TRENDING:

Safest Cars in India | മഹീന്ദ്ര XUV 700 മുതല്‍ ടാറ്റാ ടിയാഗോ വരെ; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 കാറുകള്‍

Last Updated:

മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും പോലുള്ള ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളാണ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2014 മുതല്‍ ഗ്ലോബല്‍ എന്‍സിഎപി (NCAP) സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയിലെ കാറുകളുടെ സുരക്ഷാ സവിശേഷതകള്‍ ക്രാഷ് ടെസ്റ്റിലൂടെ പരിശോധിക്കാറുണ്ട്. ലോകമെമ്പാടുമുള്ള വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു ആഗോള ഓട്ടോമോട്ടീവ് നിരീക്ഷണ സമിതിയാണ് NCAP. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിംഗിന്റെ അടിസ്ഥാനത്തിലാണ് കാറുകൾക്ക് റേറ്റിംഗ് നൽകുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മികച്ച കാറുകള്‍ തിരഞ്ഞെടുക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.
advertisement

മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും പോലുള്ള ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളാണ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഈ കാറുകള്‍ വാഗ്ദാനം ചെയ്യുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാം.

മഹീന്ദ്ര XUV700 (Mahindra XUV700)

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം മഹീന്ദ്ര XUV 700ന് ആണ്. മഹീന്ദ്ര XUV700 മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയില്‍ 4 സ്റ്റാര്‍ റേറ്റിംഗുമാണ് നേടിയിരിക്കുന്നത്. XUV 700 കഴിഞ്ഞ വര്‍ഷമാണ് പുറത്തിറക്കിയത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങി നിരവധി സവിശേഷതകള്‍ വാഹനത്തിനുണ്ട്.

advertisement

ടാറ്റ പഞ്ച്

അടുത്തിടെ പുറത്തിറക്കിയ ടാറ്റ പഞ്ച് കോംപാക്റ്റ് എസ്യുവിയും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ പട്ടികയുടെ മുൻനിരയിൽ ഇടം നേടി. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ XUV 700ന് സമാനമായ റേറ്റിംഗാണ് പഞ്ചിനും ലഭിച്ചത്.

മഹീന്ദ്ര XUV 300 (Mahindra XUV 300)

മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയില്‍ 4 സ്റ്റാര്‍ റേറ്റിംഗുമായി മഹീന്ദ്ര XUV 300ഉം പട്ടികയിലുണ്ട്. ഗ്ലോബല്‍ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഈ മഹീന്ദ്ര മോഡലിനാണ് ലഭിച്ചിരിക്കുന്നത്.

advertisement

ടാറ്റ ആള്‍ട്രോസ് (Tata Altroz)

ടാറ്റ മോട്ടോഴ്സിന്റെ മറ്റൊരു കാറായ ആള്‍ട്രോസ് മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ 5-സ്റ്റാര്‍ റേറ്റിംഗും കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ 3-സ്റ്റാര്‍ റേറ്റിംഗുമാണ് നേടിയിരിക്കുന്നത്.

ടാറ്റ നെക്‌സോണ്‍

ടാറ്റയുടെ ജനപ്രിയ കോംപാക്റ്റ് എസ്യുവിയായ നെക്സോണ്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ അഞ്ച് സ്റ്റാറുകളും കുട്ടികളുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറുകളും നേടി.

മഹീന്ദ്ര ഥാര്‍

മഹീന്ദ്രയുടെ ഓഫ്-റോഡ് വാഹനമായ ഥാര്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നാല് സ്റ്റാര്‍ റേറ്റിംഗ് ആണ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര ഥാര്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ്. എല്ലാ വേരിയന്റുകളിലും രണ്ട് എയര്‍ബാഗുകളുമായാണ് എസ്യുവി പുറത്തിറങ്ങുന്നത്.

advertisement

ഹോണ്ട സിറ്റി (നാലാം തലമുറ)

ഹോണ്ട സിറ്റിയുടെ നാലാം തലമുറ രണ്ട് എയര്‍ബാഗുകളാണ് സുരക്ഷയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഥാറിന് സമാനമായ സ്‌കോറാണ് ഹോണ്ട സിറ്റിക്ക് ലഭിച്ചിരിക്കുന്നത്.

ടാറ്റ ടിഗോര്‍ ഇവി (Tata Tigor EV)

ഗ്ലോബല്‍ എന്‍സിഎപി റേറ്റ് ചെയ്ത ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ടാറ്റ ടിഗോര്‍ ഇവി. മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നീ രണ്ട് വിഭാഗങ്ങളിലും കാര്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് നേടിയിരിക്കുന്നത്.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍

ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്ക് 4 സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്റ്റാര്‍ റേറ്റിംഗുമാണ് നൽകിയിരിക്കുന്നത്.

advertisement

ടാറ്റ ടിഗോര്‍/ ടിയാഗോ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്‍സിഎപി റേറ്റിംഗില്‍ മുതിര്‍ന്നവരുടെ സുരക്ഷയിൽ 4-സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്റ്റാര്‍ റേറ്റിംഗും നേടി ടാറ്റ ടിയാഗോയും ടിഗോറും പത്താം സ്ഥാനത്തുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Safest Cars in India | മഹീന്ദ്ര XUV 700 മുതല്‍ ടാറ്റാ ടിയാഗോ വരെ; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 കാറുകള്‍
Open in App
Home
Video
Impact Shorts
Web Stories