ഒരു കാർഡിന്റെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ മറ്റൊന്ന് ഉപയോഗിച്ച് അടയ്ക്കാമോ?
ചില ബാങ്കുകൾ ബാലൻസ് ട്രാൻസ്ഫർ ഓപ്‌ഷൻ നൽകുന്നുണ്ട്. അത്തരം സൗകര്യം ഉള്ള ബാങ്കുകളിൽ നിങ്ങൾ ചെലവഴിച്ച തുക ഒരു കാർഡിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നു. ഇതിനായി മാറ്റാൻ ഉദ്ദേശിക്കുന്ന കാർഡിന്റെ ക്രെഡിറ്റ് പരിധി ചെലവഴിച്ച തുകയേക്കാൾ കൂടുതലായിരിക്കണം. ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനം ഇതിനൊരു പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ബാലൻസ് ട്രാൻസ്ഫർ ക്രെഡിറ്റ് കാർഡ് ഓഫറുകളിൽ 6 മുതൽ 18 മാസം വരെയുള്ള പലിശ രഹിത കാലയളവ് ഉൾപ്പെടുത്തിയിട്ടുണ്ട്. ചിലത് കൂടുതൽ ദൈർഘ്യമേറിയതാണ്.
advertisement
നിങ്ങൾക്ക് ബാലൻസ് ട്രാൻസ്ഫർ സൗകര്യം ലഭ്യമല്ലെങ്കിൽ ക്യാഷ് അഡ്വാൻസ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഒരു ക്യാഷ് അഡ്വാൻസ് സഹായകമായേക്കാം. പക്ഷെ അതിന് ഫീസ് ഉണ്ടാകും. എടിഎമ്മിൽ നിന്ന് പണം മുൻകൂറായി പിൻവലിക്കാൻ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. എന്നാൽ നിങ്ങൾ പിൻവലിച്ച പണം ഫീസോ പലിശയോ സഹിതം തിരികെ നൽകണം.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതിന് ഇ-വാലറ്റുകൾ ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ഇലക്ട്രോണിക് വാലറ്റിൽ പണം ചേർക്കുകയും തുടർന്ന് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം. അതിനുശേഷം നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്താം. എടിഎമ്മിൽ നിന്ന് പണം എടുക്കുന്ന മുൻ രീതി ഡിജിറ്റലൈസ് ചെയ്താണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിനും പ്രത്യേക ഫീസ് അടയ്ക്കണം.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കഴിവതും കൃത്യമായി തന്നെ അടയ്ക്കാൻ ശ്രമിക്കുക. മുടക്കം വരുത്തുന്നത് അതിഭീകരമായ ബാധ്യതകളിലേയ്ക്ക് നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. വരുമാനത്തിനനുസരിച്ച് ചെലവ് ക്രമീകരിക്കുന്നതാണ് നല്ലത്. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാൻ മികച്ച സാമ്പത്തിക ആസൂത്രണം ശീലമാക്കുക. ഓരോ മാസത്തെയും വരവും ചെലവും തമ്മിൽ ഒരു താരതമ്യം നടത്തുന്നത് സഹായകരമായിരിക്കും.