TRENDING:

Re-registration | 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ; ഏപ്രിൽ മുതൽ നിരക്ക് എട്ടിരട്ടിയാകും

Last Updated:

പുതുക്കലിന് കാലതാമസം വരുത്തിയാൽ ഓരോ മാസവും 300 രൂപ വീതം പിഴയും ഈടാക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ (Vehicle) രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (Registration Certificate) പുതുക്കുന്നതിന് ഈ വർഷം ഏപ്രിൽ മുതൽ ചെലവ് എട്ടിരട്ടി വരെ വർദ്ധിക്കുമെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ യഥാക്രമം 15 വർഷത്തിനും 10 വർഷത്തിനും ശേഷം റദ്ദാക്കുന്ന ദേശീയ തലസ്ഥാന മേഖലയെ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
advertisement

വിജ്ഞാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് നിലവിലുള്ള 600 രൂപയ്ക്ക് പകരം 5,000 രൂപ ഈടാക്കും. ഇരുചക്രവാഹനങ്ങളുടെ കാര്യത്തിൽ രജിസ്ട്രേഷൻ പുതുക്കലിന് ഇപ്പോൾ ഈടാക്കുന്ന 300 രൂപയ്ക്ക് പകരം 1,000 രൂപയാകും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ റീ രജിസ്ട്രേഷൻ നിരക്ക് നിലവിലെ 15,000 രൂപയിൽ നിന്ന് 40,000 രൂപയായി ഉയരും.

advertisement

പുതുക്കലിന് കാലതാമസം വരുത്തിയാൽ ഓരോ മാസവും 300 രൂപ വീതം പിഴയും ഈടാക്കും. വാണിജ്യ വാഹനങ്ങൾക്ക് പ്രതിമാസം 500 രൂപ പിഴ ഈടാക്കും. ഇതുകൂടാതെ, 15 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ ഓരോ അഞ്ച് വർഷം കൂടുമ്പോഴും പുതുക്കണമെന്നും പുതിയ നിയമ പ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്.

എൻസിആർ ഉൾപ്പെടെ ഇന്ത്യയിൽ കുറഞ്ഞത് 12 മില്യൺ വാഹനങ്ങൾ സ്‌ക്രാപ്പിംഗിന് തയ്യാറാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്, അപേക്ഷാ നടപടികൾ ഓൺലൈനായി ഫയൽ ചെയ്യാൻ ഗതാഗത മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

advertisement

Also Read-ഇന്ത്യയിൽ 2022 ഫെബ്രുവരിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകൾ

“വാഹനങ്ങൾ സ്‌ക്രാപ്പു ചെയ്യുന്നതിനുള്ള എല്ലാ അപേക്ഷകളും ഡിജിറ്റലായി സമർപ്പിക്കാം. വാഹന ഉടമകളെ തങ്ങളുടെ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നതിന് ഡിജിറ്റലായി അപേക്ഷിക്കാൻ സഹായിക്കുന്നതിനുള്ള ഫെസിലിറ്റേഷൻ സെന്ററുകളായി ആർവിഎസ്എഫ് (RVSF) പ്രവർത്തിക്കും.

രജിസ്ട്രേഷൻ പുതുക്കൽ മാത്രമല്ല, പഴയ ഗതാഗത, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനകളുടെ നിരക്കും ഏപ്രിൽ മുതൽ ഉയരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ടാക്സികൾക്ക് 1,000 രൂപയ്ക്ക് പകരം 7,000 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 1,500 രൂപയ്ക്ക് പകരം 12,500 രൂപയുമാകും ഈടാക്കുക. കൂടാതെ, കൊമേഷ്യൽ വാഹനങ്ങൾക്ക് എട്ട് വർഷത്തിലധികം പഴക്കമുണ്ടെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

advertisement

പുതുക്കിയ റീ രജിസ്ട്രേഷൻ നിരക്കുകൾ

മോട്ടർ സൈക്കിൾ – 1000 രൂപ

ഓട്ടോറിക്ഷ, ക്വാഡ്രൈസിക്കിൾ– 2500 രൂപ

എൽഎംവി – 5000 രൂപ

മീഡിയം ഗുഡ്സ്, പാസഞ്ചർ വാഹനം – 1000 രൂപ

ഹെവി ഗുഡ്സ്, പാസഞ്ചർ – 1000 രൂപ

ഇറക്കുമതി ചെയ്ത ഇരുചക്ര, മുച്ചക്ര വാഹനം – 10,000 രൂപ

ഇറക്കുമതി ചെയ്ത നാലുചക്രമോ അതിലധികമോ ഉള്ള വാഹനങ്ങൾ– 40,000 രൂപ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇവയിലൊന്നും പെടാത്ത മറ്റു വാഹനങ്ങൾ – 6000 രൂപ

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Re-registration | 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ; ഏപ്രിൽ മുതൽ നിരക്ക് എട്ടിരട്ടിയാകും
Open in App
Home
Video
Impact Shorts
Web Stories