TRENDING:

Budget 2025 Speech Live: മാസം ഒരുലക്ഷം വരെ ശമ്പളമുള്ളവർ‌ക്ക് ആദായ നികുതിയില്ല; വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി

Last Updated:

Union Budget 2025 Live: ചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർ‌മല സീതാരാമൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Union Budget 2025 Live: ചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർ‌മല സീതാരാമൻ. 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല.  മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം. ഏപ്രിൽ ഒന്നിന് തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം (2025–26) ഇന്ത്യയുടെ സാമ്പത്തികവളർച്ച 6.3- 6.8% ആയിരിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ സാമ്പത്തികസർവേ റിപ്പോർട്ട്. ബജറ്റ് അവതരിപ്പിച്ചതോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നീട്ടു. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറി. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്.
News18
News18
advertisement
February 01, 202512:22 PM IST

Union Budget 2025 Live: ബജറ്റ് അവതരണം പൂർത്തിയായി

ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് ധനമന്ത്രി പാർലമെന്റിൽ സമർപ്പിച്ചു.
February 01, 202512:28 PM IST

Union Budget 2025 Live: ആദായ നികുതി പരിധി ഉയർത്തി

ആദായ നികുതി പരിധി ഉയർത്തി.പ്രതിവർഷം  12 ലക്ഷം വരെ ശമ്പളമുള്ളവർക്ക് ആദായ നികുതിയില്ല.ആദായ നികുതി ഘടന ലഘൂകരിക്കും. നികുതിദായകരുടെ സൗകര്യം പരിഗണിക്കും. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയർത്തി.
February 01, 202512:12 PM IST

Union Budget 2025 Live: സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പയ്ക്കായി ഒന്നര ലക്ഷം കോടി വകയിരുത്തും. പുതിയ പദ്ധതികൾക്ക് 10 ലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക്. എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി അനുവദിക്കും
advertisement
February 01, 202512:11 PM IST

Union Budget 2025 Live: 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

കാൻസറടക്കം ഗുരുതരമായ രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി
February 01, 202512:10 PM IST

Union Budget 2025 Live: UDAAN പദ്ധതി പരിഷ്കരിക്കും

120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലൂടെ 4 കോടി യാത്രക്കാർക്ക് കൂടി സൗകര്യം ലഭിക്കുന്ന തരത്തിൽ UDAAN പദ്ധതി പരിഷ്കരിച്ച് നടപ്പാക്കും
February 01, 202511:58 AM IST

Union Budget 2025 Live: പോസ്റ്റ് ഓഫീസുകൾക്ക് പുതിയ മുഖം

ഇന്ത്യാ പോസ്റ്റിനെ രാജ്യത്തെ വലിയ ലോജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ വലിയ പുരോഗതിയുണ്ടാകുമെന്ന് മന്ത്രി
advertisement
February 01, 202511:48 AM IST

Union Budget 2025 Live:ബിഹാറിൽ മഖാന ബോർഡ്

ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കും. ഏറെയും ബിഹാറിൽ ഉൽപ്പാദിക്കപ്പെടുന്ന പ്രത്യേകതരം താമരവിത്താണ് മഖാന. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാവും ബോർഡിന്റെ ലക്ഷ്യം
February 01, 202511:43 AM IST

Union Budget 2025 Live:എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ കാൻസർ സെന്ററുകൾ

ക്യാൻസർ പരിചരണ പ്രവേശനക്ഷമത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ കാൻസർ സെന്ററുകളുടെ സ്ഥാപിക്കും. 2025-26 ൽ തന്നെ 200 സെന്ററുകൾ സ്ഥാപിക്കും
February 01, 202511:34 AM IST

Union Budget 2025 Live:കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി ഉയർത്തി

കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി
advertisement
February 01, 202511:35 AM IST

Union Budget 2025 Live:സർക്കാർ സെക്കൻഡറി സ്കൂളുകളിൽ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്

എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ സഹായത്തോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കൊണ്ടുവരും
February 01, 202511:35 AM IST

Union Budget 2025 Live:സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ്

കുട്ടികളുടെ ചിന്താശേഷി ശക്തിപ്പെടുത്തുന്നതിനായി അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ രാജ്യത്തെ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും.
February 01, 202511:32 AM IST

Union Budget 2025 Live: എ ഐ വികസനത്തിന് 500 കോടി

എ ഐ വികസനത്തിന് 500 കോടി പ്രഖ്യാപിച്ചു. ബിഹാറിൽ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും. ഗ്രാമീണ വിദ്യാലയങ്ങൾക്ക് ബ്രോഡ് ബാൻഡ്
advertisement
February 01, 202511:24 AM IST

