ഏറ്റവും താങ്ങാവുന്ന നിരക്കില്‍ ഐഎസ്ഡി മിനുറ്റുകള്‍ ക്രമീകരിച്ച വാല്യു ഫോര്‍ മണി പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് റീചാര്‍ജ് പാക്കുകളാണെന്ന പ്രത്യേകതയുമുണ്ട്. എല്ലാ ജിയോ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഇത് ലഭ്യമാകും. ആവശ്യത്തിന് അനുസരിച്ച് എത്ര തവണ വേണമെങ്കിലും റീചാര്‍ജ് ചെയ്യാം.
യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, കുവൈറ്റ്, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പുതിയ ഐഎസ്ഡി മിനിറ്റ് പാക്കുകള്‍ 99 രൂപയ്ക്ക് ലഭ്യമാണ്. 10 മിനിറ്റിന്റെ ആനുകൂല്യമാണ് ഉപഭോക്താവിന് ലഭിക്കുക. ചൈന, ഭൂട്ടാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് 15 മിനിറ്റ് സംസാരിക്കാന്‍ 89 രൂപയുടെ പാക്ക് ലഭ്യമാണ്. യുകെ, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്ലാനിന് 79 രൂപയാണ് വില.
advertisement
ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയടങ്ങളിലേക്ക് 69 രൂപയ്ക്കും സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, മലേഷ്യ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 59 രൂപയ്ക്കുമുള്ള പ്ലാനുകള്‍ ലഭ്യമാണ്. ബംഗ്ലാദേശ് പ്ലാനിന് 49 രൂപയ്ക്ക് 20 മിനിറ്റിന്റെ ആനുകൂല്യം ലഭ്യമാണ്. യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്ലാനിന് 39 രൂപയ്ക്ക് 30 മിനിറ്റിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.