‘പൂർണമായും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ വാഹനങ്ങളാകും ഞങ്ങൾ കൊണ്ടുവരുന്നത്. ബജാജ്, ടിവിഎസ്, ഹീറോ സ്കൂട്ടറുകൾ 100 ശതമാനവും എഥനോൾ ഉപയോഗിച്ച് മാത്രം പ്രവർത്തിക്കും,” എന്നും മന്ത്രി പറഞ്ഞു. കൂടാതെ ടൊയോട്ട കമ്പനിയുടെ കാംറി കാര്‍ ഓഗസ്റ്റില്‍ പുറത്തിറക്കുമെന്നും ഇത് പൂർണ്ണമായും ഏഥനോൾ ഉപയോഗിച്ച് 40% വൈദ്യുതി ഉൽപാദിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പെട്രോളിന്റെ ലിറ്ററിന് 120 രൂപ വിലയുമായി താരതമ്യം ചെയ്യുമ്പോൾ എഥനോളിന്റെ വില ലിറ്ററിന് 60 രൂപയാണ്.
advertisement
കൂടാതെ ട്രക്ക് ഡ്രൈവർ കമ്പാർട്ടുമെന്റുകളിൽ എയർ കണ്ടീഷനിംഗ് നിർബന്ധമാക്കുന്ന ഫയലിലും ഗഡ്കരി ഒപ്പുവച്ചു. ട്രക്കുകൾ ഓടിക്കുന്ന ആളുകൾക്ക് സൌകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും നിതിൻ ഗഡ്കരി അടുത്തിടെ ഒരു വ്യവസായ പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. “നമ്മുടെ ഡ്രൈവർമാർ 43 മുതൽ 47 ഡിഗ്രി വരെ കഠിനമായ താപനിലയിലാണ് വാഹനങ്ങൾ ഓടിക്കുന്നത്, ഡ്രൈവർമാരുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഞാൻ മന്ത്രിയായതിന് ശേഷം ട്രക്കുകളിൽ എസി ക്യാബിൻ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ട്രക്കുകളുടെ വില ഉയരുമെന്ന് പറഞ്ഞ് ചിലർ അതിനെ എതിർത്തു. ഇന്ന് എല്ലാ ട്രക്ക് ക്യാബിനുകളും എസി ക്യാബിനുകളായിരിക്കണമെന്ന ഫയലിൽ ഞാൻ ഒപ്പുവെച്ചിട്ടുണ്ട്” മഹീന്ദ്ര ലോജിസ്റ്റിക്സ് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
അതോടൊപ്പം ഇന്ത്യയിലെ ഡ്രൈവർമാരുടെ കുറവും ഗഡ്കരി അംഗീകരിച്ചു. ഇത് മൂലം ട്രക്ക് ഡ്രൈവർമാർക്ക് പ്രതിദിനം 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. മറ്റ് രാജ്യങ്ങളിൽ ട്രക്ക് ഡ്രൈവർമാരുടെ ഡ്യൂട്ടി സമയം പരിമിതപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, എയർകണ്ടീഷൻ ചെയ്ത ക്യാബിനുകളുള്ള ട്രക്കുകൾ പുറത്തിറക്കുന്നതിനുള്ള കൃത്യമായ സമയപരിധി മന്ത്രി വ്യക്തമാക്കിയിട്ടില്ല. 2025 മുതൽ എസി ക്യാബിനുള്ള ട്രക്കുകൾ പുറത്തിറക്കാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ചില റിപ്പോർട്ടുകൾ.