TRENDING:

രാജ്യത്ത് GST വരുമാനത്തില്‍ വന്‍ വര്‍ധനവ്; 18,252 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം

Last Updated:

കേരളത്തില്‍ ജിഎസ്ടി വരുമാനത്തില്‍ 14 ശതമാനം വര്‍ധവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2022 മാര്‍ച്ചിലെ ചരക്ക് സേവന നികുതി വരുമാനം 2022 ജനുവരി മാസത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 1,40,986 കോടി രൂപയെക്കാള്‍ കൂടുതലാണ്. 2022 മാര്‍ച്ചില്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) 1,42,095 കോടി രൂപയാണ്. അതില്‍ 25,830 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), 32,378 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), 74,470 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ 39,131 കോടി രൂപ ഉള്‍പ്പെടെ) 9,417 കോടി രൂപ അധിക നികുതിയും (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ 981 കോടി ഉള്‍പ്പെടെ) ആണ്.
advertisement

സംയോജിത ചരക്ക് സേവന നികുതി വരുമാനത്തില്‍ നിന്ന് 29,816 കോടി രൂപ CGST-യിലേക്കും 25,032 കോടി SGST-യിലേക്കും വകകൊള്ളിച്ചു. കൂടാതെ, സംയോജിത ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിച്ച 20,000 കോടി രൂപ, കേന്ദ്രവും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളും തമ്മില്‍ 50:50 എന്ന അനുപാതത്തില്‍ അഡ്-ഹോക്ക് അടിസ്ഥാനത്തില്‍, ഈ മാസം തീര്‍പ്പാക്കി. റെഗുലര്‍, അഡ്-ഹോക്ക് സെറ്റില്‍മെന്റുകള്‍ക്ക് ശേഷം 2022 മാര്‍ച്ച് മാസത്തിലെ CGST വരുമാനം 65,646 കോടി രൂപയും, SGST വരുമാനം 67,410 കോടി രൂപയുമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ മാസം 18,252 കോടി രൂപയുടെ GST നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു.

advertisement

പ്രതിമാസ മൊത്ത GST വരുമാന വര്‍ദ്ധന സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 2021 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 മാര്‍ച്ച് മാസത്തില്‍ ഓരോ സംസ്ഥാനവും ശേഖരിച്ച GST പട്ടികയില്‍ കൊടുത്തിട്ടുണ്ട്. (സംസ്ഥാനം, മാര്‍ച്ച് 2021, മാര്‍ച്ച് 2022, വര്‍ധനവ് എന്നിങ്ങനെ ചുവടെ ചേര്‍ത്തിരിക്കുന്നു)

Jammu and Kashmir

352

368

5%

Himachal Pradesh

687

684

0%

Punjab

1,362

1,572

15%

Chandigarh

165

184

11%

Uttarakhand

advertisement

1,304

1,255

-4%

Haryana

5,710

6,654

17%

Delhi

3,926

4,112

5%

Rajasthan

3,352

3,587

7%

Uttar Pradesh

6,265

6,620

6%

Bihar

1,196

1,348

13%

Sikkim

214

230

8%

Arunachal Pradesh

92

105

14%

Nagaland

45

43

-6%

Manipur

50

60

18%

Mizoram

35

37

5%

Tripura

88

82

-7%

Meghalaya

advertisement

152

181

19%

Assam

1,005

1,115

11%

West Bengal

4,387

4,472

2%

Jharkhand

2,416

2,550

6%

Odisha

3,285

4,125

26%

Chhattisgarh

2,544

2,720

7%

Madhya Pradesh

2,728

2,935

8%

Gujarta

8,197

9,158

12%

Daman and Diu

3

0

-92%

Dadra and Nagar Haveli

288

284

-2%

Maharashtra

17,038

20,305

19%

advertisement

Karnataka

7,915

8,750

11%

Goa

344

386

12%

Lakshadweep

2

2

36%

Kerala

1,828

2,089

14%

Tamil Nadu

7,579

8,023

6%

Puducherry

161

163

1%

Andaman and Nicobar Islansd

26

27

5%

Telangana

4,166

4,242

2%

Andhra Pradesh

2,685

3,174

18%

Ladakh

14

23

72%

Other Territory

122

149

22%

Centre Jurisdiction

141

170

20%

Total

91,870

1,01,983

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

11%

മലയാളം വാർത്തകൾ/ വാർത്ത/Money/
രാജ്യത്ത് GST വരുമാനത്തില്‍ വന്‍ വര്‍ധനവ്; 18,252 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories