TRENDING:

Jio|ജിയോയുടെ ദീപാവലി സമ്മാനം; വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണ്‍, 123 രൂപയുടെ പ്രതിമാസ പ്ലാൻ

Last Updated:

123 രൂപയുടെ പ്രതിമാസ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉല്‍സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് അതിഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളുടെ ജീവിതം കൂടുതല്‍ പ്രകാശപൂരിതമാക്കാന്‍ ദിവാലി ദമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ദീപാവലിയോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്‍. നിലവില്‍ 999 രൂപയ്ക്ക് ലഭ്യമായ ഫോണുകളാണ് ദീപാവലി പ്രമാണിച്ച് 699 രൂപയ്ക്ക് വില്‍ക്കുന്നത്.
advertisement

123 രൂപയുടെ പ്രതിമാസ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍, പ്രതിമാസം 14 ജിബി ഡാറ്റ, 455ലധികം ലൈവ് ടിവിചാനലുകള്‍, മൂവി പ്രീമിയറുകള്‍, വിഡിയോ ഷോകള്‍, ലൈവ് സ്‌പോര്‍ട്‌സ്, ജിയോസിനിമയില്‍ നിന്നുള്ള ഹൈലൈറ്റ്‌സ്, ഡിജിറ്റല്‍ പേമെന്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ 123 രൂപയുടെ പ്ലാനില്‍ ലഭ്യമാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റ് ഫീച്ചര്‍ ഫോണുകളിലെ അടിസ്ഥാന പ്ലാനുമായി തരതമ്യം ചെയ്യുമ്പോള്‍ ജിയോഭാരത് പ്ലാനിലൂടെ ഉപയോക്താവിന് 40 ശതമാനം ലാഭമാണ് ലഭിക്കുന്നത്. 199 രൂപയിലാണ് മറ്റ് സേവനദാതാക്കളുടെ ഫീച്ചര്‍ ഫോണ്‍ പ്ലാനുകള്‍ ആരംഭിക്കുന്നത്. അതിനാല്‍ ജിയോഭാരത് ഉപയോക്താവിന് പ്രതിമാസം 76 രൂപ ലാഭിക്കാം. അതായത് ഫോണ്‍ വാങ്ങി ഒമ്പത് മാസത്തിനുള്ളില്‍ തന്നെ മുടക്കിയ കാശ് തിരിച്ചുപിടിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഫ്രീ ആയി ജിയോഭാരത് ഫോണ്‍ നേടാമെന്നര്‍ത്ഥം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Jio|ജിയോയുടെ ദീപാവലി സമ്മാനം; വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണ്‍, 123 രൂപയുടെ പ്രതിമാസ പ്ലാൻ
Open in App
Home
Video
Impact Shorts
Web Stories