2020 ഓടെ 5000 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് ബംഗാൾ കിഴക്കിന്റെ ലൊജിസ്റ്റിക് ഹബ്ബായി മാറാൻ തയാറെടുക്കുകയാണ്. സംസ്ഥാനത്ത് പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷം തൊഴിലവസരങ്ങളാണ് റിലയൻസ് നിലവിൽ തുറന്നിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നൂറുശതമാനം ജനങ്ങളെയും ഉൾക്കൊള്ളിക്കുന്നവിധത്തിൽ ജിയോ നെറ്റ് വർക്കിന്റെ വ്യാപനം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. 2019ഓടെ ഈ ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ വിപ്ലവത്തിന്റെ നാടായി ബംഗാൾ മാറാനും നാലാം വ്യവസായ വിപ്ലവത്തിന്റെ നേതൃത്വം വഹിക്കാനും സമയമായെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഡിജിറ്റൽ സേവനം നൽകാനുള്ള ജിയോ ജിഗാഫൈബർ പദ്ധതിയിലൂടെ എല്ലാ വീടുകളും സ്മാർട്ടായി മാറുമെന്നും അംബാനി പറഞ്ഞു.
advertisement
റിലയൻസിന് ബംഗാളിൽ മാത്രം 500 റീട്ടെയിൽ ഷോപ്പുകളും 46 പെട്രോ റീട്ടെയിൽ ഔട്ട്ലെറ്റുകളുമുണ്ട്. ബംഗാളിലെ 400 നഗരങ്ങളിൽ ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഇത് വ്യാപിച്ചുകിടക്കുകയാണ്. പ്രതിവർഷം 4000 മെട്രിക് ടൺ കാർഷിക ഉൽപന്നങ്ങളും 21.5 ദശലക്ഷം തുണിത്തരങ്ങളും സംഭരിക്കുകവഴി റിലയൻസ് പ്രാദേശിക വ്യാപാരമേഖലയെ സമ്പുഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആകെയെടുത്താൽ ഏകദേശം മൂന്ന് ദശലക്ഷം ചതുരശ്ര അടി വിസ്തീർണംവരുന്ന സംവരണ കേന്ദ്രങ്ങളാണ് നടത്തിവരുന്നത്. ഇത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ പലമടങ്ങായി വർധിക്കും' - അദ്ദേഹം പറഞ്ഞു.
ജിയോയും റിലയൻസ് റീട്ടെയിലും പുതിയ ഏകീകൃത കോമേഴ്സ് പ്ലാറ്റ്ഫോം കൊണ്ടുവരും. പുതിയ സരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്പാദകര്‍ക്കും കൂടുതല്‍ നേട്ടമുണ്ടാകുമെന്നും. രാജ്യത്താകമാനമുള്ള മൂന്നുകോടി ചെറുകിട കച്ചവടക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ജിയോക്ക് സംസ്ഥാനത്ത് ഒരു ലക്ഷം ബിസിനസ് പങ്കാളികളാണുള്ളത്. ഗ്രാമീണമേഖലയിലെ ചെറുകിട വിപണികളിൽ ജിയോ പോയിന്റുകൾ ആരംഭിച്ചിട്ടുണ്ട്. 350 ജിയോ പോയിന്റുകൾ ഇതിനോടകം തുറന്നുകഴിഞ്ഞു. ഈ വർഷം അവസാനത്തോടെ ഇത് ആയിരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റൈ സെന്റർ പദ്ധതിക്ക് സ്ഥലം അനുവദിച്ചതിന് സംസ്ഥാനത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
കൽക്കത്ത സർവകലാശാലയുടെ ഫിസിക്സ് വിഭാത്തിൽ സത്യേന്ദ്ര നാഥ് ബോസ് ചെയർ കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷം അംബാനി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാർ റിലയൻസിന്റെ പദ്ധതിരേഖ അംഗീകരിച്ചതായും ഈ വർഷം തന്നെ ചെയർ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ ബെസ്റ്റ് ബംഗാളായി മാറുമെന്ന പ്രതീക്ഷ കഴിഞ്ഞ വർഷം അംബാനി പങ്കുവച്ചിരുന്നു. ഇത് ശരിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ പത്ത് കോടി ജനങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് റിലയൻസ് ഏറ്റവും അനുയോജ്യരായ പങ്കാളിയാണെന്നും മുകേഷ് അംബാനി പറഞ്ഞു.
