ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,440 രൂപയായി താഴ്ന്നു. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,16,720 രൂപയായിരുന്നു നിരക്ക്. വെറും മണിക്കൂറുകൾക്കുള്ളിൽ 1,280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരം ഈ കുറഞ്ഞ നിരക്കിലാണ് പുരോഗമിക്കുന്നത്.
കണക്കുകളെടുത്താൽ മാർച്ച് 1ൽ ആരംഭിച്ച സ്വർണ വിലയിൽ നിന്ന് 11,480 രൂപയാണ് രൂപയാണ് കുറഞ്ഞിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും സ്വർണ്ണവില താഴുന്ന വിപരീത സാഹചര്യമാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്. സാധാരണയായി യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുകയും വില ഉയരുകയുമാണ് പതിവ്. എന്നാൽ നിലവിൽ ആഗോളതലത്തിൽ പണപ്പെരുപ്പം വർദ്ധിക്കാനുള്ള സാധ്യതയാണ് സ്വർണ്ണത്തിന് തിരിച്ചടിയാകുന്നത്. സംഘർഷം മൂലം ഇന്ധനവില വർദ്ധിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും, ഇത് നിയന്ത്രിക്കാൻ ലോകബാങ്കുകൾ പലിശ നിരക്ക് ഉയർത്തുമെന്നും നിക്ഷേപകർ കണക്കുകൂട്ടുന്നു.
advertisement
