TRENDING:

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ഇന്ത്യയിൽ വൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് ഗൂഗിളും ആമസോണും

Last Updated:

2030 ഓടെ ഇന്ത്യയിൽ മൊത്തം 26 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി ട്വിറ്ററിൽ കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ വൻ നിക്ഷേപ പദ്ധതികളാണ് ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ആമസോണും ഗൂഗിളും വൻ നിക്ഷേപങ്ങൾ ഇന്ത്യയിൽ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ സന്ദർശനത്തിനിടെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തുടങ്ങി നിരവധി വമ്പൻ ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ആമസോണിന്റെയും ഗൂഗിളിന്റെയും ചീഫ് എക്സിക്യൂട്ടീവുകളാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയിൽ മെഗാ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
Pic: PTI
Pic: PTI
advertisement

ഇ -കോമേഴ്സ് ഭീമന്മാരായ ആമസോൺ 2030 ഓടെ ഇന്ത്യയിൽ മൊത്തം 26 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. “പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ 2030-ഓടെ ഇന്ത്യയിൽ 26 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങുന്ന ആമസോണിന്റെ പ്ലാനിനെക്കുറിച്ച് കുറിച്ച് ചർച്ച ചെയ്തു. ഒരുമിച്ച് പ്രവർത്തിക്കുന്ന ഞങ്ങൾ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കയറ്റുമതി പ്രാപ്‌തമാക്കും. ആഗോളതലത്തിൽ മത്സരിക്കാൻ വ്യക്തികളെയും ചെറുകിട ബിസിനസുകളെയും ശാക്തീകരിക്കും എന്നും ”ജാസി ട്വിറ്ററിലൂടെ വ്യക്തമാക്കി.

advertisement

Also read-യൂട്യൂബർമാരുടെ വസതിയിലെ ആദായ നികുതി വകുപ്പ് റെയ്ഡ്: കണ്ടെത്തിയത് 26 കോടിയുടെ നികുതി വെട്ടിപ്പ്

2030 ഓടെ ഇന്ത്യയിലെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലേക്ക് 12 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ ആമസോൺ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികളും 26 ബില്യൺ ഡോളറിന്റെ ഈ നിക്ഷേപത്തിൽ ഉൾപ്പെടും. ഈ വമ്പൻ നിക്ഷേപം ഓരോ വർഷവും ഇന്ത്യൻ ബിസിനസിൽ ശരാശരി 1,31,700 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുമെന്നാണ് കമ്പനി പ്രസ്താവനയിൽ ചൂണ്ടികാണിക്കുന്നത്. ഇവയിൽ കൺസ്ട്രക്ഷൻ, ഫെസിലിറ്റി മെയിന്റനൻസ്, എഞ്ചിനീയറിംഗ്, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ തൊഴിൽ മേഖലകൾ ഉൾപ്പെടുന്നതോടെ ആമസോൺ ഇന്ത്യയിലെ ഡാറ്റാ സെന്റർ വിതരണ ശൃംഖലയുടെ ഭാഗമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ആമസോണിനെ കൂടാതെ സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിളും തങ്ങളുടെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റര്‍ ഗുജറാത്തില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ” അമേരിക്കയുമായുള്ള ചരിത്രപരമായ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയെ കണ്ടത് അഭിമാനകരമായ സംഭവമാണ്. ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുണ്ടെന്ന് ഞങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഞങ്ങളുടെ ഗ്ലോബൽ ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയാണ് “, എന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ഇന്ത്യയിൽ വൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് ഗൂഗിളും ആമസോണും
Open in App
Home
Video
Impact Shorts
Web Stories