ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. എന്നാൽ ജൂലൈ മാസത്തിലെ ആദ്യ മൂന്ന് ദിവസും വില വർധിക്കുന്നതാണ് കണ്ടത്. മൂന്നു ദിവസത്തിനിടെ 440 രൂപയാണ് പവന് വർധിച്ചത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നു. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. എന്നാൽ ജൂൺ മാസത്തിൽ 2000 രൂപ പവന് കുറഞ്ഞു.
advertisement
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,787.53 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,314 രൂപയാണ്. 0.58 ശതമാനമാണ് വർധിച്ചത്. നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ജൂണിൽ മാത്രം 7.5ശതമാനം തകർച്ചയുണ്ടായി. ഈ മാസം ആദ്യ 3 ദിവസവും വില ഉയർന്നത് ശുഭസൂചകമായാണ് വിദഗ്ധർ കാണുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)
ചെന്നൈ ₹ 44,850, മുംബൈ ₹ 46,250, ന്യൂഡൽഹി ₹ 46,360, കൊൽക്കത്ത ₹ 46,560, ബാംഗ്ലൂർ ₹ 44,300, ഹൈദരാബാദ് ₹ 44,300, പൂനെ ₹ 46,250, ബറോഡ ₹ 46,710, അഹമ്മദാബാദ് ₹ 46,710, ജയ്പുര്‍ ₹ 46,360, ലഖ്‌നൗ ₹ 46,360, കോയമ്പത്തൂര്‍ ₹ 44,850, മധുര ₹ 44,850, വിജയവാഡ ₹ 44,300, പാട്‌ന ₹ 46,250, നാഗ്പൂര്‍ ₹ 46,250, ചണ്ഡിഗഡ് ₹ 46,360, സൂറത്ത് ₹ 46,710, ഭുവനേശ്വര്‍ ₹ 44,300, മാംഗ്ലൂര്‍ ₹ 44,300, വിശാഖപട്ടണം ₹ 44,300, നാസിക് ₹ 46,250, മൈസൂര്‍ ₹ 44,300.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിപണിയെ സ്വാധീനിക്കാറുണ്ട്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്നില്ല. രൂപ-ഡോളർ വിനിമയ നിരക്ക്, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് നിലവില്‍ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്.
Also Read- Petrol diesel prices today | രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കൂടി
2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകർ സ്വർണത്തിൽ കൂടുതലായി വിശ്വാസമർപ്പിക്കാൻ തുടങ്ങിയത്. ഇന്ന് വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ജനം സ്വർണത്തെ കാണുന്നത്. ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ഇന്ന് പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി.