എന്നാൽ നമ്മൾ സാധാരണ കണ്ടിട്ടുള്ള വാഴയുടെ കൃഷി അല്ല ഇദ്ദേഹം ചെയ്യുന്നത്. സുരേന്ദ്ര സിംഗ് എന്ന കർഷകൻ തോട്ടത്തിൽ നട്ടു വളർത്തുന്നത് 7 മുതൽ 9 അടി വരെ നീളമുള്ള വാഴകളാണ്. ബീഹാറിലെ സീതാമർഹി ജില്ലയിലാണ് ഈ പ്രത്യേകതരം വാഴകൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇത്രയും നീളമുള്ള വാഴകൾ ഒരു കൗതുക കാഴ്ചയായതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇത് കാണാനായി ആളുകൾ എത്താറുണ്ട്. കൂടാതെ പ്രതിവർഷം 20 ലക്ഷം രൂപയാണ് ഈ കൃഷിയിലൂടെ സുരേന്ദ്ര സിംഗിന് ലഭിക്കുന്നതെന്നും പറയുന്നു.
advertisement
ഒരു വാഴയ്ക്ക് കർഷകനെക്കാൾ രണ്ടര അടി ഉയരം കൂടുതലുണ്ട്. ഇവ കൃഷി ചെയ്യുന്നതിന് മുൻപ് ഈ ഇനത്തിൽപ്പെട്ട വാഴകളെ കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. കേരളം, കൊൽക്കത്ത, ഹാജിപൂർ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നും അദ്ദേഹം നേരത്തെ വാഴ തൈകൾ എത്തിച്ചിരുന്നു. ഈ വാഴയ്ക്ക് 'കലശസ്ഥാനി' എന്നാണ് കർഷകൻ പേരിട്ടിരിക്കുന്നത്. ഒരു വാഴകുലയിൽ ഏകദേശം 50 ഡസനിലധികം കായ്‌കളും ഉണ്ടാകാറുണ്ട്.
വാഴനട്ട് ഏകദേശം 18 മാസത്തിന് ശേഷമാണ് ഇത് വിളവെടുക്കുന്നത്. മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലാണ് സുരേന്ദ്ര സിംഗ് ഈ വാഴ നട്ടുവളർത്തിയിരിക്കുന്നത്. വലിയ നേന്ത്രക്കുലകൾക്ക് 1400 മുതൽ 2000 രൂപ വരെ വിലയും ഉണ്ട്. ഇതോടൊപ്പം വാഴക്കന്നുകളും അദ്ദേഹം 100 രൂപയ്ക്ക് വിൽക്കുന്നു. ആദ്യം ഇത്രയും ഉയരമുള്ള വാഴകൾ കണ്ടപ്പോൾ താൻ പോലും ഞെട്ടിപ്പോയെന്നും സുരേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. ഒരു ഏക്കർ ഭൂമിയ്ക്ക് ഏകദേശം 80,000 രൂപയാണ് ചെലവ് വരുന്നത്. അതിൽ നിന്ന് വരുമാനമായി 4 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.