TRENDING:

Tata Motors | ടാറ്റാ കാറുകൾക്ക് 28,000 രൂപ വരെ വിലക്കുറവ്; ഓഫര്‍ നവംബര്‍ 30 വരെ

Last Updated:

വാഹനം വാങ്ങുന്നവര്‍ക്ക് അടുത്തുള്ള അംഗീകൃത ടാറ്റ മോട്ടോഴ്സ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് കിഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹന നിര്‍മ്മാതാക്കളായി വളര്‍ന്നുവരുന്ന ടാറ്റ മോട്ടോഴ്സ് (Tata Motors) തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഒരു ഓഫര്‍ (Offer) ഒരുക്കിയിരിക്കുന്നു. നവംബര്‍ മാസത്തില്‍ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ യാത്രാ വാഹനങ്ങള്‍ക്ക് പരമാവധി 28,000 രൂപ വരെ വിലയുള്ള ആകര്‍ഷകമായ ഉത്സവ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ടിഗോര്‍, നെക്‌സോണ്‍ (ഡീസല്‍) (Tata Nexon), ടിയാഗോ, ഹാരിയര്‍ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് നിര്‍മ്മാതാക്കള്‍ നിരവധി ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവയുടെ രൂപത്തിലായിരിക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. എന്നാല്‍, ഈ ആനുകൂല്യങ്ങള്‍ നവംബര്‍ മാസം 30 വരെ മാത്രമേ ലഭിക്കുകയുള്ളൂ.
tata-motors-
tata-motors-
advertisement

വാഹന വില്‍പ്പന വര്‍ദ്ധിപ്പിക്കാനും മത്സരാധിഷ്ഠിതമായ ഇന്ത്യന്‍ ഫോര്‍ വീലര്‍ വിപണിയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുമാണ് ഈ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം സഫാരി, ആള്‍ട്രോസ്, പുതുതായി ലോഞ്ച് ചെയ്ത പഞ്ച് മൈക്രോ എസ്യുവി എന്നിവയ്ക്ക് ഈ മാസം നല്‍കുന്ന പുതിയ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. എങ്കിലും, വാഹനം വാങ്ങുന്നവര്‍ക്ക് അടുത്തുള്ള അംഗീകൃത ടാറ്റ മോട്ടോഴ്സ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് കിഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനാകും.

മോഡല്‍ തിരിച്ചുള്ള ടാറ്റ മോട്ടോഴ്സിന്റെ ഓഫറുകള്‍ ഇങ്ങനെ:

advertisement

ടാറ്റ ടിയാഗോ (Tata Tiago): ടാറ്റ മോട്ടോഴ്സ് ഇതിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ വേരിയന്റ് തിരിച്ചുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എക്‌സ് ഇ, എക്‌സ് ടി മോഡലുകള്‍ക്ക് 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും, മറ്റ് വേരിയന്റുകളുടെ കാര്യത്തില്‍ ഇത് 10,000 രൂപയാണ്. എല്ലാ വേരിയന്റുകളിലും 3,000 രൂപ വരെയുള്ള പ്രത്യേക കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അതേസമയം ടിഗോര്‍ ഇവിയില്‍ ആനുകൂല്യങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല.

ടാറ്റ ടിഗോര്‍ (Tata Tigor): 86 എച്ച്പി, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന കോംപാക്റ്റ് സെഡാന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും സഹിതം മൊത്തം 28,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ, തിരഞ്ഞെടുത്ത കോര്‍പ്പറേറ്റുകള്‍ക്ക് 3,000 രൂപ വരെ കിഴിവും ലഭിക്കും.

advertisement

ടാറ്റ നെക്സോണ്‍ ഡീസല്‍ (Tata Nexon - Diesel): എസ്യുവിയുടെ ഡിസ്‌കൗണ്ട് 15,000 രൂപ എക്സ്ചേഞ്ച് ബോണസായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡീസല്‍ പതിപ്പുകള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്. 5,000 രൂപ വരെയുള്ള തിരഞ്ഞെടുത്ത കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നെക്സോണ്‍ ഇ വിയില്‍ എക്‌സ് ഇസ്ഡ് പ്ലസ് വാങ്ങുന്നവര്‍ക്ക് 10000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. 'എക്‌സ് ഇസ്ഡ് പ്ലസ് ലക്സ്' ട്രിമ്മില്‍ 15,000 രൂപയും ലഭിക്കും. അതേസമയം ടാറ്റ നെക്സോണ്‍ ഡാര്‍ക്ക് എഡീഷന്‍ ഈ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടാറ്റ ഹാരിയര്‍ (Tata Harrier): ടാറ്റ സ്റ്റേബിളില്‍ നിന്നുള്ള മറ്റൊരു എസ്യുവി - ഹാരിയര്‍ 20,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യവും 5,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവുംനല്‍കുന്നു. പക്ഷെ ഈ പ്രത്യേക ആനുകൂല്യങ്ങളും കിഴിവുകളും ഹാരിയറിന്റെ ഡാര്‍ക്ക് പതിപ്പിന് മാത്രമേ ബാധകമാകൂ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Tata Motors | ടാറ്റാ കാറുകൾക്ക് 28,000 രൂപ വരെ വിലക്കുറവ്; ഓഫര്‍ നവംബര്‍ 30 വരെ
Open in App
Home
Video
Impact Shorts
Web Stories