TRENDING:

Yamaha R15 V4, R15M: യമഹയുടെ പുതിയ മോഡലുകൾ ഇന്ത്യയിൽ വിപണയിലെത്തി; വില 1.67 ലക്ഷം രൂപ മുതൽ

Last Updated:

സ്റ്റാന്റേർഡ് R15 V4, R15M (സ്പോർടിയർ) എന്നീ രണ്ട് വേരിയന്റുകളിലായാണ് പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യമഹ മോട്ടോർ ഇന്ത്യ ഒടുവിൽ നാലാം ജനറേഷൻ R15 ബൈക്ക് വിപണിയിലെത്തിച്ചു.  സ്റ്റാന്റേർഡ് R15 V4, R15M (സ്പോർടിയർ) എന്നീ രണ്ട് വേരിയന്റുകളിലായാണ് പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ R15 V4 ന്റെ വില 1.67 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. ഡൽഹിയിലെ എക്സ്-ഷോറൂം വിലയാണിത്. കൂടാതെ, തുടക്ക ശ്രണിയിലുള്ള സ്പോർട്സ് ബൈക്കുകളുടെ MotoGP എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
2021 Yamaha YZF-R15M
2021 Yamaha YZF-R15M
advertisement

R15 V4, R15M വേരിയന്റുകളും വിലയും

നവീകരിച്ച യമഹാ R15 V4  2021 ന്റെ ഇന്ത്യൻ മാർക്കറ്റിലെ വില 1.67 ലക്ഷം രൂപയാണ്.  റേസിംഗ് ബ്ലൂ, ഡാർക്ക് നൈറ്റ്, മെറ്റാലിക്ക് റെഡ് എന്നീ മൂന്ന് കളർ വേരിയന്റുകളിലായാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. അതേ സമയം പുതിയ സ്പോർട്സ് രൂപത്തിൽ പുറത്തിറക്കിയ R15M ന് മെറ്റാലിക് ഗ്രേ നിറമാണ് നൽകിയിരിക്കുനത്. 1.77 ലക്ഷം രുപയാണിതിന്റെ വില. R15M ന്റെ മോൺസ്റ്റർ എനർജി മോട്ടോജിപിയുടെ ലിമിറ്റഡ് എഡിഷനും യമഹ പുറത്തിറക്കിയിട്ടുണ്ട്. 1.79 ലക്ഷം രൂപയാണ് ഇതിന്റെ ഡൽഹി എക്സ്ഷോറൂം വില.  പുതിയ മോട്ടോർ ബൈക്കുകളുടെ ഓൺലൈൻ ബുക്കിംഗ് ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ രാജ്യത്തുടനീളെയുള്ള യമഹാ ഷോറൂമുകൾ വഴി ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്.

advertisement

R15 V4, R15M മോഡലുകളുടെ പുതിയ സവിശേഷതകൾ

നവീകരിച്ച യമഹ R15 V4 ന്റെ മുൻ ഭാഗത്തിന് ഒരു പുതിയ മുഖം തന്നെ കമ്പനി  നൽകിയിട്ടുണ്ടെന്ന് പറയാം. യമഹയുടെ YZF-R7 മോഡലിൽ നിന്ന് ചില ഭാഗങ്ങൾ ഇതിലും കമ്പനി കടമെടുത്തിട്ടുണ്ട് എന്നതാണ് വസ്തുത. കൂടാതെ, മുൻഭാഗത്ത് ഒരു LED  പ്രൊജക്റ്ററും നടുവിൽ LED DRLs സംവിധാവും ഉണ്ട്. ഇവയ്ക്ക പുറമെ പുതിയ ഫെയറിംഗ്, വൈസർ, മാറ്റി ഡിസൈൻ ചെയ്ത എക്സ്ഹോസ്റ്റ്, പുതിയ സീറ്റ് തുടങ്ങി പ്രത്യേകതകൾ നിരവധിയാണ്. എന്നാൽ, R15 V4 ന്റെ പിൻഭാഗം പഴയ R15 V3 യുടേത് പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. പുതിയ R15 V4 ന്റെ ഏറ്റവും മികച്ച സവിശേഷത മുൻപിൽ USD ഫോർക്കുകൾ ഘടിപ്പിച്ചിട്ടുണ്ട് എന്നതാണ്. അതേസമയം, പിൻഭാഗത്ത്  മോണോ ഷോക്ക് അബ്സോർബർ ആണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഒരു വശത്ത് ഡുവൽ ചാനൽ എബിഎസ് ഡിസ്ക് ബ്രേക്കുകളും ഘടിപ്പിട്ടുണ്ട്. യമഹ R15M ൽ കാഴ്ചയിൽ തന്നെ ഒരു സ്പോർട്സ് വാഹനമെന്നേ തോന്നൂ. കൂടാതെ നില നിറത്തിലുള്ള വീലുകൾ, കാർബണ് സമാനമായ സീറ്റ് കവർ, സ്വർണ നിറത്തിലുള്ള ബ്രേക്ക് കാലിപർ തുടങ്ങി സവിശേഷതകൾ നിരവധിയുണ്ട്.  ബ്ലൂടൂത്ത് കണക്ഷൻ, ട്രാക്ക് ആന്റ് സ്ട്രീറ്റ് ഒപ്ഷനുളള ഡിസ്പ്ലെയും ഇതിൽ ഒരുക്കിയിട്ടുണ്ട്.

advertisement

എഞ്ചിൻ സവിശേഷതകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ R15 V4 ലും R15M ലും പഴയ R15 V3 ന്റെ അതേ എഞ്ചിൻ തന്നെയാണ് വരുന്നത്. BS6 രൂപത്തിലുള്ള 155cc, സിങ്കൾ സിലിണ്ടർ, ല്വിക്കിഡ് കൂൾഡ്, ഫുവൽ ഇന്ജെക്റ്റഡ് എഞ്ചിനാണ്  പ്രത്യേകത.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Yamaha R15 V4, R15M: യമഹയുടെ പുതിയ മോഡലുകൾ ഇന്ത്യയിൽ വിപണയിലെത്തി; വില 1.67 ലക്ഷം രൂപ മുതൽ
Open in App
Home
Video
Impact Shorts
Web Stories