പിഴത്തുകകളിൽ പത്തിരട്ടിയോളമാണ് വർധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ വാഹനം ഓടിച്ചാല്‍ ഇന്ന് മുതൽ പിഴത്തുക 1000 രൂപയാണ്..നിലവിൽ ഇത് 100 രൂപയായിരുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാലുള്ള പിഴ 1000 ത്തിൽ നിന്ന് 5000 രൂപാക്കിയാണ് ഉയർത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. അമിത വേഗത്തിന്‍റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.
advertisement
Also Read-ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാട്: ബിന്ദു അമ്മിണി
പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടി ഓടിച്ചാല്‍ രക്ഷകര്‍ത്താവിനോ, വാഹനത്തിന്‍റെ ഉടമയ്ക്കോ 25,000 രൂപ പിഴ ലഭിക്കാം. ഒപ്പം 3 വര്‍ഷം തടവ്, വാഹന റജിസ്ട്രേഷന്‍ റദ്ദാക്കല്‍ എന്നീ ശിക്ഷകളും ലഭിക്കാം. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ പിഴയ്ക്ക് പുറമെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 25 വയസ്സ് തികയുന്നതു വരെ ലൈസന്‍സും അനുവദിക്കില്ല... വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.
ചൊവ്വാഴ്ച മുതൽ ബോധവല്‍ക്കരണവും, പരിശോധനയും വ്യാപിപ്പിക്കും...ഒരാഴ്ച വരെ ബോധവൽക്കരണം തുടരും....അതിന് ശേഷമെ നിയമലംഘനം കണ്ടെത്താൻ പ്രത്യാക സ്ക്വാഡിനെ നിയമിക്കുകയുള്ളു