രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണ്ണത്തിന് 3685 ഡോളറാണ് പുതിയ നിരക്ക്. ഡോളർ സൂചിക 97.65 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 88.09 ആണ്. വിപണിയിലെ ഈ അവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണ്ണവില ഉയർന്നേക്കാം.
രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക സംഘർഷങ്ങളും വിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ നയവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും സമീപകാലത്ത് സ്വർണ്ണവില കുത്തനെ ഉയരാൻ കാരണമായി.
advertisement
ഓരോ സംസ്ഥാനത്തും സ്വർണ്ണവ്യാപാരികളുടെ സംഘടനയാണ് ദിവസേനയുള്ള സ്വർണ്ണവില നിശ്ചയിക്കുന്നത്. ഡോളർ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വില, മുംബൈയിലെ ബാങ്ക് നിരക്കുകൾ എന്നിവയെല്ലാം വില നിശ്ചയിക്കുമ്പോൾ പരിഗണിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 20, 2025 12:17 PM IST