TRENDING:

Top-Selling Cars | ഇന്ത്യയിൽ 2022 ഫെബ്രുവരിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകൾ

Last Updated:

ഇന്ത്യൻ വിപണിയിൽ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ടാറ്റ. ടാറ്റാ വാഹനങ്ങൾക്ക് വാഹനപ്രേമികൾക്കിടെ ആവശ്യക്കാരേറെയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 (Covid 19) മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ (Economy) കരകയറുന്നതിനിനിടെ വാഹന മേഖലയും വിൽപ്പനയിൽ (Sales) വർദ്ധനവ് രേഖപ്പെടുത്തുന്നു. സെമി-കണ്ടക്ടറുകളുടെ ലഭ്യതക്കുറവ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വാഹന നിർമ്മാതാക്കൾ വിൽപ്പനയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.
advertisement

ഫെബ്രുവരിയിൽ വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവച്ച കാറുകൾ (Cars) ഏതൊക്കെയാണെന്ന് നോക്കാം. കാർവാലെയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകൾ ഇതാ..

മാരുതി സുസുക്കി സ്വിഫ്റ്റ്

ഫെബ്രുവരി മാസത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം മാരുതി സുസുക്കി സ്വിഫ്റ്റ് ആണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം മൊത്തത്തിലുള്ള വിൽപ്പനയിൽ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും സ്വിഫ്റ്റ് തന്നെ പട്ടികയിൽ ഒന്നാമതെത്തി. മൊത്തം 19,202 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.

advertisement

മാരുതി സുസുക്കി ഡിസയർ

ഫെബ്രുവരി മാസത്തിൽ 17,438 യൂണിറ്റുകൾ വിറ്റഴിച്ച മാരുതിയുടെ തന്നെ ഡിസയറാണ് രണ്ടാം സ്ഥാനം നേടിയത്.

മാരുതി സുസുക്കി വാഗൺ ആർ

ഫെബ്രുവരി മാസത്തിൽ 18,728 യൂണിറ്റുകൾ വിറ്റഴിച്ച വാഗൺ ആർ മൂന്നാം സ്ഥാനത്ത് എത്തി. വാഗൺ ആർ ഒരിയ്ക്കൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

മാരുതി സുസുക്കി ബലേനോ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് കാറാണ് ബലേനോ. ഫെബ്രുവരിയിൽ 12,570 യൂണിറ്റ് ബലേനോ കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്.

advertisement

ടാറ്റ നെക്സോൺ

ഇന്ത്യൻ വിപണിയിൽ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ടാറ്റ. ടാറ്റാ വാഹനങ്ങൾക്ക് വാഹനപ്രേമികൾക്കിടെ ആവശ്യക്കാരേറെയാണ്. ഫെബ്രുവരിയിൽ ടാറ്റ നെക്‌സോണിന്റെ 12,259 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു.

മാരുതി സുസുക്കി എർട്ടിഗ

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച മികച്ച എൽയുവികളിലൊന്നാണ് മാരുതി സുസുക്കി എർട്ടിഗ. ഫെബ്രുവരി മാസത്തിൽ 11,649 എർട്ടിഗ കാറുകളാണ് കമ്പനി വിറ്റിരിക്കുന്നത്.

മാരുതി സുസുക്കി ആൾട്ടോ

വർഷങ്ങളായി ബെസ്റ്റ് സെല്ലർ സ്ഥാനം ലഭിച്ച് കൊണ്ടിരിക്കുന്ന മാരുതി സുസുക്കി ആൾട്ടോ ഫെബ്രുവരി മാസത്തിൽ 11,551 യൂണിറ്റുകൾ വിറ്റഴിച്ച് പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തി.

advertisement

മഹീന്ദ്ര ബൊലേറോ

മഹീന്ദ്രയുടെ ഏറ്റവും മികച്ച കാറായ മഹീന്ദ്ര ബൊലേറോ ഫെബ്രുവരിയിൽ മൊത്തം 11,045 യൂണിറ്റുകൾ വിറ്റഴിച്ച് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എട്ടാമത്തെ കാറായി മാറി.

ഹ്യുണ്ടായ് വെന്യൂ

കോം‌പാക്റ്റ്-എസ്‌യുവി വിഭാഗത്തിലെ മികച്ച ബ്രാൻഡുകളിലൊന്നായ ഹ്യൂണ്ടായ് വെന്യൂവിന്റെ 10,212 യൂണിറ്റുകൾ കഴിഞ്ഞ മാസം വിറ്റു. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാർ വിൽപ്പനയിൽ ഒമ്പത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

read also- Honda Sony | ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനും വിൽപ്പനയ്ക്കും സോണിയുമായി കൈകോർത്ത് ഹോണ്ട

advertisement

മാരുതി സുസുക്കി സെലേറിയോ

ഏറ്റവും അധികം വിറ്റഴിച്ച 10 കാറുകളുടെ പട്ടികയിൽ ഏറ്റവും അവസാനത്തേത് മാരുതി സുസുക്കി സെലേറിയോ ആണ്. സെലേറിയോ ഇപ്പോൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിഎൻജി (CNG) ഓപ്ഷനിലും ലഭ്യമാണ്. ഫെബ്രുവരിയിൽ 9,896 യൂണിറ്റുകളാണ് സെലേറിയോ വിറ്റഴിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Top-Selling Cars | ഇന്ത്യയിൽ 2022 ഫെബ്രുവരിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകൾ
Open in App
Home
Video
Impact Shorts
Web Stories