1. നുസര്‍വാന്‍ജി ടാറ്റ (1822-1886)
ടാറ്റ കുടുംബത്തിന്റെ കുലപതിയായിരുന്ന വ്യക്തിയാണിദ്ദേഹം. പാഴ്‌സി പുരോഹിതനായിരുന്ന ഇദ്ദേഹമാണ് കുടുംബ ബിസിനസിന് തുടക്കം കുറിച്ചത്.
2. ജംഷെഡ്ജി ടാറ്റ(1839-1904)
നുസര്‍വാന്‍ജി ടാറ്റയുടെ മകനാണ് ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയാണിദ്ദേഹം. 'ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവ്'എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സ്റ്റീല്‍ (ടാറ്റ സ്റ്റീല്‍), ഹോട്ടലുകള്‍ (താജ്മഹല്‍ ഹോട്ടല്‍), ഹൈഡ്രോപവര്‍ എന്നീ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതും ഇദ്ദേഹമാണ്.
3. ദൊറാബ്ജി ടാറ്റ (1859-1932)
ജംഷെഡ്ജി ടാറ്റയുടെ മൂത്തമകനാണ് ദൊറാബ്ജി ടാറ്റ. ജംഷെഡ്ജി ടാറ്റയുടെ മരണത്തിന് ശേഷം ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായി ഇദ്ദേഹം മാറി. ടാറ്റാ സ്റ്റീല്‍, ടാറ്റ പവര്‍ എന്നീ ബിസിനസ് സംരംഭങ്ങളെ പുതിയ പാതയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം പ്രധാനപങ്കുവഹിച്ചു.
advertisement
4. രത്തന്‍ജി ടാറ്റ (1871-1918)
ജംഷെഡ്ജി ടാറ്റയുടെ ഇളയമകനാണ് ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ വികസനത്തില്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി.
5. ജെആര്‍ഡി ടാറ്റ(ജഹാംഗീര്‍ രത്തന്‍ജി ദാദാഭോയ് ടാറ്റ, 1904-1993)
രത്തന്‍ജി ടാറ്റ- സൂസെന്‍ ബ്രിയര്‍ ദമ്പതികളുടെ മകനാണ് ജെആര്‍ഡി ടാറ്റ. 50 വര്‍ഷത്തോളം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇതാണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത്.
6. നവല്‍ ടാറ്റ (1904-1989)
രത്തന്‍ജി ടാറ്റയുടെ ദത്തുപുത്രനാണ് നവല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു ഇദ്ദേഹം.
7. രത്തന്‍ ടാറ്റ (1937-2024)
നവല്‍ ടാറ്റ- സൂണി കമ്മിസിറിയറ്റ് ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നു ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഒരു ആഗോള ബിസിനസ് സംരംഭമായി മാറ്റാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കോറസ്, ജെഎല്‍എല്‍, ടെറ്റ്‌ലി തുടങ്ങിയ സംരംഭങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതും ഇദ്ദേഹത്തിന്റെ കാലത്താണ്.
8. നോയല്‍ ടാറ്റ (1957)
രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരനാണ് ഇദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ റിട്ടെയ്ല്‍ വിഭാഗമായ ട്രെന്റിന്റെ (Trent)ന്റെ ചെയര്‍മാന്‍ ആയിരുന്നു ഇദ്ദേഹം.
ബിസിനസിന് പുറമെ ജീവകാരൂണ്യപ്രവര്‍ത്തനങ്ങളിലും ടാറ്റ കുടുംബം മികച്ച സംഭാവനകള്‍ നല്‍കിവരുന്നുണ്ട്. ഈ ബിസിനസ് കുടുംബത്തിലെ അംഗങ്ങള്‍ ചാരിറ്റബിള്‍ സ്ഥാപനങ്ങളും റിസര്‍ച്ച് സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്.