TRENDING:

Ace HT+ ഉപയോഗിച്ച് മിനി ട്രക്കിന്‍റെ ചെലവിൽ പിക്കപ്പിൽ നിന്നുള്ള വരുമാനം നേടൂ

Last Updated:

ഇന്ത്യൻ നിരത്തുകളിൽ Tata Ace അത്ര അപരിചിതമല്ല. താങ്ങാനാവുന്ന വില, ഉയർന്ന ലാഭം, എളുപ്പത്തിലുള്ള സേവനക്ഷമത, കുറഞ്ഞ അറ്റകുറ്റപ്പണികൾ എന്നിവയോടെ വരുന്ന Tata Motors-ന്‍റെ  ഈ ചെറുകിട വാണിജ്യ വാഹനം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിക്കപ്പ് ട്രക്കുകൾക്ക് അതിന്‍റേതായ സ്ഥാനമുണ്ട്. അവ ശക്തവും ഉയർന്ന പേലോഡ് ശേഷിയുള്ളതുമാണ്. അതേസമയം തന്നെ അവ ഹെവിയും നഗരങ്ങളിൽ കൈകാര്യം ചെയ്യാൻ പ്രയാസവുമാണ്. മാത്രമല്ല പല സാഹചര്യങ്ങളിലും ഉപയോഗിക്കാൻ ചെലവ് കൂടുതലാണ് എന്നതും പ്രധാനപ്പെട്ട കാര്യം തന്നെ.
advertisement

ഇന്ത്യൻ നിരത്തുകളിൽ Tata Ace അത്ര അപരിചിതമല്ല. താങ്ങാനാവുന്ന വില, ഉയർന്ന ലാഭം, എളുപ്പത്തിലുള്ള സേവനക്ഷമത, കുറഞ്ഞ അറ്റകുറ്റപ്പണികൾ എന്നിവയോടെ വരുന്ന Tata Motors-ന്‍റെ  ഈ ചെറുകിട വാണിജ്യ വാഹനം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്. ഇപ്പോഴിതാ Tata Ace-ന്‍റെ അതേ ചെലവിൽ, പിക്ക് അപ്പിന്‍റെ പ്രവർത്തനക്ഷമതയോടെ Ace-ന്‍റെ പുതിയ വേരിയന്‍റ് പുറത്തിറക്കിയിരിക്കുകയാണ് Tata Motors.

പിക്കപ്പിന്‍റെ പെർഫോമൻസ്

കൂടുതൽ ശക്തി

പുതിയ Ace HT+-ലുള്ളത് 26 kW അല്ലെങ്കിൽ 35 HP @3750 rpm വരെയുള്ള സോളിഡ് 2 സിലിണ്ടർ 800 സിസി കോമൺ റെയിൽ എഞ്ചിനാണ്. കൂടാതെ മികച്ച ടേൺ എറൗണ്ട് സമയത്തിനും ട്രിപ്പ് ഫ്രീക്വൻസിക്കുമായി മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയും ഇതിനുണ്ട്. ഈ വാഹനം തിരഞ്ഞെടുക്കാൻ നിങ്ങൾ ഉദ്ദേശിക്കുമ്പോൾ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നമുക്ക് മുന്നിലേക്ക് വരികയും നിങ്ങളുടെ മുന്നോട്ടുള്ള യാത്ര ലാഭകരമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

advertisement

കൂടുതൽ പിക്കപ്പ്

മികച്ച പിക്കപ്പ് നിങ്ങളുടെ ഡെലിവറി വേഗത കൂട്ടാനും നിങ്ങൾ നടത്തുന്ന യാത്രകളുടെ എണ്ണം മെച്ചപ്പെടുത്താനും സഹായിക്കുന്ന വേഗത്തിലുള്ള ആക്സിലറേഷൻ ഉറപ്പാക്കുന്നു, ഇത് നിങ്ങളുടെ വരുമാനത്തിൽ നേരിട്ട് ലാഭമുണ്ടാക്കുന്നതിന് അവസരമൊരുക്കുന്നു. Tata Ace HT+-ൽ നിങ്ങൾക്ക് 85 NM @1750-2750 rpm-ന്‍റെ വർദ്ധിച്ച പിക്ക്-അപ്പ്, റേറ്റ് ചെയ്ത മൊത്തം വാഹന ഭാരത്തിൽ 36% ഉയർന്ന ഗ്രേഡബിലിറ്റി, 5-സ്പീഡ് ഗിയർബോക്‌സ് എന്നിവയുടെ പ്രയോജനം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് സുഗമമായും കാര്യക്ഷമമായും പൂർണ്ണ ശേഷിയിലും പ്രവർത്തിപ്പിക്കാനാകും എന്നാണ് ഇതിനർത്ഥം.

