ഇതിൽ ഇരുമ്പയിര്, പരുത്തി നൂല്‍, തുണിത്തരങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങൾ, പച്ചക്കറികള്‍, പ്ലാസ്റ്റിക്, ലിനോലിയം എന്നിവയുടെ കയറ്റുമതിയിലാണ് വലിയ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ അയൽ രാജ്യമായ ചൈനയിൽ നിന്നുള്ള ഇറക്കുമതിയും 3.24 ശതമാനം വർധിച്ച് 101.7 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. എന്നാൽ 2023- 24 സാമ്പത്തിക വർഷം യുഎസിലേക്കുള്ള കയറ്റുമതി 78.54 ബില്യൺ ഡോളറിൽ നിന്ന് 1.32 ശതമാനം ഇടിഞ്ഞ് 77.5 ബില്യൺ ഡോളറായി. ഇറക്കുമതിയും 20 ശതമാനം ഇടിഞ്ഞ് 40.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായാണ് റിപ്പോർട്ട്.
advertisement
2019 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മികച്ച 15 വ്യാപാര പങ്കാളികളുമായുള്ള ഇന്ത്യയുടെ വ്യാപാരം വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി. ഇത്തരത്തിൽ വിവിധ മേഖകളിലെ വ്യാപാര കമ്മിയോ മിച്ചമോ ആണ് കയറ്റുമതിയിലും ഇറക്കുമതിയിലും പ്രതിഫലിച്ചതെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) റിപ്പോര്‍ട്ടിൽ പറയുന്നു.
2019ന് ശേഷം ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 0.6 ശതമാനം ഇടിവുണ്ടായപ്പോള്‍ ഇറക്കുമതി 44.7 ശതമാനം ഉയർന്ന് 10,175 കോടി രൂപയിലെത്തിയിരുന്നു. ഇറക്കുമതിയിലെ ഈ ഗണ്യമായ വളർച്ച വ്യാപാര കമ്മി വർദ്ധിക്കുന്നതിനും കാരണമായി. ഇതിന്റെ ഫലമായി 2019 സാമ്പത്തിക വർഷത്തിലെ 53.57 ബില്യൺ ഡോളറിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 85.09 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു. കയറ്റുമതി സ്തംഭനാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടായിട്ടും ഇറക്കുമതിയിൽ വർധനവുണ്ടായി എന്നും ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്തവ പറഞ്ഞു.
അതേസമയം വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ 2017- 18 വരെയും 2020- 21 ലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയായിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 83.6 ബില്യൺ ഡോളറുമായി യുഎഇയാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി. റഷ്യ (65.7 ബില്യൺ ഡോളർ), സൗദി അറേബ്യ (43.4 ബില്യൺ ഡോളർ), സിംഗപ്പൂർ (35.6 ബില്യൺ ഡോളർ) എന്നിവയാണ് തൊട്ടുപിന്നിൽ.