“മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, താരിഫ് നിരക്കുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലാണ് റെഗുലേറ്ററി അതോറിറ്റിയായ ട്രായി. മറ്റ് ഓപ്പറേറ്റർമാരെപ്പോലെ, ഞങ്ങൾ സർക്കാരുമായി ചേർന്ന് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് അനുസൃതമായി പ്രവർത്തിക്കുകയും ഡാറ്റാ ഉപഭോഗത്തെയോ വളർച്ചയെയോ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ അടുത്ത ഏതാനും ആഴ്ചകളിൽ താരിഫുകളിൽ ഉചിതമായ വർധനവ് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും. ഡാറ്റാ ഉപഭോഗത്തിനെയോ ഡിജിറ്റൽ മേഖലയുടെ വളർച്ചയേയോ ബാധിക്കാത്തവിധത്തിലുമാകും ഇത് ”- ജിയോ പ്രസ്താവനയിൽ അറിയിച്ചു.
advertisement
Also Read- വൊഡഫോൺ - ഐഡിയ, എയർടെൽ ഉപഭോക്താക്കളറിയാൻ; ഡിസംബർ ഒന്നു മുതൽ നിരക്ക് വർധിക്കും
കഴിഞ്ഞ വ്യാഴാഴ്ച, വൊഡഫോൺ ഐഡിയ ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ നഷ്ടം നേരിട്ടിരുന്നു. രണ്ട് വലിയ ടെലികോം ഓപ്പറേറ്റർമാരായ വൊഡഫോൺ ഐഡിയക്കും ഭാരതി എയർടെല്ലിനും 2019 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 74,000 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം സർക്കാരിന് അടയ്ക്കേണ്ട കുടശ്ശികയുമായി ബന്ധപ്പെട്ട ബാധ്യത കൂടി ഉൾപ്പെടുത്തിയാണ് ഇത്.
ടെലികോം കമ്പനികളുടെ വാർഷിക എജിആർ കണക്കാക്കുന്നതിൽ ടെലികമ്മ്യൂണിക്കേഷൻ ഇതര ബിസിനസുകളിൽ നിന്നുള്ള വരുമാനം ഉൾപ്പെടുത്തുകയെന്ന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. ഇതിൽ ഒരു പങ്ക് ലൈസൻസും സ്പെക്ട്രം ഫീസും നൽകണം. വോഡഫോൺ ഐഡിയ 50,921 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ എയർടെൽ സെപ്റ്റംബർ പാദത്തിൽ 23,045 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.