TRENDING:

കാ‌‍ർ വാങ്ങാൻ പ്ലാനുണ്ടോ? 15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച അഞ്ച് കാറുകൾ

Last Updated:

ഇന്ത്യയിൽ 15 ലക്ഷം രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകുന്ന മികച്ച 5 കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വന്തമായി ഒരു കാ‍ർ വാങ്ങുക എന്നത് മിക്ക മലയാളികളുടെയും ആ​ഗ്രഹമാണ്. എന്നാൽ കാർ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തരുടെയും താത്പര്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാണ്. ഇന്ധനക്ഷമത, സുരക്ഷ, പവ‍ർ എന്നിങ്ങനെ നിരവധി കാര്യങ്ങൾ കണക്കിലെടുത്താകും കാറുകൾ തിരഞ്ഞെടുക്കുക. നിലവിൽ ഇന്ത്യയിൽ 15 ലക്ഷം രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകുന്ന മികച്ച 5 കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
Image source: Kia India
Image source: Kia India
advertisement

കിയ സോണറ്റ്

ഒരു എസ്‌യുവിയിൽ നിന്ന് തന്നെ തുടങ്ങാം. എസ്‌യുവി ഇഷ്ടപ്പെടുന്ന നിരവധി വാ​ഹന പ്രേമികളുണ്ട്. വാസ്തവത്തിൽ ഇത് മറ്റ് എസ്‍യു‌വിയെക്കാള്‍ ഒരുപടി മുന്നിലാണെന്ന് തന്നെ പറയാം. കിയ സെൽറ്റോസ് ഇന്ത്യയിൽ അവതരിപ്പിച്ച ഉടൻ തന്നെ വിപണിയില്‍ ഹിറ്റായി മാറിയിരുന്നു. വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യ ഒരു ശ്രദ്ധേയമായ മാർക്കറ്റ് ആയതിനാൽ, സോണറ്റ് ഉൾക്കൊള്ളുന്ന ഇതേ ശ്രേണിയിലുള്ള കാർ ഇന്ത്യൻ മാർക്കറ്റിൽ പ്രതീക്ഷിച്ചിരുന്നു. കാർ വിപണിയിൽ എത്തിയതോടെ അതിൻറെ വിസ്മയകരമായ സവിശേഷതകള്‍ കൊണ്ട് എല്ലാവരും അത്ഭുതപ്പെടുക തന്നെ ചെയ്തു.

advertisement

സോണറ്റിന് മൂന്ന് എഞ്ചിനുകളും അഞ്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭ്യമാണ്. അതിൽ 1.2 ലിറ്റർ എന്‍എ പെട്രോൾ എഞ്ചിനും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ആറ് സ്പീഡ് ഐഎംടി യൂണിറ്റുമായും ഏഴ് സ്പീഡ് ഡിസിടി യൂണിറ്റുമായും കാ‍‍ർ ലഭ്യമാണ്. എന്നാൽ മിക്ക ആളുകളും തെരഞ്ഞെടുക്കുന്നത് 118 ബിഎച്ച്പിയും 172 എൻഎം ടോർക്കും നൽകുന്ന 1.8 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ആണെന്നാണ്‌ വിവരം.

പോളോ ജിടി

advertisement

പുറത്തിറങ്ങിയ ശേഷം ഇന്ത്യയിലെ ഹോട്ട് ഹാച്ച് വിഭാഗത്തിലെ മുൻനിരയിലാണ് പോളോ ജിടി. 2020ൽ, കാറിന്റെ നിർമ്മാണത്തിൽ ചില പുതിയ പരിഷ്കാരങ്ങൾ നടത്തിയിരുന്നു. ഇത് കാറിൻറെ നിരവധി ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ പുതിയ പോളോ ജി ടിയുടെ സ്പെസിഫിക്കേഷനിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. 6 സ്പീഡ് ടോർക്ക് കൺവെർട്ടറിലൂടെ കാർ ഇപ്പോഴും 108 ബിഎച്ച്പിയും 175 എൻഎം ടോർക്കും തന്നെയാണ് വാ​ഗ്ദാനം ചെയ്യുന്നത്. ന​ഗരങ്ങളിലെ തിരക്കുകളിലും മറ്റും ഓടിക്കാൻ ഒരു മികച്ച വാഹന ഓപ്ഷൻ തന്നെയാണ് പോളോ ജി ടി.

advertisement

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്

ഈ പട്ടികയിലെ അടുത്ത കാർ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ആണ്. കാഴ്ചയിലെ ഭം​ഗി കൊണ്ടോ ഫീച്ചറുകൾ കൊണ്ടോ മാത്രമല്ല, മികച്ച പവറുള്ള വാഹനം തേടുന്നവ‍ർക്ക് ഇത് ഒരു മികച്ച അപ്ഗ്രേഡ് ഓപ്ഷൻ തന്നെയാണ്. 'കരുത്തൻ' എന്ന കാര്യത്തിൽ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ഒട്ടും പിന്നിലല്ല. 1.0 ലിറ്റർ എഞ്ചിൻ വിഭാ​ഗത്തിലെ ഏറ്റവും ശക്തമായ എഞ്ചിനാണ് കാറിനുള്ളത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇത് 99 ബിഎച്ച്പിയും 172 എൻഎം ടോർക്കും വാഹനത്തിന് നൽകുന്നു. ഈ എൻജിൻ കൂടാതെ, അഞ്ച് സ്പീഡ് മാനുവലുള്ള 1.2 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളും ഈ ശ്രേണിയിൽ ഉണ്ട്.

advertisement

ടാറ്റ നെക്സൺ

ഇപ്പോൾ കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ എല്ലാവരുടെയും ഹൃദയം കവരുന്ന മറ്റൊരു കാറാണ് നെക്സൺ. ഇന്ത്യയില്‍ നിർമ്മിച്ചതും ഏറ്റവും സുരക്ഷിതത്വം വാ​ഗ്ദാനം ചെയ്യുന്നതുമായ അതി മനോഹരമായ കാറാണ് ടാറ്റാ നെക്സൺ. എന്നാൽ ഇതിനുപുറമെ, കരുത്തുറ്റ മികച്ച എഞ്ചിനും ടാറ്റ നെക്സണിനുണ്ട്. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഉൾപ്പെടെ നെക്സണിന് രണ്ട് മികച്ച ഓപ്ഷനുകൾ ഉണ്ട്. പെട്രോൾ യൂണിറ്റ് 118 ബിഎച്ച്പിയും 170 എൻഎം ടോർക്കും നല്‍കുമ്പോൾ ഡീസൽ എൻജിൻ 108 ബിഎച്ച്പിയും 260 എൻഎം ടോർക്കും നൽകുന്നു.

ഹ്യുണ്ടായ് വെർണ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹ്യുണ്ടായ് വെർണയും ഹോണ്ട സിറ്റിയും തമ്മിൽ ദീർഘകാലമായുള്ള മത്സരത്തെക്കുറിച്ച് നമുക്ക് അറിയാം. ഹോണ്ട സിറ്റി പോലുള്ള ഒരു ജനപ്രിയ കാറുമായി മത്സരിക്കുന്ന വെര്‍ണയുടെ ഏറ്റവും മികച്ച പ്രത്യേകത അതിൻറെ പവർ തന്നെയാണ്. ഈ ശ്രേണിയിൽ, നിങ്ങൾക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ അല്ലെങ്കിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയില്‍ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
കാ‌‍ർ വാങ്ങാൻ പ്ലാനുണ്ടോ? 15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച അഞ്ച് കാറുകൾ
Open in App
Home
Video
Impact Shorts
Web Stories