TRENDING:

Gold price in Kerala | കേരളത്തിൽ സ്വർണ്ണ വില കുറഞ്ഞു

Last Updated:

Gold price drops in Kerala on April 24 | തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്വർണ്ണ വില താഴേക്ക്. പുതിയ നിരക്കറിയാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്വർണ്ണ വില താഴേക്ക്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണ്ണത്തിന് 20 രൂപ കുറഞ്ഞ് 4,460 രൂപയായി. എട്ടു ഗ്രാം സ്വർണ്ണത്തിന് ഇന്നത്തെ വിപണി വില 35,680 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 160 രൂപയുടെ കുറവുണ്ട്.
advertisement

24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 21 രൂപ കുറഞ്ഞ് 4,866 രൂപയായി. എട്ട് ഗ്രാമിന് 168 രൂപ താഴ്ന്ന് 38,928 രൂപയുമായി.

തുടർച്ചയായ രണ്ട് ദിവസത്തെ വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണ വില കുറഞ്ഞിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണ വില പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു ഇന്നലത്തെ വില. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഈ മാസം ഇതുവരെ പവന് 2760 രൂപയാണ് സ്വർണത്തിന് കൂടിയത്.

advertisement

ബുധനാഴ്ചയും സംസ്ഥാനത്ത് സ്വർണവില കൂടിയിരുന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് അന്ന് വർധിച്ചത്. ഗ്രാമിന് 4485 രൂപയും പവന് 35,880 രൂപയുമായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.

ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ വില കുറഞ്ഞ ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു.

advertisement

ഇന്ത്യയില്‍ ഉത്സവകാലമായതിനാൽ സ്വര്‍ണത്തിന്റെ ആവശ്യകത ഉയർന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊറോണ വൈറസ് ആശങ്ക ഒഴിയുന്നതുവരെ സ്വര്‍ണ വില മുകളിലേക്ക് പോകുമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് കവർന്നെടുത്ത കഴിഞ്ഞ വർഷത്തെ കാര്യം ഇവർ ചൂണ്ടിക്കാട്ടുന്നു. 28 ശതമാനം കുതിപ്പാണ് 2020ൽ സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണത്തിന് 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡ് തൊട്ടിരുന്നു. രാജ്യാന്തര സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വര്‍ണത്തില്‍ വിശ്വാസം അർപ്പിക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Keywords: gold price Kerala, gold price today, Gold prices, gold price, gold price on April 24, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price

മലയാളം വാർത്തകൾ/ വാർത്ത/Money/
Gold price in Kerala | കേരളത്തിൽ സ്വർണ്ണ വില കുറഞ്ഞു
Open in App
Home
Video
Impact Shorts
Web Stories