വരാനിരിക്കുന്ന പൾസറിന്റെ കൃത്യമായ പേര് വെളിപ്പെടുത്തുന്നതിൽ നിന്ന് ബജാജ് ഒഴിഞ്ഞുമാറിയെങ്കിലും, അത് ബജാജ് പൾസർ 250 എഫ് ആയിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നു. പുതിയ ബജാജ് പൾസർ 250ന് കരുത്ത് നൽകുക കെടിഎം 250 സിസി ഓയിൽ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ ആയിരിക്കും. 28 ബിഎച്ച്പി കരുത്തും 20 എൻഎം ടോർക്കും നൽകാൻ ശേഷിയുള്ളതാണ് എഞ്ചിൻ. ബൈക്കില്‍ ഒരു സ്ലിപ്പർ ക്ലച്ച് ഉണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ബജാജ് പൾസർ 250 ബൈക്കുകൾക്ക് 1.4 ലക്ഷത്തിലധികമായിരിക്കും എക്സ് ഷോറൂം വില എന്നാണ് സൂചന.
advertisement
"ലോകത്തെ ആവേശഭരിതമാക്കിയ 20 വർഷങ്ങൾക്ക് ശേഷവും ഞങ്ങൾ മുന്നോട്ട് കുതിക്കുകയാണ്. ഇന്ത്യയിൽ മാത്രമല്ല ലോകത്ത് തന്നെ സ്പോർട്സ് മോട്ടോർസൈക്കിളിനെ പുനർനിർവചിച്ച ബ്രാൻഡ് രണ്ട് പതിറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. പൾസർ എപ്പോഴാണ് പുതിയ ബൈക്ക് പുറത്തിറക്കുന്നതെന്ന നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ ഒരു പുതിയ സ്റ്റൈലിഷ് പതിപ്പ് അവതരിപ്പിക്കുന്നു", ടീസർ പങ്കുവെച്ചുകൊണ്ട് ബജാജ് പൾസറിന്റെ യൂട്യൂബ് ചാനൽ പറയുന്നു.
ടീസർ വീഡിയോയിൽ ബൈക്കിന്റെ പുറംഭാഗത്ത് ഫെയറിംഗ് മൗണ്ടഡ് റിയർവ്യൂ മിററുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പ് എന്നിവ കാണിക്കുന്നുണ്ട്. പുതിയ മോഡലിന് ഒരു സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉണ്ട്, ഒരു സ്പ്ലിറ്റ് സീറ്റും മടക്കാവുന്ന മിററുകളും ഉണ്ട്. പുതിയ മോട്ടോർസൈക്കിളിന് പൾസർ ആർഎസ് 200 ന് സമാനമായ ക്ലിപ്പ് ഓൺ ഹാൻഡിൽബാറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പുറത്തിറങ്ങാൻ ഒരുങ്ങുന്ന മോട്ടോർസൈക്കിളിന്റെ അലോയ് വീൽ ഡിസൈൻ NS200, RS200 എന്നിവയോട് സാമ്യമുള്ളതാണ്. പൾസർ 250 എഫ് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളുമായിട്ടായിരിക്കും അവതരിപ്പിക്കുക. അലോയ് വീൽ ഡിസൈൻ NS200, RS200 എന്നിവയോട് സാമ്യമുള്ളതാണ്. പൾസർ 250 -ന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബർ 28 -ന് ആണ്. അതിനു മുന്നോടിയായി പുതിയ വാഹനത്തിന്റെ ടീസർ പങ്കുവെച്ചത് ബജാജ് ആരാധകരിൽ ആവേശം നിറയ്ക്കുകയാണ്.
ബജാജ് പൾസർ 250, പൾസർ ശ്രേണിയിലെ ഏറ്റവും വലിയ ഡിസ്പ്ലേസ്മെന്റ് എഞ്ചിൻ ആണ് ഫീച്ചർ ചെയ്യുന്നത്. ഇന്ത്യയിൽ സുസുക്കി ജിക്‌സർ 250, യമഹ എഫ്‌സെഡ് 25 എന്നിവയുടെ എതിരാളിയായിട്ടാകും ബജാജ് പൾസർ 250 ന്റെ രംഗപ്രവേശം.
