TRENDING:

ലോകത്തിലെ ആദ്യത്തെ 'പറക്കും കാര്‍' വരുന്നു; നിര്‍മ്മാണ അനുമതി നല്‍കി അമേരിക്ക

Last Updated:

 കാലിഫോർണിയ ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് ( Alef Aeronautics ) എന്ന കമ്പനിയാണ് പറക്കും കാറിനുള്ള നിയമാനുമതി നേടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം സ്വപ്ന സമാനമായ ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത്. ലോകത്തെ ആദ്യ ‘പറക്കും കാര്‍’ (World’s first flying car) പ്രവര്‍ത്തിപ്പിക്കാനുള്ള നിയമാനുമതി സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് ( Alef Aeronautics ) എന്ന കമ്പനി. തങ്ങളുടെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്-electric vertical takeoff and landing (eVTOL) വാഹനമായ മോഡൽ എ ഫ്ലൈയിംഗ് കാറിന് യുഎസ് സർക്കാരിൽ നിന്ന് നിയമാനുമതി ലഭിച്ചതായി പ്രഖ്യാപിച്ചു.
advertisement

2022 ഒക്ടോബറിൽ അനാച്ഛാദനം ചെയ്‌ത Alef മോഡൽ A കാര്‍ റോഡുകളിൽ ഓടിക്കാന്‍ കഴിയുന്നതിന് പുറമെ വേര്‍ട്ടിക്കല്‍ ടേക്ക്ഓഫും ലാൻഡിംഗും ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് 200 മൈൽ (322 കിലോമീറ്റർ) ഡ്രൈവിംഗ് റേഞ്ചും 110 മൈൽ (177 കിലോമീറ്റർ) പറക്കാനുള്ള റേഞ്ചും ഉണ്ട്, രണ്ട് യാത്രക്കാരെ വഹിക്കാന്‍ കഴിയും വിധമാണ് ഈ പറക്കും കാറിന്‍റെ രൂപകല്പന. 

advertisement

300,000 യുഎസ് ഡോളര്‍ മുതലാണ് (2.46 കോടി രൂപ) മോഡൽ എ ഫ്ലയിംഗ് കാറിന്റെ വില ആരംഭിക്കുന്നത്. 150 ഡോളർ (12,308 രൂപ) ടോക്കൺ തുകയ്ക്ക് അലെഫിന്റെ വെബ്സൈറ്റ് വഴി ഇലക്ട്രിക് മോഡൽ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. 1,500 യുഎസ് ഡോളറിന് (1.23 ലക്ഷം രൂപ) ബുക്ക് ചെയ്യുന്നവര്‍ക്ക് മുൻഗണന ലഭിക്കുമെന്നും കമ്പനി പറയുന്നു. 

Also Read- പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

advertisement

ഇതിനോടകം വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നുമായി വന്‍ മുൻകൂർ ഓർഡറുകൾ നേടിയതായി അലഫ് അവകാശപ്പെട്ടു. 2025ൽ മോഡൽ എയുടെ നിർമ്മാണം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിൽ (എഫ്‌എഎ) നിന്ന് പ്രത്യേക എയർ വെര്‍ത്തിനസ് സർട്ടിഫിക്കേഷൻ ലഭിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ അലഫ് പറഞ്ഞു, ഇത്തരത്തിൽ ഒരു വാഹനം യു.എസ് ഗവൺമെന്റിൽ നിന്ന് പറക്കാൻ നിയമപരമായ അനുമതി നേടുന്നത് ഇതാദ്യമാണ്.

‘എഫ്‌എ‌എയിൽ നിന്ന് ഈ സർ‌ട്ടിഫിക്കേഷൻ‌ സ്വീകരിക്കുന്നതിൽ‌ ഞങ്ങൾ‌ ആവേശഭരിതരാണ്. ആളുകൾ‌ക്ക് പരിസ്ഥിതി സൗഹാർദ്ദപരവും വേഗതയേറിയതുമായ യാത്രാമാർ‌ഗ്ഗം കൊണ്ടുവരാൻ‌ ഇതിലൂടെ സാധിക്കും,  വ്യക്തികളുടെയും കമ്പനികളുടെയും സമയം ലാഭിക്കാന്‍ കഴിയും. ഇത് വിമാനങ്ങൾക്ക് ഒരു ചെറിയ ചുവടുവയ്‌പ്പും കാറുകള്‍ക്കിടയില്‍ ഒരു വലിയ ചുവടുവയ്പ്പാണ്’- സിഇഒ ജിം ദുഖോവ്നി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മോഡൽ എ കൂടാതെ, 2035-ഓടെ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന മോഡൽ Z-ലും അലഫ് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ലോകത്തിലെ ആദ്യത്തെ 'പറക്കും കാര്‍' വരുന്നു; നിര്‍മ്മാണ അനുമതി നല്‍കി അമേരിക്ക
Open in App
Home
Video
Impact Shorts
Web Stories