• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാട്: ബിന്ദു അമ്മിണി

പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്.

News18 Malayalam
Updated: August 31, 2019, 9:46 PM IST
ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാട്: ബിന്ദു അമ്മിണി
ബിന്ദു അമ്മിണി
  • Share this:
തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണെന്ന വിമർശനവുമായി  ബിന്ദു അമ്മിണി. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. ഇത് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്പേസസ് ഫെസ്റ്റില്‍ സ്ത്രീകളുടെ സ്വകാര്യവും സാമൂഹികവുമായ സ്ഥലങ്ങള്‍ എങ്ങനെ നിര്‍വചിക്കാം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി.

താന്‍ സിപിഎമ്മുകാരിയാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. നിലവില്‍ തനിക്ക് സിപിഎമ്മുമായോ മറ്റേതെങ്കിലും സംഘടനയുമായോ യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ദളിതരെ ഉപയോഗിച്ചുകൊണ്ട് സവര്‍ണസമൂഹങ്ങള്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇത് മനസിലാക്കാതെ അവര്‍ സ്വന്തം ജനതക്ക് നേരെ കല്ലെറിയുകയാണ്. ജാതി വ്യവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ചില ദളിത് സമുദായാംഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. പകരം ഉയര്‍ന്ന ജാതിയുടെ സ്വഭാവത്തിലേക്ക് മാറാനാണ് അവരുടെ ശ്രമം. മാറുമറക്കല്‍ സമരത്തിനെതിരെയും സതി നിരോധനത്തിനെതിരെയും സമൂഹപ്രമാണിമാര്‍ക്കൊപ്പം നിന്ന സ്ത്രീകളുടെ പിന്മുറക്കാരാണ് ഇപ്പോള്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നതെന്നും ബിന്ദു അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തിന് ശേഷം പൊതു ഇടങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൈബര്‍ ഇടത്തില്‍ തനിക്കെതിരെ അക്രമണം നടത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍ അതേ സമയം പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നും പിന്തുണയുമായി നിരവധി എത്തുന്നുണ്ടെന്നും അവർ പറഞ്ഞു.

Also Read 'ശബരിമല കയറാനല്ല എത്തിയത്; കലാപമുണ്ടാക്കാൻ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിലുള്ളവർ ശ്രമിക്കുന്നു': ബിന്ദു അമ്മിണി



Loading...

 

 
First published: August 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...