എസ്ഐപി വഴി നിക്ഷേപം നടത്തുന്നത് എങ്ങനെ?
എസ്ഐപി വഴി വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ദീർഘകാലത്തേക്ക് ചില കാര്യങ്ങൾ കൃത്യമായി പാലിക്കുന്നവരായിരിക്കണം. ഇതിന്റെ ആദ്യ പടിയായി ദിവസം 100 രൂപ എന്ന കണക്കിൽ മാസം 3000 രൂപയെങ്കിലും മ്യൂച്വൽ ഫണ്ട് വഴി നിക്ഷേപിക്കണം. തന്റെ മുപ്പതാം വയസിൽ ഒരാൾ മാസം 3000 രൂപ വീതം നിക്ഷേപിക്കാൻ തുടങ്ങുകയും അടുത്ത മുപ്പത് വർഷത്തേക്ക് അത് തുടരുകയും ചെയ്താൽ 60-ാം വയസിൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ അയാൾക്ക് വലിയൊരു വരുമാനം തന്റെ നിക്ഷേപത്തിൽ നിന്നും ഉണ്ടാക്കിയെടുക്കാൻ കഴിയും.
advertisement
എസ്ഐപി വഴി നിക്ഷേപിക്കുന്ന രീതി
തുടർച്ചയായ മുപ്പത് വർഷത്തേക്കാണ് നിങ്ങൾ നിക്ഷേപങ്ങൾ നടത്തേണ്ടത്. വർഷാവർഷം നിങ്ങളുടെ പ്രിൻസിപ്പൽ എമൗണ്ട് മാറിക്കൊണ്ടിരിക്കും. റിട്ടേൺ നിരക്ക് 15 ശതമാനമാണെങ്കിൽ എളുപ്പത്തിൽ നിങ്ങൾക്കും ഒരു കോടീശ്വരനാകാം. ഓരോ വർഷവും പത്ത് ശതമാനം വീതം കൂട്ടി വേണം തുക നിക്ഷേപിക്കാൻ, അതായത് മുപ്പതാം വയസിൽ നിങ്ങൾ മാസം 3000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ അടുത്ത വർഷം അതിനോട് 300 കൂട്ടി 3300 രൂപ വേണം മാസം നിക്ഷേപിക്കാൻ. ഇത് തുടർന്നാൽ 30 വർഷത്തിന് ശേഷം നിങ്ങളുടെ ആകെ നിക്ഷേപം 59,21,785 രൂപയായിരിക്കും, അതിൽ നിന്നും 3,58,41,915 രൂപയുടെ മൂലധന നേട്ടം നിങ്ങൾക്കുണ്ടാകും. ഇങ്ങനെ നിങ്ങൾക്ക് ആകെ 4,17,63,700 (4.17 കോടി ) രൂപ വരെ ലഭിക്കും. ഈ രീതിയിൽ എസ്ഐപി വഴി മികച്ച മൂലധന നേട്ടം ഉണ്ടാക്കാൻ സാധിക്കും.