'നികുതി നിയമത്തിലെ പുതിയ സെഷന്‍ അനുസരിച്ച് സംഭവനകളോ സമ്മാനങ്ങളോ നല്‍കുന്ന ആള്‍ ഇവ കൈമാറുന്നതിന് മുന്‍പായി അതിന്റെ മൊത്തം വിലയുടെ പത്ത് ശതമാനം നികുതി ഇനത്തില്‍ അടയ്‌ക്കേണ്ടതാണ്' ജൂണ്‍ 16ന് സിബിഡിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പുതിയ നിയമം അനുസരിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കാര്‍, മൊബൈല്‍, ഡ്രസ്സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കള്‍ സമ്മാനമായി വിവിധ കമ്പനികളില്‍ നിന്ന് സ്വീകരിച്ചാല്‍ 10 ശതമാനം ടിഡിഎസ് അടയ്ക്കണം. ഉപയോഗത്തിന് ശേഷം ഉത്പന്നം തിരിച്ച് കമ്പനിയ്ക്ക് തന്നെ നല്‍കുകയാണെങ്കില്‍ ഈ നികുതി അടയ്‌ക്കേണ്ടതില്ല.
advertisement
ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ചില സൗജന്യ സാമ്പിളുകള്‍ കമ്പനികളില്‍ നിന്ന് സ്വീകരിക്കുകയാണെങ്കിലും ഈ നിയമം ബാധകമാണെന്ന് സിബിഡിറ്റിയുടെ പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഡിസ്‌ക്കൗണ്ട്, റിബേറ്റുകള്‍ അല്ലാതെ പണമായോ മറ്റോ ഇന്‍സറ്റീവുകള്‍ ആയോ നല്‍കുന്ന കച്ചവടക്കാര്‍ക്കും സെക്ഷന്‍ 194R ബാധകമാണ്. കാര്‍, ടിവി, കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം, മൊബൈല്‍ ഫോണ്‍, കുടുംബത്തിന് ഒപ്പമുള്ള യാത്രകള്‍, സൗജന്യ ടിക്കറ്റ്, മെഡിക്കല്‍ സാമ്പിളുകള്‍ തുടങ്ങിവയ്ക്ക് ഒക്കെ ഈ പുതിയ നിയമം ബാധകമാണ്. അതേസമയം, ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20,000 രൂപയ്ക്ക് മുകളില്‍ മൂല്യം വരാത്ത സമ്മാനങ്ങള്‍ക്ക് ടിഡിഎസ് അടയ്‌ക്കേണ്ടതില്ല.
2022-23 ലെ കേന്ദ്ര ബജറ്റില്‍ നികുതി സ്ലാബുകളിലും നിരക്കുകളിലും മാറ്റംവരുത്താത്തത് സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവരെ നിരാശരാക്കിയിരുന്നു.
നിലവില്‍ 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്ക്കേണ്ടതില്ല. 5 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് മുഴുവന്‍ റിബേറ്റ് ലഭിക്കും. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 5-10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമാണ് നികുതി.