TRENDING:

ONDCയിലൂടെ എങ്ങനെ ഭക്ഷണം ഓർഡർ ചെയ്യാം? പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Last Updated:

കേന്ദ്രസർക്കാരാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) എന്ന ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫുഡ് ‍ഡെലിവറി പ്ലാറ്റ്ഫോമായ ഒഎൻഡിസി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി മാറിയിരിക്കുകയാണ്. ഈ പ്ലാറ്റ്‍ഫോം കഴിഞ്ഞ വർഷം ഇറങ്ങിയതാണെങ്കിലും സ്വിഗിയെയും സൊമാറ്റോയെയും അപേക്ഷിച്ച് ഒഎൻഡിസി വഴി കുറഞ്ഞ വിലയിൽ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ പങ്കിടാൻ തുടങ്ങിയതോടെയാണ് കൂടുതൽ ജനപ്രിയമായത്. കേന്ദ്രസർക്കാരാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) എന്ന ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.
advertisement

ഒഎൻ‌ഡി‌സിയിലൂടെ എങ്ങനെ ഭക്ഷണം ഓർഡർ ചെയ്യാം?

  1. സ്റ്റെപ്പ് 1: ഒഎൻ‌ഡി‌സി വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിന്, ആദ്യം ഒഎൻ‌ഡി‌സി വെബ്സൈറ്റ് തുറക്കുക (https://ondc.org/.)
  2. സ്റ്റെപ്പ് 2: വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം, ഹോംപേജിലെ ‘ഷോപ്പ് ഓൺ ഒഎൻ‌ഡി‌സി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
  3. സ്റ്റെപ്പ് 3: നിങ്ങൾ ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പ്ലാറ്റ്ഫോം തിരഞ്ഞെടുത്ത് ‘ഷോപ്പ് നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പേടിഎം , മൈ സ്റ്റോർ, ക്രഫ്ട്സ് വില്ല , ടു ലൈഫ് ബനി, മീഷോ എന്നിവയാണ് നിലവിൽ ലഭ്യമായ പ്ലാറ്റ്‌ഫോമുകൾ.
  4. advertisement

  5. സ്റ്റെപ്പ് 4: ഇനി നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം തിരഞ്ഞെടുത്ത് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ചെയ്യുന്നതുപോലെ തന്നെ ഓർഡർ ചെയ്യുക.
  6. സ്റ്റെപ്പ് 5: പണമടച്ച് ഓർഡർ പൂർത്തിയാക്കുക.

സ്വിഗ്ഗി, സൊമാറ്റോ എന്നിവയിൽ 282 രൂപയ്ക്ക് ഒരു ബർഗർ ലഭിക്കുമ്പോൾ ഒഎൻ‌ഡി‌സിയിൽ അതേ ബർഗറിന് 109 രൂപയെ വിലയുള്ളൂ എന്ന് ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ചില ഉപയോക്താക്കൾ ഒഎൻ‌ഡി‌സി സംബന്ധിക്കുന്ന ചില സംശയങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. “ഞാൻ ഇന്നലെ ഒഎൻ‌ഡി‌സിയിൽ ഒരു ഓർഡർ ചെയ്തു. ഞാൻ 117 രൂപയ്ക്കാണ് ഓർഡർ ചെയ്തത്. ഞാൻ റെസ്റ്റോറന്റ് ഉടമയോട് സംസാരിച്ചപ്പോൾ ആ ഐറ്റത്തിന് 219 രൂപയാണ് വിലയാണെന്നാണ് അറിഞ്ഞത്. ഈ 102 രൂപയുടെ വ്യത്യാസം ആരാണ് നികത്തുന്നത്? അത് നികുതിദായകരുടെ പണമാണോ?”, എന്നാണ് ഒരു ഉപയോക്താവ് ട്വിറ്ററിൽ ചോദിച്ചിരിക്കുന്നത്.

advertisement

എന്താണ് ഒഎൻ‌ഡി‌സി?

ഓപ്പൺ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺ ടെക്നോളജി നെറ്റ്‌വർക്കാണിത്. കേന്ദ്രസർക്കാരാണ് ഇത് വികസിപ്പിച്ചത്. ഇതിലൂടെ ഭക്ഷണത്തിനു പുറമേ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയെല്ലാം വാങ്ങാനും ഹോട്ടൽ ബുക്കിംഗും യാത്ര ബുക്കിംഗുമൊക്കെ നടത്താനുമാകും. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും അവർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഏതാണെന്ന് പരിഗണിക്കാതെ തന്നെ ഓൺലൈനിൽ പരസ്പരം ബന്ധിപ്പിക്കാനും ഇടപാടുകൾ നടത്താനും സാധിക്കും. വാങ്ങുന്നവരും വിൽക്കുന്നവരും ഒരേ പ്ലാറ്റ്‌ഫോമോ അതേ മൊബൈൽ ആപ്പോ ഉപയോഗിക്കേണ്ടതില്ല. ഉത്പന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഇടനിലക്കാരെ ഒഴിവാക്കി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
ONDCയിലൂടെ എങ്ങനെ ഭക്ഷണം ഓർഡർ ചെയ്യാം? പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിയേണ്ടതെല്ലാം
Open in App
Home
Video
Impact Shorts
Web Stories