TRENDING:

സുരക്ഷാ ടെസ്റ്റിലെ പരാജയം; മാരുതിയുടെ കാറിനെ കളിയാക്കി ടാറ്റ മോട്ടോഴ്സിന്‍റെ പരസ്യം!

Last Updated:

ഏറ്റവും പുതിയ ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് രണ്ട് സ്റ്റാറും സെൽറ്റോസ് മൂന്ന് സ്റ്റാറും നേടിയപ്പോൾ, മാരുതി സുസുകിഎസ്-പ്രസ്സോയ്ക്ക് സ്റ്റാറൊന്നും നേടായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാരുതി സുസുകി എസ്പ്രസ്സോ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, കിയ സെൽറ്റോസ് തുടങ്ങിയ കാറുകളുടെ ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ട്രോളുമായി ടാറ്റ മോട്ടോഴ്സ്. ക്രാഷ് ടെസ്റ്റിൽ പൂജ്യം റേറ്റിങ് നേടിയ മാരുതി സുസുകി എസ്പ്രസ്സോ കാറിനെ പരിഹസിക്കുന്ന പരസ്യമാണ് ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടത്. ടാറ്റ ടിയാഗോയുടെ പരസ്യത്തിൽ, "ഞങ്ങൾ അത്ര എളുപ്പത്തിൽ തകരില്ല" എന്ന ക്യാപ്ഷനാണ് നൽകിയിരിക്കുന്നത്.
advertisement

ഏറ്റവും പുതിയ ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് രണ്ട് സ്റ്റാറും സെൽറ്റോസ് മൂന്ന് സ്റ്റാറും നേടിയപ്പോൾ, മാരുതി സുസുകിഎസ്-പ്രസ്സോയ്ക്ക് സ്റ്റാറൊന്നും നേടായില്ല. സോഷ്യൽ മീഡിയയിൽ എസ്-പ്രസ്സോയുടെ മോശം സുരക്ഷാ റേറ്റിംഗിനെയാണ് ടാറ്റ മോട്ടോഴ്‌സ് പരിഹസിക്കുന്നത്. തകർന്ന "കോഫി" കപ്പിന്‍റെ ചിത്രം നൽകിയാണ് ടാറ്റയുടെ ട്വീറ്റ്.

ക്രാഷ് ടെസ്റ്റിൽ മികച്ച റേറ്റിങ് നേടിയതാണ് ടാറ്റയുടെ വിവിധ മോഡലുകൾ. എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ടാറ്റ ടിയാഗോയ്‌ക്കെതിരെയാണ് എസ്-പ്രസ്സോ മത്സരിക്കുന്നു, ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റ് പ്രകാരം ഫോർ-സ്റ്റാർ റേറ്റിംഗ് ലഭിച്ച കാറാണ് ടാറ്റ ടിയാഗോ. ഗ്ലോബൽ എൻ‌സി‌എപി പ്രസിഡന്റും സിഇഒയുമായ ഡേവിഡ് വാർഡും ടാറ്റയുടെ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. ക്രാഷ് ടെസ്റ്റുകൾ സുരക്ഷിതമായ കാറുകൾക്ക് ഒരു മാർക്കറ്റ് നിർമ്മിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

advertisement

വാസ്തവത്തിൽ, ടിയാഗോ മാത്രമല്ല, ടാറ്റാ മോട്ടോഴ്‌സും മഹീന്ദ്രയും അവരവരുടെ കാറുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ ശരിയായ മാതൃക കാണിക്കുന്നു. ടാറ്റ നെക്‌സണും അൽട്രോസും ഗ്ലോബൽ എൻകാപ് ക്രാഷ് ടെസ്റ്റിൽ പഞ്ചനക്ഷത്ര റേറ്റുള്ള കാറുകളാണ്, അതുപോലെ തന്നെ മഹീന്ദ്ര എക്‌സ്‌യുവി 300 ഉം പഞ്ചനക്ഷത്ര റേറ്റിങ് കിട്ടിയ വാഹനമാണ്. മാരുതി സുസുക്കിയുടെ കാറുകളിൽ, വിറ്റാര ബ്രെസ്സ മാത്രമാണ് ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. നാലു സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് ബ്രെസ്സയ്ക്ക് ലഭിച്ചിട്ടുള്ളത്. ടാറ്റ ടിയാഗോ വാഹന നിർമാതാക്കളുടെ ഗെയിംചേഞ്ചറായിരുന്നു, കൂടാതെ പാസഞ്ചർ കാർ വിപണിയിൽ സുരക്ഷ എന്ന സവിശേഷത ഉയർത്തിക്കാട്ടാൻ ടിയാഗോയ്ക്കും ടാറ്റ മോട്ടോഴ്സിനും സാധിച്ചു. ഇത് കമ്പനിയുടെ ഹോട്ട് സെല്ലറായി തുടരുന്നു.

advertisement

ഗ്ലോബൽ എൻ‌സി‌എപി ക്രാഷ് ടെസ്റ്റ് പ്രോഗ്രാം വിപണിയിൽ വിൽക്കുന്ന അടിസ്ഥാന വേരിയന്റിനെയാണ് പരിശോധനയ്ക്കായി പരിഗണിക്കുന്നത്. എസ്-പ്രസ്സോയുടെ അടിസ്ഥാന വേരിയന്‍റിൽ ഡ്രൈവർ സൈഡ് എയർബാഗ് മാത്രമേ ഉള്ളൂ, അതേസമയം പരിശോധനയിൽ കാറിന്റെ ബോഡി ഷെൽ അസ്ഥിരമാണെന്ന് വ്യക്തമായി. ഫ്രണ്ട് ഫുട്വെൽ ഏരിയയും ദുർബലമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ഗ്ലോബൽ എൻകാപ് ഫലങ്ങളോട് പ്രതികരിച്ചുകൊണ്ട് മാരുതി സുസുക്കി വക്താവ് ഇങ്ങനെ പറഞ്ഞു, "ഇന്ത്യൻ സർക്കാർ അടുത്തിടെ കാർ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളുടെ കാഠിന്യം വർദ്ധിപ്പിക്കുകയും യൂറോപ്യൻ മാനദണ്ഡങ്ങളുമായി സാമ്യമുള്ളതാക്കുകയും ചെയ്തു. കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങളും ഈ ആഗോള മാനദണ്ഡങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നുവെന്നും കൃത്യമായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വക്താവ് പറയുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
സുരക്ഷാ ടെസ്റ്റിലെ പരാജയം; മാരുതിയുടെ കാറിനെ കളിയാക്കി ടാറ്റ മോട്ടോഴ്സിന്‍റെ പരസ്യം!
Open in App
Home
Video
Impact Shorts
Web Stories