TRENDING:

'പച്ചക്കുതിര' ഭാഗ്യം കൊണ്ടു വരും; കേരള ഭാഗ്യക്കുറികൾക്ക് ഇനി ഭാഗ്യചിഹ്നം

Last Updated:

ഭാഗ്യമുദ്രയും ലോഗോയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിര. ഭാഗ്യക്കുറി വകുപ്പിന്റെ ലോഗോയിലും പച്ചക്കുതിര ഇടംനേടി. ഭാഗ്യമുദ്രയും ലോഗോയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു. കേരള ലോട്ടറിതന്നെ നല്ലയൊരു ഭാഗ്യമുദ്രയാണെന്ന് മന്ത്രി പറഞ്ഞു.
advertisement

കേരളത്തില്‍ ഒരു ലക്ഷത്തിലധികം ഭാഗ്യക്കുറി വിൽപനക്കാരുണ്ട്. ഒരു വർഷം 7000 കോടി രൂപ സമ്മാനമായി വിതരണം ചെയ്യുന്നു. 3000 കോടി മുതൽ 3500 കോടി രൂപ വരെ കമ്മീഷനായി ലഭിക്കുന്നുണ്ട്. ലോട്ടറിയുടെ മുഖവിലയ്ക്ക് ടാക്സ് എന്ന സംസ്ഥാനത്തിന്റെ ആവശ്യം ജി. എസ്. ടി കൗൺസിൽ അംഗീകരിച്ചത് നേട്ടമാണ്. കേരളം ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് അത് സാധ്യമായത്. കേരളത്തിന്റെ ലോട്ടറിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകാൻ സംസ്ഥാനത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു

advertisement

രതീഷ് രവിയാണ് ഭാഗ്യമുദ്രയുടെ രൂപകല്പനയ്ക്ക് പിന്നില്‍. സത്യപാൽ ശ്രീധറാണ് ലോഗോ രൂപകല്പന ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു.

Kerala Lottery Results Today: കാരുണ്യ KR-610 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
'പച്ചക്കുതിര' ഭാഗ്യം കൊണ്ടു വരും; കേരള ഭാഗ്യക്കുറികൾക്ക് ഇനി ഭാഗ്യചിഹ്നം
Open in App
Home
Video
Impact Shorts
Web Stories