TRENDING:

Bevco: ഓണം കളർഫുളാകും; ബെവ്കോ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസിന് ശുപാർശ

Last Updated:

കഴിഞ്ഞവര്‍ഷം ബെവ്കോ ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോർപറേഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്തു. കഴിഞ്ഞവര്‍ഷം ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു. ജീവനക്കാർക്ക് 19.25 ശതമാനം എക്സ് ഗ്രേഷ്യയും 10.25 ശതമാനം ഇൻസെന്‍റീവും അനുവദിച്ചതോടെയാണ് കഴിഞ്ഞതവണ 90,000 രൂപ വരെ ബോണസ് ലഭിക്കാൻ സാഹചര്യമൊരുങ്ങിയത്.
advertisement

കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാര്‍ക്ക് 85,000 രൂപ വരെയാണ് കഴിഞ്ഞ തവണ ബോണസായി ലഭിച്ചത്. ബെവ്കോയിലെ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്ക് ബോണസ് ലഭിക്കും.

അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും. ബോണസ് 4000 രൂപയും ഉത്സവബത്ത 2750 രൂപയുമാണ്. പെൻഷൻകാർക്ക് 1000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർ‌ക്കും ഉത്സവബത്തയായി 7000 രൂപ നൽകും. പെൻഷൻകാർക്ക് 2500 രൂപ നൽകും. കഴിഞ്ഞ വർഷം യഥാക്രമം 6000 രൂപയും 2000 രൂപയുമായിരുന്നു. 35,600 ഏജന്റുമാർക്കും 7009 പെൻഷൻകാർക്കുമാണു ലഭിക്കുക. കശുവണ്ടി തൊഴിലാളികൾക്ക് 20 % ബോണസും 10,500 രൂപ അഡ്വാൻസും നൽകും. മാസശമ്പളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാൻസായി നൽകും.

മലയാളം വാർത്തകൾ/ വാർത്ത/Money/
Bevco: ഓണം കളർഫുളാകും; ബെവ്കോ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസിന് ശുപാർശ
Open in App
Home
Video
Impact Shorts
Web Stories