TRENDING:

Gold Price Today| സ്വര്‍ണവിലയില്‍ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ സ്വർണവില അറിയാം

Last Updated:

ഒരു പവന് 38,360 രൂപയും ഗ്രാമിന് 4795 രൂപയുമാണ് ഇന്നത്തെ വില

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price in kerala) ഇന്ന് (ഏപ്രില്‍ 3) മാറ്റമില്ല . ഇന്നലെ പവന് 120 രൂപ  കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഒരു പവന് 38,360 രൂപയും ഗ്രാമിന് 4795 രൂപയുമാണ് ഇന്നത്തെ വില. ഏപ്രില്‍ 1ന് 38480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ കേരളത്തിലെ നിരക്ക്.
advertisement

മാർച്ച് മാസം സ്വർണവില 40000 കടന്നിരുന്നു. ർച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. കഴിഞ്ഞ മാസത്ത ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

advertisement

ഇന്ധനവില വീണ്ടും ഉയർന്നു; 13 ദിവസങ്ങൾ കൊണ്ട് കൂടിയത് എട്ട് രൂപ

പെട്രോൾ, ഡീസൽ നിരക്ക് (price for petrol and diesel) ഏപ്രിൽ 3 ഞായറാഴ്ച ലിറ്ററിന് 80 പൈസ വീതം വർധിപ്പിച്ചതോടെ രാജ്യത്തെ ഇന്ധന വില (fuel price) വീണ്ടും ഉയർന്നു. ഇതുവരെ 13 ദിവസങ്ങൾക്കുള്ളിൽ പതിനൊന്ന് വില പരിഷ്‌കരണങ്ങളിലായി (fuel price revision) ലിറ്ററിന് ഏകദേശം 8.00 രൂപ വർധിച്ചു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇപ്പോൾ പെട്രോൾ വില ലിറ്ററിന് 103.41 രൂപയും ഡീസൽ ലിറ്ററിന് 94.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 84 പൈസ ഉയർന്ന് 118.41 രൂപയായും ഡീസൽ വില 85 പൈസ ഉയർന്ന് 102.64 രൂപയായും എത്തി.

advertisement

ചെന്നൈയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 108.21 രൂപയും 99.04 രൂപയുമാണ് (യഥാക്രമം 75 പൈസയും 76 പൈസയും വർദ്ധിച്ചു). കൊൽക്കത്തയിൽ പെട്രോളിന് 113.03 രൂപയും (84 പൈസ വർധിച്ചു) ഡീസലിന് 97.82 രൂപയുമാണ് (80 പൈസ വർധിച്ചത്). ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 108.99 രൂപയും ഒരു ലിറ്റർ ഡീസലിന് 92.83 രൂപയുമാണ് വില.

രാജ്യത്തുടനീളം ഇന്ധനവില വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്.

advertisement

മാർച്ച് 22 ന് നിരക്ക് പരിഷ്കരണത്തിൽ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഇത് 11-ാമത്തെ വില വർദ്ധനവാണ്.

2021 നവംബർ ആദ്യം ഉത്തർപ്രദേശ് ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ പെട്രോൾ, ഡീസൽ വില സ്ഥിരത കൈവരിച്ചിരുന്നു. 137 ദിവസത്തെ റെക്കോഡ് മരവിപ്പിക്കൽ മാർച്ച് 22-ന് അവസാനിച്ചു. അതിനുശേഷം പെട്രോൾ, ഡീസൽ വിലകൾ നിരന്തരം വർദ്ധിക്കുകയാണ്.

വെള്ളിയാഴ്ച ജെറ്റ് ഇന്ധന വില 2 ശതമാനം വർധിപ്പിച്ചു. ഈ വർഷം തുടർച്ചയായ ഏഴാമത്തെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോള ഊർജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ജെറ്റ് ഇന്ധനവില.

advertisement

87 പൈസ കൂടിയതോടെ കൊച്ചിയിൽ ഞായറാഴ്ച പെട്രോളിന് 113.02 രൂപയായി. ഡീസൽ വില 85 പൈസ വർധിച്ച് 99.98 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 115.01 രൂപയും ഡീസലിന് 101.83 രൂപയുമാണ്. കോഴിക്കോട്ട് ഇത് യഥാക്രമം 113.2 രൂപയും 100.18 രൂപയുമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തെ 'അനിയന്ത്രിതമായ ഇന്ധന വിലക്കയറ്റം' നേരിടാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| സ്വര്‍ണവിലയില്‍ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ സ്വർണവില അറിയാം
Open in App
Home
Video
Impact Shorts
Web Stories