ജോലിയിലുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സ്റ്റോക്ക് ഗ്രാന്റ് പദ്ധതിയായ ഇൻഫോസിസ് എക്സ്പാൻഡഡ് സ്റ്റോക്ക് ഓണർഷിപ്പ് പ്രോഗ്രാം കഴിവുറ്റ ജീവനക്കാരെ കമ്പനിയിലേക്ക് ആകർഷിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നത്തിനും വേണ്ടിയുള്ളതാണ്. ജീവനക്കാരെ കമ്പനിയിൽ തന്നെ നിലനിർത്തുന്നതിനു വേണ്ടിയാണ് കമ്പനിയിൽ അവർക്കുള്ള ഉടമസ്ഥാവകാശം ഓഹരിയിലൂടെ നൽകുന്നത്.
Also Read – ITR | ആദായ നികുതി റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കുന്നത് എങ്ങനെ?
ഇന്ത്യയിലോ ഇന്ത്യയ്ക്ക് പുറത്തോ ഇൻഫോസിസ് അല്ലെങ്കിൽ അതിന്റെ സബ്സിഡിയറി സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, ഏതെങ്കിലും സബ്സിഡിയറിയുടെ ഡയറക്ടർമാർ എന്നിവർക്കാണ് ഈ പദ്ധതി പ്രകാരം ഓഹരികൾ ലഭിക്കാൻ അർഹതയുള്ളത്. എന്നാൽ പ്രൊമോട്ടർ അല്ലെങ്കിൽ പ്രൊമോട്ടർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഏതെങ്കിലും ജീവനക്കാരൻ, ഇന്ഫോസിസിന്റെയോ അതിന്റെ ഏതെങ്കിലും സബ്സിഡിയറിയുടെയോ സ്വതന്ത്ര ഡയറക്ടർമാർ, സ്വയമോ, ബന്ധുക്കൾ മുഖേനയോ, ബോഡി കോർപ്പറേറ്റ് മുഖേനയോ നേരിട്ടോ അല്ലാതെയോ ഓഹരികളുടെ 10%-ൽ കൂടുതൽ കൈവശം വച്ചിരിക്കുന്ന ഡയറക്ടർമാർ എന്നിവർ ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഓഹരികൾക്ക് അർഹരല്ല.
advertisement
കഴിവുള്ളവരും നിർണ്ണായക സ്ഥാനം വഹിക്കുന്നവരുമായ ജീവനക്കാരെ ആകർഷിക്കുക, സ്ഥാപനത്തിൽ നിലനിർത്തുക, അവർക്ക് പ്രചോദനം നൽകുക, കമ്പനിയുടെ ലക്ഷ്യങ്ങളുമായി സ്വന്തം കരിയർ സ്വപ്നങ്ങളെ ചേർത്തുവെയ്ക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക, ജീവനക്കാരുടെ പ്രകടനത്തിന് അവരുടെ സംഭാവനയ്ക്ക് ആനുപാതികമായി ഉടമസ്ഥാവകാശത്തോടെ പ്രതിഫലം നൽകുക; ജീവനക്കാരുടെ താൽപ്പര്യം സ്ഥാപനത്തിന്റെ താൽപ്പര്യങ്ങളുമായി ഒത്തുപോകുന്നവയാക്കുക എന്നിവയാണ് 2015-ലെ സ്റ്റോക്ക് ഇൻസെന്റീവ് കോമ്പൻസേഷൻ പ്ലാൻ എന്ന പദ്ധതിയുടെ ഉദ്ദേശ്യം.
കമ്പനിയുടെ പ്രൊമോട്ടർമാർ, പ്രൊമോട്ടർ ഗ്രൂപ്പിൽ ഉൾപ്പെടുന്നവർ അല്ലെങ്കിൽ ബാക്കി ഓഹരികളുടെ 2 ശതമാനമോ അതിൽ കൂടുതലോ കൈവശം വച്ചിരിക്കുന്നവർ, ബംഗ്ലാദേശ്, പാകിസ്ഥാൻ അല്ലെങ്കിൽ ശ്രീലങ്കൻ പൗരന്മാർ എന്നിവരൊഴികെയുള്ള ജീവനക്കാർ; സ്വതന്ത്ര ഡയറക്ടർമാർ അല്ലെങ്കിൽ തങ്ങൾക്കോ ബന്ധുക്കൾ വഴിയോ ഏതെങ്കിലും ബോഡി കോർപ്പറേറ്റ് മുഖേന നേരിട്ടോ അല്ലാതെയോ ബാക്കിയുള്ള ഓഹരിയുടെ പത്തുശതമാനത്തിൽ അധികം ഓഹരികൾ കൈവശമുള്ളവർ എന്നിവരൊഴികെയുള്ള ഹോൾഡിംഗ് കമ്പനിയുടെയോ സബ്‌സിഡിയറിയുടെയോ ഡയറക്ടർമാർക്കാണ് ഈ പദ്ധതി വഴി ഓഹരികൾ നേടാൻ യോഗ്യത ഉള്ളത്.
2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇൻഫോസിസിന്റെ അറ്റാദായം 6,128 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 7.8 ശതമാനം വർധനയാണുള്ളത്. 2023 ജനുവരി-മാർച്ച് കാലയളവിൽ വരുമാനം 16 ശതമാനം വർധിച്ച് 37,441 കോടി രൂപയായി.