TRENDING:

Christmas-New Year Bumper Lottery: ക്രിസ്മസ് - ന്യൂ ഇയർ ബംപർ സമ്മാനത്തുക 20 കോടിയാക്കി; ടിക്കറ്റ് വില 400 രൂപ; സമ്മാനങ്ങളും വർധിപ്പിച്ചു

Last Updated:

ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബംപര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സമ്മാനഘടനയില്‍ വന്‍മാറ്റങ്ങളുമായി ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ പുറത്തിറക്കി ലോട്ടറി വകുപ്പ്. ക്രിസ്മസ് -ന്യൂ ഇയര്‍ ബംപറില്‍ മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം. ഇക്കുറി ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി തന്നെ. പക്ഷേ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ഒരു കോടി വീതമാണ് ലഭിക്കുക.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബംപര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികള്‍.

Also Read- 12 കോടി ഒന്നാം സമ്മാനമുള്ള പൂജാ ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; രണ്ടാം സമ്മാനം 4 കോടി; ഒരു കോടി വീതം നാല് പേർക്ക്

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

advertisement

3,88,840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്മസ്-ന്യൂ ഇയര്‍ ബംപറിന് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 3,02,460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്മസ്-ന്യൂ ഇയര്‍ ബംപറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ 6,91,300 സമ്മാനങ്ങള്‍.

Also Read- ആഡംബര നികുതി പിരിക്കുന്നതിൽ കേരള സർക്കാർ വീഴ്ച വരുത്തുന്നതായി റിപ്പോർട്ട്; ഇതുവരെ ലഭിച്ചത് 12.78 ശതമാനം മാത്രം

312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 400 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാര്‍ക്ക് സ്പെഷ്യല്‍ ഇന്‍സെന്റീവായി 35,000 രൂപയും സെക്കന്‍ഡ്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വരുന്ന ഏജന്റുമാർക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപയും നല്‍കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Christmas-New Year Bumper Lottery: ക്രിസ്മസ് - ന്യൂ ഇയർ ബംപർ സമ്മാനത്തുക 20 കോടിയാക്കി; ടിക്കറ്റ് വില 400 രൂപ; സമ്മാനങ്ങളും വർധിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories