തിരുവനന്തപുരത്ത് 109.73 രൂപ (പെട്രോള്‍), 98.53 രൂപ (ഡീസല്‍) എന്നിങ്ങനെയാണ് ജൂലൈ അഞ്ചിലെ ഇന്ധന നിരക്കുകള്‍. എറാണകുളം- 107.61 രൂപ, 96.54 എന്നിങ്ങനെയാണ് പെട്രോള്‍ ഡീസല്‍ നിരക്ക്. എണ്ണ വിപണന കമ്പനികൾ പ്രഖ്യാപിച്ച ഇന്ധനവില അനുസരിച്ച്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയിലും ഡീസലിന്റെ വില ലിറ്ററിന് 89.62 രൂപയിലുമാണ് വിൽക്കുന്നത്. മുംബൈയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 106.31 രൂപയും ലിറ്ററിന് 94.27 രൂപയുമാണ്.
advertisement
അതേസമയം രാജ്യത്ത് പെട്രോൾ വിലയില്‍ ഇനിയും വര്‍ധനവിന് സാധ്യതയുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ഡൽഹി എൻഐടിയിലെ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ സാഹചര്യത്തിൽ ഇന്ത്യ, റഷ്യയിൽനന്ന് കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് തുടരുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ രാജ്യത്ത് ജൂണ്‍ മാസത്തിൽ ഡീസൽ വിൽപന കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. കാലവർഷം എത്തിയതോടെ കാർഷിക മേഖലയിലെ ആവശ്യം കുറഞ്ഞതും വാഹന ഗതാഗതം കുറഞ്ഞതുമാണ് ഡീസൽ വില്‍പനയിൽ പ്രതിഫലിച്ചത്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് ജൂണിൽ പെട്രോൾ വിൽപന 3.4 ശതമാനം വർധിച്ച് 2.9 ദശലക്ഷം ടണായി ഉയർന്നു. വ്യാവസായിക-കാർഷിക പ്രവർത്തനങ്ങളുടെ വർദ്ധനവ് കാരണം മാർച്ച് രണ്ടാം പകുതി മുതൽ പെട്രോൾ, ഡീസൽ വിൽപ്പന ഉയർന്നിരുന്നു. മൺസൂണിന്റെ വരവോടെ താപനില കുറഞ്ഞു.