2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ അതോറിറ്റി, മെനുവിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയ്‌ക്കൊപ്പം ബാധകമായ നികുതികൾ മാത്രമേ ഈടാക്കാവൂ എന്ന് വ്യക്തമാക്കി.
പ്രധാന നിർദേശങ്ങൾ
അധിക നിരക്കുകൾ പാടില്ല: ഗ്യാസ് സർചാർജ്, ഇന്ധന നിരക്ക് തുടങ്ങിയവ ഉപഭോക്താക്കളുടെ ബില്ലിൽ ചേർക്കാൻ പാടില്ല.
സുതാര്യത: മെനുവിൽ കാണിച്ചിരിക്കുന്ന വിലയായിരിക്കണം അന്തിമ വില. ഇതിന് പുറമെ നികുതി മാത്രമേ പാടുള്ളൂ. പ്രവർത്തനച്ചെലവുകൾ (Fuel, Electricity, LPG) ഭക്ഷണത്തിന്റെ വിലയിൽ തന്നെ ഉൾപ്പെടുത്തേണ്ടതാണ്.
advertisement
സേവന നിരക്കിന് പകരമല്ല: സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെയുള്ള മാർഗനിർദേശങ്ങൾ മറികടക്കാനാണ് പല സ്ഥാപനങ്ങളും ഇത്തരം പുതിയ പേരുകളിൽ പണം ഈടാക്കുന്നതെന്ന് സിസിപിഎ നിരീക്ഷിച്ചു.
"ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ അവരുടെ ഇഷ്ടമില്ലാതെ അധിക നിരക്കുകൾ നൽകാൻ നിർബന്ധിക്കാനോ പാടില്ല. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും." - CCPA പ്രസ്താവനയിൽ വ്യക്തമാക്കി.
ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (NCH) ലഭിച്ച പരാതികളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് അതോറിറ്റി ഈ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. 2022 ജൂലൈ 4ന് പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ ലംഘനമായി ഇതിനെ കണക്കാക്കും.
Summary: The Central Consumer Protection Authority (CCPA) has issued a strict advisory to hotels and restaurants, prohibiting the levying of additional fees such as "LPG charges," "gas surcharge," and "fuel cost recovery" on consumer bills. The authority labeled these practices as "unfair trade practices" under the Consumer Protection Act, 2019.