Union Budget 2025 Live: വിത്തിനങ്ങൾ പ്രോത്സാഹിപ്പിക്കാൻ മിഷൻ

സ്റ്റാർട്ടപ്പുകള്‍ക്ക് 20 കോടി വരെ വായ്പ. വിത്തിനങ്ങൾ‌ പ്രോത്സാഹിപ്പിക്കാൻ ദേശീയ മിഷൻ രൂപീകരിക്കും. സ്ത്രീകൾക്ക് കരുതൽ പ്രഖ്യാപനങ്ങൾ‌. ചെറുകിയ ഇടത്തരം മേഖലയ്ക്കായി 5.7 കോടി രൂപ അനുവദിക്കുന്നതായും ധനമന്ത്രി നിർമല സീതാരാമൻ
February 01, 202510:46 AM IST

Union Budget 2025 Live: ബജറ്റ് ടാബുമായി ധനമന്ത്രി പാര്‍ലമെന്റിലെത്തി

ബജറ്റ് അവതരിപ്പിക്കാനുള്ള ടാബുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി.ധനമന്ത്രി ഇത്തവണയും പേപ്പര്‍ രഹിതബജറ്റായിരിക്കും അവതരിപ്പിക്കുക. ധനമന്ത്രാലയത്തിലെ പ്രസിലാണ് എല്ലാവര്‍ഷവും ബജറ്റ് പേപ്പറുകള്‍ അച്ചടിക്കാറുണ്ടായിരുന്നത്. 2022ലാണ് ഇതിനാദ്യമായി മാറ്റം വരുത്തിയത്. എം.പിമാര്‍ക്കും ഇപ്പോള്‍ സോഫ്റ്റ് കോപ്പികളാണ് നല്‍കാറുള്ളത്.
February 01, 202510:46 AM IST

Union Budget 2025 Live: ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. നിർമലാ സീതാരാമന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റ് ആകും എന്നാണ് സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു
advertisement
February 01, 202510:46 AM IST

Union Budget 2025 Live: മുമ്പ് ബജറ്റ് അവതരിപ്പിച്ച രണ്ടു ശനിയാഴ്ചകളിലും ഓഹരി വിപണി

തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സാധാരണ ഓഹരി വിപണി പ്രവര്‍ത്തിക്കാറുള്ളത്. ഇതിന് മുമ്പ് 2015 ഫെബ്രുവരി 28നും 2020 ഫെബ്രുവരി 1നും സമാനമായ രീതിയിൽ ഓഹരി വിപണി പ്രവർത്തിച്ചിരുന്നു. ഈ വര്‍ഷങ്ങളിലെ ബജറ്റ് ശനിയാഴ്ചയായിരുന്നു. നികുതി പരിഷ്‌കാരങ്ങള്‍, വിവിധ സെക്ടറുകളിലേക്കുള്ള വിഹിതം എന്നിവയോട് നിക്ഷേപകര്‍ക്ക് തത്സമയം പ്രതികരിക്കാന്‍ അവസരം നല്‍കുന്നതിനാണ് പ്രത്യേക വ്യാപാരം.
February 01, 202510:45 AM IST

Union Budget 2025 Live: ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്നും ട്രേഡിംഗ്

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്ന് ട്രേഡിംഗ് ആരംഭിച്ചു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ശനിയാഴ്ച ബിഎസ്ഇയും എന്‍എസ്ഇയും സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കും എക്‌സ്‌ചേഞ്ചുകള്‍ അറിയിച്ചു. രാവിലെ 9 മുതല്‍ 9.08 വരെയു പ്രീ-ട്രേഡിംഗ് സെഷനുണ്ടായിരുന്നു. ട്രേഡിംഗ് സെഷന്‍ സാധാരണ പോലെ 9.15 മുതല്‍ 3.30വരെയും തുടരും. കമ്മോഡിറ്റി മാര്‍ക്കറ്റ് വൈകിട്ട് 5 മണി വരെയുമുണ്ടാകും. അതേസമയം, സെറ്റില്‍മെന്റ് ഹോളിഡേ കാരണം ടിഒ സെഷന്‍ ഇന്ന് ഉണ്ടാകില്ല.
February 01, 202510:45 AM IST

Union Budget 2025 Live: നിർമലയുടെ എട്ടാം ബജറ്റ്

നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ആയിരിക്കും കേന്ദ്ര ബജറ്റിന്റെ ഊന്നൽ എന്നാണു സൂചന. ബജറ്റ് അവതരണത്തിനു മുന്നോടിയായി കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി ധനമന്ത്രാലയത്തിൽ എത്തി
advertisement
February 01, 202510:46 AM IST

Union Budget 2025 Live: രാഷ്ട്രപതി ഭവനിൽ

ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. ബജറ്റ് അവതരണത്തിനു മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച. രാവിലെ 11നാണ് ബജറ്റ് അ‌വതരണം
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2025 Speech Live: മാസം ഒരുലക്ഷം വരെ ശമ്പളമുള്ളവർ‌ക്ക് ആദായ നികുതിയില്ല; വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories