എസി (air condition) പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കുക
കാറിലെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന് എന്തെങ്കിലും തകരാർ ഉണ്ടെന്ന് തോന്നുകയാണെങ്കിൽ ഉടൻ തന്നെ ഒരു മെക്കാനിക്കിനെ കാണുക. വരും മാസങ്ങളിൽ ഈ ബുദ്ധിമുട്ട് കൂടുകയേ ഉള്ളൂ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഒരു പ്രൊഫഷണലിനെക്കൊണ്ട് സംശയ നിവാരണം നടത്തുക.
എയർ ഫിൽറ്റർ (air filter) പരിശോധിക്കുക
വീട്ടിനുള്ളിലെ എസി പോലെ, കാറിന്റെ എസിയിലും എയർ ഫിൽട്ടർ ഉണ്ട്. വീട്ടിലെ എസിയുടെ എയർ ഫിൽട്ടർ ഇടയ്ക്കിടെ വൃത്തിയാക്കുന്നതു പോലെ കാറിലുള്ളതും വൃത്തിയാക്കണം. പലപ്പോഴും കാറിന്റെ എസിയിലെ എയർ ഫിൽട്ടറുകൾ പലരും വൃത്തിയാക്കാറില്ല. അഴുക്ക് അടിഞ്ഞുകൂടി വൃത്തിഹീനമായ അവസ്ഥയിലായിരിക്കും അവ. എസി മികച്ച രീതിയിൽ പ്രവർത്തിക്കാതിരിക്കാനുള്ള ഒരു കാരണം ഇതായിരിക്കാം. എസി നന്നാക്കുന്നതിനേക്കാൾ ചെലവ് കുറവാണ് ഈ എയർ ഫിൽട്ടറുകൾ മാറ്റിസ്ഥാപിക്കുന്നത് എന്നും ഓർക്കുക.
advertisement
കാറിലെ ദ്രാവകങ്ങൾ (fluids) പരിശോധിക്കുക
ചൂടുകാലത്ത് കാറിലെ ദ്രാവകങ്ങൾക്ക് കട്ടി കുറയുകയോ അവ ബാഷ്പീകരിക്കപ്പെടുകയോ ചെയ്യുന്നു. അതിനാൽ, നിങ്ങളുടെ ട്രാൻസ്മിഷൻ ഫ്ലൂയിഡ്, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ്, കൂളന്റ്, വിൻഡ്ഷീൽഡ് വൈപ്പർ ഫ്ലൂയിഡ് എന്നിവയെല്ലാം ടോപ്പ് ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
എഞ്ചിൻ (engine) പരിശോധിക്കുക
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. അതുപോലെ കാറിനുമുണ്ടൊരു ഹൃദയഭാഗം. എഞ്ചിനാണ് കാറിന്റെ ഹൃദയം. മുകളിൽ സൂചിപ്പിച്ചതുപോലെ, ദ്രാവകങ്ങൾ ടോപ്പ് ഓഫ് ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. എഞ്ചിൻ കൂളന്റ് ടോപ്പ് ഓഫ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. എഞ്ചിൻ കൂളിംഗ് സിസ്റ്റം മികച്ച അവസ്ഥയിലാണെന്ന് ഉറപ്പാക്കാനുള്ള സമയം കൂടിയാണിത്. കൂളന്റ്, തെർമോസ്റ്റാറ്റ്, ഹോസുകൾ, റേഡിയേറ്റർ, വാട്ടർ പമ്പ് എന്നിവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.
ടെമ്പറേച്ചർ ഗേജിൽ നിന്ന് നിങ്ങൾക്ക് എഞ്ചിൻ താപനില നിരീക്ഷിക്കാനാകും. എഞ്ചിൻ ചൂടാകുകയാണെങ്കിൽ, ഡ്രൈവിംഗ് അപ്പോൾ തന്നെ നിർത്തുക. അല്ലാത്ത പക്ഷം, എഞ്ചിന് കാര്യമായ കേടുപാടുകൾ സംഭവിച്ചേക്കാം. ചൂടാകുകയാണെങ്കിൽ ഉടൻ കാർ ഓഫ് ചെയ്യുക., എഞ്ചിൻ തണുക്കാൻ അനുവദിക്കുക. ഉടൻ തന്നെ ഒരു മെക്കാനിക്കിനെ വിളിച്ച് എഞ്ചിൻ കേടുപാടുകൾ പരിഹരിക്കുക.
ബ്രേക്കും (brake) ടയറും പരിശോധിക്കുക
കാറിന്റെ ബ്രേക്കുകൾ ഇടക്കിടെ പരിശോധിക്കുക. അസ്വഭാവികമായ എന്തെങ്കിലും ശബ്ദം ഉണ്ടെങ്കിൽ ഉടൻ തന്നെ ബ്രേക്ക് പരിശോധിക്കണം. വേനൽക്കാലത്ത് അന്തരീക്ഷ താപനില കൂടുന്നതിനാൽ ഇത്തരം കാര്യങ്ങളിൽ ഉദാസീനത കാണിക്കരുത്. ടയറിന്റെ പ്രഷർ പരിശോധിക്കാനും മറക്കരുത്. ടയറുകളിൽ നിന്നുള്ള തീപിടുത്തം പോലെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.