advertisement

കൂടുതൽ പേലോഡ്

Tata Ace എല്ലായ്‌പ്പോഴും അതിന്‍റെ വിഭാഗത്തിൽ ഉയർന്ന പേലോഡ് വാഗ്ദാനം ചെയ്യുമെങ്കിലും, ഈ പുതിയ മോഡൽ 900 കിലോഗ്രാം പേലോഡുമായി മറ്റെല്ലാത്തിനെയും മറികടക്കുന്നു, 13 ഇഞ്ച് റേഡിയൽ ട്യൂബ്‌ലെസ് ടയറുകളുടെ ഒരു പുതിയ സെറ്റും 8.2 അടി വികസിപ്പിച്ച ലോഡ് ബോഡി നീളവും ഇതിനുണ്ട്. ഉയർന്ന ഭാരം വഹിക്കാനുള്ള കഴിവുള്ളതിനാൽ, ഓരോ യാത്രയിലും നിങ്ങൾക്ക് കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാനും പരമാവധി വരുമാനം ഉറപ്പാക്കാനും കഴിയും!

കൂടുതൽ ഭംഗിയും കംഫർട്ടും

advertisement

ഹെഡ്‌ റെസ്റ്റുകളുള്ള സീറ്റുകൾ, മെച്ചപ്പെട്ട സ്റ്റിയറിംഗ് വീൽ, കൂടുതൽ ലെഗ് റൂം, ക്ലിയർ വ്യൂ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എർഗണോമിക് ഗിയർ ഷിഫ്റ്റ് ലെവൽ, നോബ്,  വലിയ, ലോക്ക് ചെയ്യാവുന്ന ഗ്ലോവ് ബോക്സുള്ള സ്വിഷ് ഡാഷ്‌ബോർഡ് എന്നിവ പോലുള്ള ഫീച്ചറുകളടങ്ങിയ Tata Ace HT+ ക്യാബിനിലൂടെ കൂടുതൽ ഭംഗിയുടേയും സുഖസൗകര്യങ്ങളുടെയും ലോകത്തേക്ക് ചുവടുവെക്കുക. എഫോർ്ട്‌ലെസ് പെൻഡന്‍റ് ടൈപ്പ് ആക്സിലറേറ്റർ, ബ്രേക്ക്, ക്ലച്ച് പെഡലുകൾ എന്നിവ ഡ്രൈവർക്ക് സൗകര്യം കൂട്ടുന്നു.

കൂടുതൽ ലാഭം

advertisement

നിങ്ങൾ Tata Ace HT+ തിരഞ്ഞെടുക്കുമ്പോൾ, കൂടുതൽ വിജയം തിരഞ്ഞെടുക്കുന്നു. വലിയ ലോഡുകൾക്കും ദീർഘദൂര യാത്രകൾക്കും നിങ്ങളെ സഹായിക്കുന്നതിനാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ഒരു പിക്കപ്പ് വാഹനത്തിന് തുല്യമായി വരുമാനം നേടാൻ ഇത് നിങ്ങളെ സഹായിക്കുന്നു. 6.35 ലക്ഷം രൂപ വിലയുള്ള വാഹന ഇഎസ്പി, ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. ഒരു പുതിയ ബിസിനസ്സ് ഉടമ അല്ലെങ്കിൽ അനുഭവപരിചയമുള്ള ഓപ്പറേറ്റർ എന്ന നിലയിൽ, എല്ലാ ശരിയായ ദിശകളിലേക്കും വിപുലീകരിക്കാനും കാര്യങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഈ ബഹുമുഖ മിനി ട്രക്ക് നിങ്ങളെ സഹായിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Tata Motors-ന്‍റെ എല്ലാ വാണിജ്യ വാഹനങ്ങളെയും പോലെ, Tata Ace HT+ സമ്പൂർണ സേവ 2.0 സംരംഭത്തിന് കീഴിൽ സുരക്ഷിതമാണ്, അതിൽ Tata Motors-ന്‍റെ മൂല്യവർദ്ധിത സേവനങ്ങളായ Tata അലേർട്ട്, Tata സിപ്പി, Tata കവച്, എളുപ്പത്തിലുള്ള അറ്റകുറ്റപ്പണി, കാര്യക്ഷമമായ സേവനം, തടസ്സരഹിത ഇൻഷുറൻസ്, ഡ്രൈവറുടെ ക്ഷേമം എന്നിവ പ്രയോജനപ്പെടുത്തുന്ന Tata സമർത്ഥ് എന്നിവ ഉൾപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/
Ace HT+ ഉപയോഗിച്ച് മിനി ട്രക്കിന്‍റെ ചെലവിൽ പിക്കപ്പിൽ നിന്നുള്ള വരുമാനം നേടൂ
Open in App
Home
Video
Impact Shorts
Web Stories