Budget 2019: ബജറ്റ് ഒറ്റനോട്ടത്തിൽ
പ്രാഥമിക പട്ടികയിലുണ്ടായിരുന്ന 300 പേരിൽനിന്ന് വിവിധ തെരഞ്ഞെടുപ്പുകൾക്ക് ശേഷം 175 പേരെ കണ്ടെത്തുകയും അതിനുശേഷം മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് അന്തിമപട്ടിക തയ്യാറാക്കിയത്. ഇന്ത്യയുടെ യുവപ്രതിഭകളെ കണ്ടെത്തുന്ന പരിപാടിയാണ് ഫോർബ്സ് ഇന്ത്യ 30 അണ്ടർ 30 എന്ന് ഫോർബ്സ് ഇന്ത്യ എഡിറ്റർ ബ്രയൻ കാർവാലോ പറഞ്ഞു. അതീവ ശ്രമകരമായ നടപടികൾക്കൊടുവിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 25 വയസുള്ളപ്പോഴും 52 വയസുള്ളപ്പോഴും ഒരു സംരഭകൻ കൈവരിക്കുന്ന വിജയം ഒരുപോലെയാണ്. ചെറുപ്പത്തിൽ കൈവരിക്കുന്ന വിജയം നേരത്തെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
നാല് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഫോർബ്സ് ഇന്ത്യ 30 അണ്ടർ 30 പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംരഭകർ കൈവരിച്ച നേട്ടങ്ങളിൽ അവരുടെ സ്വാധീനം, അവരവരുടെ മേഖലകളിൽ നേട്ടം കൊയ്യുന്നതിനുള്ള കഴിവ്, ബിസിനസ് വിജയം കൈവരിക്കുന്നതരത്തിൽ അതിൽ മാറ്റം വരുത്തുന്നതിനുള്ള കഴിവ്, ബിസിനസിലെ കഴിവ് ഏറെക്കാലം നിലനിർത്തുന്നതിനുള്ള ശേഷി എന്നീ മാനദണ്ഡങ്ങളാണ് അടിസ്ഥാനമാക്കിയത്. ഷെഫ്, ഡിസൈനർമാർ, കായികതാരങ്ങൾ, സാമ്പത്തികരംഗത്ത് പ്രവർത്തിക്കുന്നവർ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നാണ് ഫോർബ്സ് ഇന്ത്യ 30 അണ്ടർ 30 പട്ടിക തയ്യാറാക്കിയത്.
2018 ഡിസംബർ 31ന് മുമ്പ് 30 വയസ് തികഞ്ഞവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോർബ്സ് ഇന്ത്യ 30 അണ്ടർ 30 പട്ടികയെക്കുറിച്ച് കൂടുതൽ അറിയാം
