TRENDING:

Car Sale | ജൂലൈയിലെ വിൽപനയിൽ മുന്നിലെത്തിയ 10 കാറുകൾ

Last Updated:

ജൂലൈ മാസത്തിലെ കാർ വിൽപനയുടെ കണക്ക് പുറത്തുവന്നപ്പോൾ കഴിഞ്ഞ വർഷം ജൂലൈയെ ആപേക്ഷിച്ച് 6.5 ശതമാനം വളർച്ചയാണ് മാരുതി നേടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ കാർ വിൽപനയിൽ പതിവുപോലെ ഒന്നാമൻമാരായി കുതിക്കുകയാണ് മാരുതി സുസുകി. ജൂലൈ മാസത്തിലെ കാർ വിൽപനയുടെ കണക്ക് പുറത്തുവന്നപ്പോൾ കഴിഞ്ഞ വർഷം ജൂലൈയെ ആപേക്ഷിച്ച് 6.5 ശതമാനം വളർച്ചയാണ് മാരുതി നേടിയത്. 2023 ജൂലായിൽ 1,52,126 യൂണിറ്റ് വിൽപ്പനയുമായാണ് മാരുതി സുസുക്കി പ്രതിമാസ വിൽപ്പന ചാർട്ടിൽ മുന്നിൽ എത്തിയത്. 50,701 യൂണിറ്റുകളുമായി ഹ്യുണ്ടായ് തൊട്ടുപിന്നിലും 47,630 യൂണിറ്റുകളുമായി ടാറ്റ മോട്ടോഴ്‌സ് മൂന്നാം സ്ഥാനത്തും എത്തി. ഇവിടെയിതാ, ജൂലൈയിൽ ഏറ്റവുമധികം വിറ്റഴിച്ച 10 കാറുകൾ ഏതൊക്കെയെന്ന് നോക്കാം…
കാറുകൾ
കാറുകൾ
advertisement

മാരുതി സുസുക്കി സ്വിഫ്റ്റ്- വിൽപനയിൽ ഒന്നാമതെത്തിയത് മാരുതി സുസുകി സ്വിഫ്റ്റാണ്. 17,896 യൂണിറ്റ് സ്വിഫ്റ്റ് കാറുകളാണ് ജൂലൈയിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2 ശതമാനം വളർച്ച സ്വിഫ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണിൽ വിൽപനയിൽ രണ്ടാമതായിരുന്ന സ്വിഫ്റ്റ് ജുലൈ ആയപ്പോൾ ഒന്നാമതെത്തുകയായിരുന്നു.

മാരുതി സുസുക്കി ബലേനോ- മാരുതിയുടെ പ്രീമിയം സെഗ്‌മെന്റിലുള്ള ബലേനോയാണ് വിൽപനയിൽ രണ്ടാമത്. ജൂലൈയിൽ 16,725 യൂണിറ്റുകൾ വിറ്റഴിച്ച ബലേനോയുടെ വിൽപ്പന കഴിഞ്ഞ ജൂലൈയിൽ 19,760 യൂണിറ്റുകൾ ആയിരുന്നു. ജൂണിൽ നാലാമതായിരുന്ന ബലേനോ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയരുകയായിരുന്നു.

advertisement

മാരുതി സുസുക്കി ബ്രെസ്സ- 2022 ജൂലൈയിലെ 9,709 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 16,543 യൂണിറ്റുകളായി ബ്രെസ്സയുടെ വിൽപന ഉയർന്നു. ഇക്കഴിഞ്ഞ ജൂണിലെ 10,578 യൂണിറ്റുകളിൽ നിന്ന് 56 ശതമാനം വർധന നേടാനും ഈ മോഡലിന് കഴിഞ്ഞു. ജൂണിൽ ഒമ്പതാം സ്ഥാനത്തായിരുന്ന ബ്രെസ്സ ജൂലൈയിൽ മൂന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു. ഗ്രാൻഡ് വിറ്റാര പ്രത്യേക മോഡൽ അവതരിപ്പിച്ചതിനെ തുടർന്ന് ബ്രെസ്സയുടെ പേരിലുള്ള വിറ്റാരയെ ഉപേക്ഷിക്കാൻ മാരുതി സുസുക്കി തീരുമാനിച്ചിരുന്നു.

