ആദായനികുതി പരിധി 5 ലക്ഷമാക്കാൻ നിർദേശം. അടുത്ത സാമ്പത്തിക വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. മൂന്നു കോടിയോളം പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
കർഷകർക്കായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. ഇതനുസരിച്ച് കർഷകർക്ക് വാർഷിക സഹായമായി 6000 രൂപ ലഭിക്കും. 12 കോടിയോളം കർഷകർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 2000 രൂപ വീതം മൂന്നു ഗഡുക്കളായാണ് സഹായം വിതരണം ചെയ്യുക.
പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി- പശുക്കളുടെ ക്ഷേമത്തിനുള്ള ഇൻഷുറൻസ് ഉൾപ്പടെയുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടും.
ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി രൂപ വകയിരുത്തി.
പട്ടികജാതി/പട്ടികവർഗ ക്ഷേമത്തിനായി 76800 കോടി രൂപ അനുവദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ബജറ്റ് വിഹിതം 21 ശതമാനം ഉയർത്തി 58166 കോടിയാക്കി.
നികുതി വരുമാനം 12 ലക്ഷം കോടിയായി ഉയർന്നു. 6.85 ലക്ഷം ആദായനികുതി റിട്ടേണുകൾ വന്നു.
ആർട്ടിഫിഷ്യൻ ഇന്‍റിലജൻസിനായി ദേശീയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി ഒരു ദേശീയ പോർട്ടൽ ഉടൻ വികസിപ്പിക്കും.
ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ കസ്റ്റംസ് നികുതി 10-15 ശതമാനമായി കുറച്ചു.
പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയർത്തി. കൂടുതൽ ഫണ്ട് ലഭ്യമാക്കും. വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിച്ചതുവഴി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഇരട്ടിയായി.
പ്രധാൻമന്ത്രി ശ്രാം യോഗി മൻധാൻ എന്ന മെഗാൻ പെൻഷൻ യോജന നടപ്പാക്കും. ഇതനുസരിച്ച് 60 വയസ് കഴിഞ്ഞവർക്ക് 3000 രൂപ പെൻഷൻ ലഭ്യമാക്കും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പങ്കാളിത്ത പെൻഷൻ നടപ്പാക്കും. ഇതിനായി പ്രതിമാസം 100 രൂപ തൊഴിലാളികളിൽനിന്ന് പിരിക്കും.
ഈ വർഷത്തോടെ എല്ലാ വീട്ടിലും പാചകവാതകം
ഈ വർഷത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും
5 വർഷത്തിനുള്ളിൽ 1 ലക്ഷം ഡിജിറ്റൽ ഗ്രാമങ്ങൾ
ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷമാക്കി ഉയർത്തി. നിലവിൽ ഇത് 10 ലക്ഷമാണ്.
ഓരോ ദിവസവും 27 കിലോമീറ്റർ ഹൈവേ നിർമിക്കും
ഇ.എസ്.ഐ ശമ്പള പരിധി 21,000 രൂപയാക്കി
5 വർഷത്തിനുള്ളിൽ 1 ലക്ഷം ഡിജിറ്റൽ ഗ്രാമങ്ങൾ
മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് അനുവദിക്കും
പ്രധാൻമന്ത്രി മുദ്ര യോജന പ്രകാരം 70 ശതമാനത്തിലധികം വായ്പ ലഭ്യമാക്കി. ചെറുകിട സംരഭകർക്ക് ഏറെ പ്രയോജനകരമായി ഇത് മാറി.
ഈ വർഷം ഒരു കോടിയിലേറെ പുതിയ വീടുകൾ
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 7000 രൂപ ബോണസ്
വീടുവാങ്ങുന്നവർക്കുള്ള GSTയിൽ ഇളവ് നൽകും
ചരക്കു സേവന നികുതിയിലെ പോരായ്മ പരിഹരിച്ചു
അഞ്ച് വർഷം കൊണ്ടി നികുതി വരുമാനം ഇരട്ടിയായി
ആദായനികുതി റിട്ടേൺ: 24 മണിക്കൂറിനുള്ളിൽ റീഫണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.