഫെയിം - II സ്കീം (നിലവിൽ, വാണിജ്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള ഇവികൾക്ക് മാത്രമേ സബ്‌സിഡി നൽകുന്നുള്ളൂ), അതത് സംസ്ഥാന നയങ്ങൾ എന്നിവ പ്രകാരം 15 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള മോഡലുകൾക്കാണ് സബ്സിസിഡി ലഭ്യമാവുക. മിക്ക സംസ്ഥാനങ്ങളും 1.50 ലക്ഷം മുതൽ 2.50 ലക്ഷം രൂപ വരെ മൊത്തം ഇൻസെന്റീവ് നൽകുന്നുണ്ട്. ഇത് ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കുവാൻ സഹായിക്കുന്നു.
advertisement
പുതുതായി അവതരിപ്പിച്ച ടൈഗോർ ഇവി സിപ്‌ട്രോണിന് നിരവധി ബുക്കിംഗുകൾ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നെക്സോൺ ഇവിയെ പോലെ ഇതും വലിയ ജനപ്രീതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്സോൺ ഇവിയുമായി താരതമ്യം ചെയ്യുമ്പോൾ ടൈഗോർ ഇവി സിപ്‌ട്രോണിന് താരതമ്യേന വില കുറവാണ് എന്നതും എടുത്തു പറയേണ്ടതാണ്.
9.54 ലക്ഷം മുതൽ 10.64 ലക്ഷം രൂപ വരെ (FAME-II സബ്സിഡി ഉൾപ്പെടെ എക്സ്-ഷോറൂം) ഫ്ലീറ്റ് മാത്രമുള്ള Xpres-T EV യുടെ വിലയും ടാറ്റ അടുത്തിടെ പ്രഖ്യാപിച്ചു.
നെക്‌സൺ ഇവിയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ടാറ്റ മോട്ടോഴ്സ്, വരും കാലങ്ങളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൂടാതെ 2025 ഓടെ മൊത്തം 10 ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ കമ്പനിയുടെ പോർട്ട്ഫോളിയോയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയിൽ ടാറ്റ ആൾട്രോസ് ഇവി (2019 ലെ ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചത്), ടാറ്റാ പഞ്ച് ഇവി, ടാറ്റ സിയറ ഇവി എന്നിവയും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
