TRENDING:

Education Loan | പഠനത്തിന് ആവശ്യമായ പണമില്ലേ? ഈ ബാങ്കുകൾ നിങ്ങളെ സഹായിക്കും; മികച്ച വിദ്യാഭ്യാസ ലോണുകൾ അറിയാം

Last Updated:

വിവിധ ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ ലോണുകൾ പരിചയപ്പെടാം:

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ സഹായിക്കുന്നതിനായി വിദ്യാഭ്യാസ വായ്പകൾ (Education Loans) വാഗ്ദാനം ചെയ്യുന്നുണ്ട്. 15 വർഷം വരെയുള്ള വായ്പാ തിരിച്ചടവ് കാലാവധിയിൽ 6.75 ശതമാനം മുതലാണ് ഇത്തരം വായ്പകളുടെ പലിശ നിരക്ക് ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിനായാണ് വിദ്യാഭ്യാസ വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. ഏതൊക്കെ കോഴ്‌സുകൾക്കാണ് വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയെന്ന് വായ്പ നൽകുന്ന ബാങ്കുകളാണ് തീരുമാനിക്കുക. നഴ്‌സറിയിൽ നിന്ന് തുടങ്ങുന്ന പഠനത്തിന് മുതൽ വിദ്യാഭ്യാസ വായപ്കൾ ലഭിക്കും. എന്നാൽ ഉന്നത പഠനത്തിനായി മുഴുവൻ സമയ കോഴ്‌സുകൾക്കും പാർട്ട് ടൈം കോഴ്‌സുകൾക്കും വായ്പ ലഭിക്കും.
വിദ്യാഭ്യാസ വായ്പ
വിദ്യാഭ്യാസ വായ്പ
advertisement

വിവിധ ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ ലോണുകൾ പരിചയപ്പെടാം:

പഞ്ചാബ് നാഷണൽ ബാങ്ക്

അപേക്ഷകന്റെ ആവശ്യത്തിനനുസരിച്ചുള്ള ലോൺ തുക നൽകുന്നു

പരമാവധി ലോൺ തിരിച്ചടവ് കാലാവധി 15 വർഷമാണ്

7.5 ലക്ഷം രൂപ വരെയാണ് ഈട് ഇല്ലാതെ വായ്പ ലഭിക്കുക

4 ലക്ഷം രൂപ വരെയാണ് മാർജിൻ

ഇന്ത്യക്കാർക്കും, ഇന്ത്യൻ മാതാപിതാക്കൾക്ക് വിദേശത്ത് ജനിച്ച ഒസിഐ/ പിഐഒ വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കുമാണ് ലോണുകൾ വാഗ്ദാനം ചെയ്യുന്നത്. 

advertisement

 കോഴ്‌സ് പൂർത്തിയായതിന് ശേഷമുള്ള 6 മാസം മുതൽ 1 വർഷം വരെയുള്ളത് മോറട്ടോറിയം കാലയളവ് ആയിരിക്കും. 

എസ്ബിഐ വിദ്യാഭ്യാസ ലോൺ

15 വർഷം വരെയാണ് പരമാവധി ലോൺ കാലാവധി

7.5 ലക്ഷം വരെയാണ് ഈടില്ലാതെ വായ്പ ലഭിക്കുക. 

4 ലക്ഷം രൂപ വരെയാണ് മാർജിൻ

കോഴ്‌സ് പൂർത്തിയാക്കിയതിനു ശേഷം 12 മാസത്തെ മോറട്ടോറിയം കാലയളവാണുള്ളത്

advertisement

ഉപരിപഠനം പൂർത്തിയാക്കിയാൻ രണ്ടാമത്തെ ലോൺ ലഭിക്കും

ആക്‌സിസ് ബാങ്ക് വിദ്യാഭ്യാസ ലോൺ

1 കോടി രൂപ വരെയാണ് പരമാവധി ലോൺ തുക

15 വർഷം വരെയാണ് ലോൺ തിരിച്ചടവ് കാലാവധി

4 ലക്ഷം വരെയാണ് മാർജിൻ

ലോൺ അപേക്ഷ ബാങ്കിന് ലഭിച്ച തിയതി മുതൽ 15 പ്രവൃത്തി ദിവസത്തിനുള്ളിൽ ലോൺ വിതരണം ചെയ്യും

ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് 20 ലക്ഷം രൂപ വരെ വായ്പ നൽകും

advertisement

ബാങ്ക് ഓഫ് ബറോഡ വിദ്യാഭ്യാസ ലോൺ

 80 ലക്ഷം രൂപ വരെയാണ് പരമാവധി ലോൺ തുക

10 മുതൽ 15 വർഷം വരെയാണ് ലോൺ തിരിച്ചടവ് കാലാവധി

100 ശതമാനം സുരക്ഷ നൽകുന്നു

നഴ്‌സറി മുതലുള്ള വിദ്യാഭ്യാസത്തിനായി ലോണുകൾ ലഭ്യമാണ്

തെരഞ്ഞെടുത്ത വിദ്യാഭ്യാസ ലോൺ പദ്ധതികളിൽ സൗജന്യ ഡെബിറ്റ് കാർഡ് സ്വന്തമാക്കാം

വിദ്യാർത്ഥിനികൾക്ക് പലിശയിൽ ഇളവ് നൽകും

advertisement

എച്ച്ഡിഎഫ്‌സി ബാങ്ക് വിദ്യാഭ്യാസ ലോൺ

ഇന്ത്യയിൽ 20 ലക്ഷം വരെയാണ് ലോൺ തുക. വിദേശ പഠനത്തിന് 35 ലക്ഷം രൂപ വരെയ വായ്പ നൽകും. 

15 വർഷമാണ് പരമാവധി ലോൺ തിരിച്ചടവ് കാലാവധി

7.5 ലക്ഷം വരെ ഈട് ഇല്ലാതെ വായ്പ ലഭിക്കും

മികച്ച റാങ്കുകളുള്ള കോളേജുകളിലേയും സർവകലാശാലകളിലേയും പ്രവേശനത്തിനായി മുൻഗണനാ നിരക്ക് വാഗ്ദാനം ചെയ്യുന്നു

വിദേശ വിദ്യാഭ്യാസ വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്. 36 രാജ്യങ്ങളിലായി 950ൽ അധികം കോഴ്‌സുകൾക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് വായ്പ വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ കാപിറ്റൽ വിദ്യാഭ്യാസ ലോൺ

30 ലക്ഷം വരെയാണ് പരമാവധി ലോൺ തുക

പരമാവധി 6 വർഷത്തെ തിരിച്ചടവ് കാലാവധിയാണ് ഉള്ളത്

4 ലക്ഷം രൂപ വരെയാണ് ഈട്

3 ഇഎംഐ പ്ലാനുകളിൽ നിന്ന് സൗകര്യത്തിനനുസരിച്ച് അപേക്ഷകർക്ക് തെരഞ്ഞെടുക്കാം

കുറഞ്ഞ പേപ്പർ വർക്കുകളേ ഈ വായ്പയ്ക്ക് ആവശ്യമുള്ളൂ. 

ലോണുകൾക്ക് വേഗത്തിൽ അംഗീകാരവും ലഭിക്കും

വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് വേണ്ട യോഗ്യതകൾ

ദേശീയത

ഇന്ത്യൻ പൗരന്മാർ

ഇന്ത്യക്കാരല്ലാത്തവർ (എൻ ആർ ഐ)

ഇന്ത്യൻ ഓവർസീസ് പൗരന്മാർ(ഒ സി ഐ)

ഇന്ത്യൻ വംശജരായ വ്യക്തികൾ (പി ഐ ഒ)

ഇന്ത്യയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശത്തുള്ള ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച വിദ്യാർത്ഥികൾ

കോഴ്‌സുകൾ

ബിരുദ പ്രോഗ്രാമുകൾ

ബിരുദാനന്തര പ്രോഗ്രാമുകൾ

ഡോക്ടറൽ കോഴ്‌സുകളും പിഎച്ച്ഡികളും

6 മാസമോ കൂടുതലോ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

സാങ്കേതിക/ ഡിപ്ലോമ/ പ്രൊഫഷണൽ കോഴ്‌സുകൾ

സ്ഥാപനങ്ങൾ

അംഗീകൃത സ്ഥാപനങ്ങളും സർക്കാർ കോളേജുകളും

സർക്കാർ സഹായത്തോടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ

പ്രൊഫഷണൽ സ്ഥാപനങ്ങൾ

അന്താരാഷ്ട്ര കോളേജുകളും സർവകലാശാലകളും

ഈട്

പ്രമുഖ ബാങ്കുകളിൽ നിന്ന് 7.5 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ ലഭിക്കും