മാരുതി സുസുക്കി എർട്ടിഗ- പട്ടികയിൽ നാലാം സ്ഥാനത്താണ് എർട്ടിഗ. 14,352 യൂണിറ്റ് എർട്ടിഗയാണ് ജൂലൈയിൽ വിറ്റത്. ജൂണിൽ 8,422 യൂണിറ്റുകൾ മാത്രമായിരുന്നു എർട്ടിഗയുടെ വിൽപന. കഴിഞ്ഞ വർഷം ജൂലൈയിലെ 9,694 യൂണിറ്റുകളിൽ നിന്ന് എർട്ടിഗയുടെ വിൽപ്പന 48 ശതമാനം ഉയർന്നു.

advertisement

ഹ്യുണ്ടായ് ക്രെറ്റ- ജൂലായിൽ 14,062 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹ്യൂണ്ടായ് ക്രെറ്റ ആദ്യ അഞ്ചിൽ ഇടംനേടി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ക്രെറ്റയുടെ വിൽപനയിൽ നേരിയ ഇടിവുണ്ടായി. ജൂണിൽ 14,447 യൂണിറ്റുകൾ വിറ്റഴിച്ചു, വെറും 2 ശതമാനമാണ് വിൽപനയിലെ ഇടിവ്. അതേസമയം ക്രെറ്റയുടെ വിൽപ്പന 2022 ജൂലൈയിലെ 12,625 യൂണിറ്റുകളിൽ നിന്ന് 11 ശതമാനം ഉയർന്നിട്ടുണ്ട്.

മാരുതി സുസുക്കി ഡിസയർ- ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാനായ മാരുതി സുസുക്കി ഡിസയർ ഈ മാസം ആറാം സ്ഥാനത്തെത്തി, മൊത്തം 13,395 യൂണിറ്റുകളാണ് ജൂലൈയിലെ വിൽപന. ജൂൺ മാസത്തിൽ 9,322 യൂണിറ്റുകൾ മാത്രം വിറ്റ ഡിസയർ ആദ്യ പത്തിൽ ഇടംനേടിയിരുന്നില്ല.

advertisement

മാരുതി സുസുക്കി ഫ്രോങ്ക്സ്- ഈ വർഷം വിപണിയിൽ അവതരിപ്പിച്ച ഫ്രോങ്ക്സ് വിൽപനയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ജൂണിൽ 7,991 യൂണിറ്റുകൾ വിറ്റഴിച്ച ഫ്രോങ്‌സിന് ടോപ്പ്-10 ചാർട്ടിൽ പോലും ഇടം നേടാനായില്ല. എന്നിരുന്നാലും, ജൂലൈയിൽ, 13,220 യൂണിറ്റുകളുടെ വിൽപ്പനയോടെ, ഫ്രോങ്ക്സ് 65 ശതമാനം വളർച്ച രേഖപ്പെടുത്തി.

മാരുതി സുസുക്കി വാഗൺആർ- മാരുതി സുസുക്കി വാഗൺആർ മുൻമാസങ്ങളെ അപേക്ഷിച്ച് വിൽപനയിൽ വൻ ഇടിവ് ഉണ്ടായിട്ടുണ്ട്. 2023 ജൂണിലെ ഒന്നാം സ്ഥാനത്ത് നിന്ന് (17,481 യൂണിറ്റുകൾ) വാഗൺ ആർ വിൽപന ഇടിഞ്ഞ് ജൂലൈയിൽ 12,970 യൂണിറ്റുകൾ മാത്രമായി.

advertisement

ടാറ്റ നെക്സോൺ- കഴിഞ്ഞ മാസങ്ങളിൽ മികച്ച വിൽപന രേഖപ്പെടുത്തിയ ടാറ്റ നെക്സോണും ജൂലൈയിൽ കനത്ത ഇടിവുണ്ടായി. ജൂണിൽ അഞ്ചാം സ്ഥാനത്തായിരുന്ന നെക്‌സോൺ ജൂലൈയിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജൂലൈയിലെ വിൽപന 12,349 യൂണിറ്റായി കുറഞ്ഞു. ജൂണിൽ വിൽപന 13,827 യൂണിറ്റ് ആയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാരുതി സുസുക്കി ഇക്കോ- ജൂലൈയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിൽ പത്താമതാണ് മാരുതി സുസുകി ഇക്കോ. 2023 ജൂലൈയിൽ 12,037 യൂണിറ്റ് കാറുകളാണ് ഇക്കോ മോഡൽ വിറ്റഴിച്ചത്. 2022 ജൂലൈയിൽ ഇത് 13,048 യൂണിറ്റുകളായിരുന്നു. വിൽപനയിൽ 8 ശതമാനം ഇടിവാണ് ഇക്കോയ്ക്ക് ഉണ്ടായത്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Car Sale | ജൂലൈയിലെ വിൽപനയിൽ മുന്നിലെത്തിയ 10 കാറുകൾ
Open in App
Home
Video
Impact Shorts
Web Stories