ചരിത്രം
രാജ്യത്തെ സങ്കീർണ്ണമായ നികുതി സമ്പ്രദായം ലളിതമാക്കുന്നതിനായി 2000ത്തിന്റെ തുടക്കത്തിലാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) എന്ന ആശയം ആദ്യമായി നിർദ്ദേശിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തിയിരുന്ന നികുതി ഘടനയ്ക്ക് പകരമായി സമഗ്രമായ പരോക്ഷ നികുതി സമ്പ്രദായം കേൽക്കർ ടാസ്‌ക് ഫോഴ്‌സാണ് നിർദ്ദേശിച്ചത്. തുടർന്ന് നടന്ന നിരവധി ചർച്ചകൾക്ക് ശേഷം, 2016 ഓഗസ്റ്റിൽ പാർലമെന്റ് ഭരണഘടനയുടെ (101-ാം ഭേദഗതി) നിയമം പാസാക്കി.
കേന്ദ്ര സർക്കാരിന് ജിഎസ്ടി ഈടാക്കാനും ശേഖരിക്കാനും അധികാരം നൽകുന്ന നിയമമായിരുന്നു ഇത്. ജിഎസ്ടി നടപ്പാക്കലിന് മേൽനോട്ടം വഹിക്കാൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ധനമന്ത്രിമാരെ ഉൾപ്പെടുത്തി സർക്കാർ ജിഎസ്ടി കൗൺസിൽ രൂപീകരിച്ചു. ജിഎസ്ടി നിരക്കുകൾ, ഇളവുകൾ, ജിഎസ്ടി സംബന്ധിച്ച ആശങ്കകൾ എന്നിവ പരിഹരിക്കുന്നതിന് കൗൺസിൽ യോഗങ്ങൾ നടത്തി. ഒടുവിൽ, 2017 ജൂലൈ 1ന് രാജ്യത്തുടനീളം ഒരു ഏകീകൃത വിപണി സൃഷ്ടിച്ചുകൊണ്ട് ജിഎസ്ടി നടപ്പിലാക്കി.
advertisement
ജിഎസ്ടി ദിനത്തിന്റെ പ്രാധാന്യം
ഇന്ത്യയുടെ നികുതി സമ്പ്രദായത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ദിനമാണ് ജിഎസ്ടി ദിനം. ജിഎസ്ടി വിജയകരമായി നടപ്പിലാക്കിയത് ആഘോഷിക്കുന്ന സുപ്രധാന അവസരമാണിത്. നികുതി ഘടന ലളിതമാക്കിയും സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാരത്തിന് ഏകീകൃത വിപണി സൃഷ്ടിച്ചും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ജിഎസ്ടി സുപ്രധാന മാറ്റമാണ് വരുത്തിയത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന എക്സൈസ് ഡ്യൂട്ടി, സേവന നികുതി, മൂല്യവർധിത നികുതി (വാറ്റ്) എന്നിങ്ങനെ ഒന്നിലധികം പരോക്ഷ നികുതികൾക്ക് പകരമായാണ് ജിഎസ്ടി നിലവിൽ വന്നത്. ഇത് രാജ്യത്തെ നികുതി സമ്പ്രദായം കൂടുതൽ ലളിതവും സുതാര്യവുമാക്കി.
ജിഎസ്ടിയെക്കുറിച്ച് രസകരമായ ചില വസ്തുതകൾ
1. ജിഎസ്ടിയുടെ പിതാവ് എന്നറിയപ്പെടുന്നത് അടൽ ബിഹാരി വാജ്പേയിയാണ്
2. ജിഎസ്ടിയുടെ ബ്രാൻഡ് അംബാസഡർ അമിതാഭ് ബച്ചൻ
3. ഫ്രാൻസാണ് ആദ്യം ജിഎസ്ടി സംവിധാനം നടപ്പിലാക്കിയ രാജ്യം
4. പഴങ്ങൾ, പച്ചക്കറികൾ, ബ്രാൻഡഡ് അല്ലാത്ത ധാന്യപ്പൊടികൾ എന്നിവ ജിഎസ്ടി നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
5. ജിഎസ്ടി വരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പങ്കിടുന്നത്.
6. ഇന്ത്യയിൽ 2000ൽ ജിഎസ്ടി എന്ന നിർദേശം മുന്നോട്ട് വച്ചെങ്കിലും ഇത് നടപ്പാക്കാൻ 17 വർഷമെടുത്തു.
7. ഇന്ത്യയിലെ ജിഎസ്ടി സംവിധാനത്തിൽ 0%, 5%, 12%, 18%, 28% എന്നിങ്ങനെയാണ് നികുതി സ്ലാബുകൾ.
8. ജിഎസ്ടി നടപ്പിലാക്കിയതിനാൽ സംസ്ഥാനതല നികുതി രജിസ്ട്രേഷനുകളുടെ ആവശ്യമില്ല
9. കനേഡിയൻ ജിഎസ്ടി സംവിധാനമാണ് ഇന്ത്യയിലെ ജിഎസ്ടിയ്ക്ക് അടിത്തറയായി പ്രവർത്തിച്ചത്.
10. 2016 സെപ്റ്റംബറിൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ജിഎസ്ടി കൗൺസിൽ സ്ഥാപിച്ചത്.