തെരഞ്ഞെടുത്ത വായ്പക്കാരിൽ നിന്ന് തെരഞ്ഞെടുത്ത കോഴ്‌സുകൾക്കും സ്ഥാപനങ്ങൾക്കും 40 ലക്ഷം രൂപ വരെ ഈടോട് കൂടിയും വായ്പകൾ ലഭിക്കും.

വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ

- വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള അഡ്മിഷൻ ലെറ്റർ

- മാർക് ഷീറ്റുകൾ

- വയസ്സ് തെളിയിക്കുന്ന രേഖകൾ

- ഐഡന്റിറ്റി രേഖകൾ

- വിലാസം തെളിയിക്കുന്ന രേഖകൾ

- ഒപ്പ്

- സാലറി സ്ലിപ്പ്

- ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്

- വരുമാനം കണക്കാക്കുന്ന ഐടിആർ

- ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ്

- ബാങ്ക് സ്റ്റേറ്റ്‌മെന്റ്

- വിറ്റുവരവിന്റെ തെളിവ് (സേവന നികുതി റിട്ടേൺ/ വിൽപ്പന രസീത്)

- ഒപ്പ് സഹിതമുള്ള ആപ്ലിക്കേഷൻ

- പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ

- വിദേശ പഠനത്തിന് അനുയോജ്യമായ വിസ

വിദ്യാഭ്യാസ വായ്പയുടെ നേട്ടങ്ങളും സവിശേഷതകളും

- ഒരു കോടി രൂപ വരെയുള്ള ലോണുകൾ വിദ്യാഭ്യാല വായ്പയ്ക്ക് കീഴിൽ ലഭ്യമാണ്

- 15 വർഷം വരെയാണ് മിക്ക ബാങ്കുകളുടെ വായ്പ തിരിച്ചടവ് കാലാവധി

- ഇന്ത്യയിലും വിദേശത്തുമുള്ള പഠനത്തിനായി വിദ്യാഭ്യാസ ലോണുകൾ ലഭിക്കും

- ചില ബാങ്കുകൾ വിദേശ പഠനത്തിനായുള്ള വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ വായ്പ വിതരണം ചെയ്യാറുണ്ട്

- ആവശ്യമായ രേഖകൾ ശേഖരിക്കാൻ ഡോർ-സ്‌റ്റെപ്പ് സേവനം നൽകുന്ന ബാങ്കുകളുമുണ്ട്

- ബാങ്കിലെ ജീവനക്കാരുടെ മക്കൾക്ക് പല ബാങ്കുകളും മുൻഗണന നൽകാറുണ്ട്

- ചില ബാങ്കുകൾ വിദ്യാർത്ഥിനികൾക്ക് പലിശയിൽ ഇളവ് നൽകാറുണ്ട്

- കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം 1 വർഷം വരെ മോറട്ടോറിയം കാലയളവ് മിക്ക ബാങ്കുകളിലും ലഭ്യമാണ്. ഈ കാലയളവിൽ വായ്പയിൽ പണം തിരിച്ച് അടയ്‌ക്കേണ്ടതില്ല.

- അടച്ച പലിശയിൽ 8 വർഷം വരെ നികുതി ആനുകൂല്യങ്ങൾ നൽകുന്ന ബാങ്കുകളുമുണ്ട്. 

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- Used Car Loan| ഉപയോഗിച്ച കാറിനു വേണ്ടി ലോണിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ രേഖകള്‍ നിര്‍ബന്ധമായും വേണം!

മലയാളം വാർത്തകൾ/ വാർത്ത/Money/
Education Loan | പഠനത്തിന് ആവശ്യമായ പണമില്ലേ? ഈ ബാങ്കുകൾ നിങ്ങളെ സഹായിക്കും; മികച്ച വിദ്യാഭ്യാസ ലോണുകൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories