TRENDING:

ലൈഫ് മിത്ര: സാമ്പത്തിക സുരക്ഷയുടെ സംരക്ഷകരും നിങ്ങളുടെ ജീവിത യാത്രയിൽ വിശ്വസ്തരായ ഉപദേശകരും

Last Updated:

ലൈഫ് മിത്ര: സാമ്പത്തിക സുരക്ഷയ്‌ക്ക് ശക്തമായ അടിത്തറ നൽകുന്നതിനും സാമ്പത്തിക ഉൽപ്പന്നങ്ങളുടെ സങ്കീർണ്ണമായ ലോകത്തിലൂടെ ഉപഭോക്താക്കളെ നയിക്കുന്നതിന് അതിൻ്റെ വൈദഗ്ധ്യം പ്രദാനം ചെയ്യുന്നതിനും സമർപ്പിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏതെങ്കിലും ഇന്ത്യൻ പൗരനോട് അവരുടെ കുടുംബത്തിന്റെ ഭാവിയെ കുറിച്ചുള്ള അവരുടെ മുൻഗണന എന്താണെന്ന് ചോദിച്ചാൽ ഉത്തരം ഏകദേശം ഒരേപോലെ ആയിരിക്കും. അവരുടെ പ്രിയപ്പെട്ടവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടതായിരിക്കും അത്. എന്നിരുന്നാലും ഇപ്പോൾ നമ്മൾ ഒരു വഴിത്തിരിവിലാണ്.
advertisement

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായിട്ടും ഇൻഷുറൻസിന് നൽകാൻ കഴിയുന്ന സുരക്ഷാ വലയം ഇന്ത്യയിൽ പലർക്കും ഇപ്പോഴും ഇല്ല. നമ്മുടെ ജിഡിപിയുടെ 4% മാത്രമേ ഇൻഷുറൻസിൽ നിന്ന് ലഭിക്കുന്നുള്ളൂ. അസംഖ്യം കുടുംബങ്ങൾ അപ്രതീക്ഷിത സംഭവങ്ങൾക്ക് ഇരയാകുന്നു. അവരുടെ സ്വപ്നങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നും അവരുടെ പ്രിയപ്പെട്ടവരെ എങ്ങനെ സംരക്ഷിക്കാമെന്നും അവർക്ക് ധാരണയില്ല.

ഈ സുപ്രധാന ആവശ്യം തിരിച്ചറിഞ്ഞ്, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) 2047-ഓടെ 'എല്ലാവർക്കും ഇൻഷുറൻസ്' എന്ന പ്രചോദനാത്മകമായ ഒരു ദൗത്യം ഏറ്റെടുത്തു. ഓരോ പൗരനും അവർ അർഹിക്കുന്ന ലൈഫ്, ഹെൽത്ത്, പ്രോപ്പർട്ടി ഇൻഷുറൻസുകൾ ലഭ്യമാക്കാൻ വേണ്ട കാര്യങ്ങൾ ഈ സംരംഭം ഉറപ്പാക്കുന്നു.

advertisement

ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി വ്യക്തിഗതമായ ഒരു ഇൻഷുറൻസ് സൊല്യൂഷനിലേക്ക് ആക്‌സസ് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ദൗത്യം ആരംഭിച്ചിരിക്കുന്നത്. ഇത് അവരുടെ അഭിലാഷങ്ങൾ ഭയപ്പെടാതെ പിന്തുടരാൻ അവരെ പ്രാപ്തരാക്കുന്നു.

‘ഐആർഡിഎഐ’ നമ്മുടെ ആഭ്യന്തര ഇൻഷുറൻസ് ലാൻഡ്‌സ്‌കേപ്പ് ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ആഗോള ഇൻഷുറൻസ് സ്റ്റേജിൽ ഇന്ത്യയെ ഒരു പ്രധാനിയാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. ഓരോ ഇന്ത്യക്കാരനും സുരക്ഷിതത്വവും ശാക്തീകരണവും അനുഭവപ്പെടുന്ന ഒരു ഭാവി കെട്ടിപ്പടുക്കാനാണ് അവർ ഒരുമിച്ച് ലക്ഷ്യമിടുന്നത്.

advertisement

ഈ ലക്ഷ്യം കൈവരിക്കുന്നതിന്, കേവലം നയപരമായ മാറ്റങ്ങൾക്കപ്പുറം പോകേണ്ടത് അത്യാവശ്യമാണ്. ഇന്ത്യക്കാരെന്ന നിലയിൽ, ഇൻഷുറൻസിനെ നാം എങ്ങനെ വീക്ഷിക്കുന്നു എന്നതിൽ അടിസ്ഥാനപരമായ ഒരു പരിവർത്തനം ഇന്ന് ആവശ്യമാണ്.

എന്നാൽ ശെരിക്കുള്ള ചോദ്യം ഇതാണ്: ഈ വിഷൻ എങ്ങനെ യാഥാർത്ഥ്യമാക്കി മാറ്റാം? ഇവിടെയാണ് നമ്മുടെ യഥാർത്ഥ നായകന്മാർ മുന്നോട്ട് വരുന്നത് - ലൈഫ് ഇൻഷുറൻസ് ഏജന്റുമാരായ ലൈഫ് മിത്രകൾ!

ഇതാ ലൈഫ് മിത്രകൾ : നിങ്ങളുടെ ഫിനാൻഷ്യൽ ബെസ്റ്റികൾ

നിങ്ങളുടെ അയൽപക്കത്തുള്ള ഫിനാൻഷ്യൽ ഗൈഡുകളായി അവരെ സങ്കൽപ്പിക്കുക. ഇൻഷുറൻസിന്റെ സങ്കീർണ്ണമായ ലോകത്തിൽ അവർ നിങ്ങളുടെ വഴികാട്ടിയായി കൂടെ ഉണ്ടാകും. ലൈഫ് മിത്രകൾ പ്രശ്നങ്ങൾ പരിഹരിക്കുന്നവരും വിശ്വസ്തരുമായ സുഹൃത്തുക്കളാണ്. അവർ നിങ്ങളോടൊപ്പമിരുന്ന് നിങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും മനസ്സിലാക്കുന്നു. തുടർന്ന് നിങ്ങൾക്ക് അനുയോജ്യമായ ഒരു സുരക്ഷാ വലയം സൃഷ്ടിക്കാൻ സഹായിക്കുന്നു.

advertisement

ലൈഫ് ഇൻഷുറൻസ് ഉപദേശകരുടെ റോൾ

നിങ്ങളുടെ കുടുംബത്തിന്റെ ഭാവി എങ്ങനെ സംരക്ഷിക്കാമെന്നുള്ള ആലോചനയിലാണോ? നിങ്ങളുടെ സ്വപ്നങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പ്ലാൻ ഏതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടോ? ഇത്തരം ചോദ്യങ്ങൾ നമ്മെ കുഴക്കുമ്പോൾ നമ്മുടെ സാമ്പത്തിക ക്ഷേമം കാത്തുസൂക്ഷിക്കുന്നതിൽ പിന്തുണയ്‌ക്കുന്നതിനായി വിശ്വസ്തനായ ഒരു സുഹൃത്തിനെ നമ്മിൽ പലരും ആഗ്രഹിക്കുന്നുണ്ട്.

എസ്ബിഐ ലൈഫിന്റെ ലൈഫ് മിത്ര അങ്ങനെ ഒരു സുഹൃത്തായി നിന്ന്, ആ ദൗത്യം കുറ്റമറ്റ രീതിയിൽ നിറവേറ്റുന്നു .

advertisement

അവർ സാധാരണ ഇൻഷുറൻസ് ഏജന്റുമാരെ പോലെയല്ല, കാരണം അവർ ഈ മേഖലയിലെ ഏറ്റവും മികച്ചവരിൽ നിന്ന് പരിശീലനം നേടിയ സാമ്പത്തിക ഉപദേഷ്ടാക്കളാണ്. അതുവഴി ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ഏത് വെല്ലുവിളികളെയും തരണം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ അവർക്ക് സാധിക്കുന്നതാണ്.

അവർ ഇൻഷുറൻസ് വിശദാംശങ്ങൾ നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി വിശദീകരിച്ച് തരുന്നതാണ്. നിങ്ങൾ ഒരു കുടുംബ ജീവിതം ആരംഭിക്കുകയാണെങ്കിലും, ഒരു വീട് വാങ്ങുകയാണെങ്കിലും അല്ലെങ്കിൽ റിട്ടയർമെന്റിനായി ആസൂത്രണം ചെയ്യുകയാണെങ്കിലും, അതിനുള്ള ശരിയായ ഫിനാൻഷ്യൽ സൊല്യൂഷൻ കണ്ടെത്താൻ അവർക്ക് നിങ്ങളെ സഹായിക്കാനാകും.

നിങ്ങളുടെ ജീവിതത്തിൽ ഒരു ലൈഫ് മിത്ര വഹിക്കുന്ന പങ്ക് ഇതാണ്

എന്നാൽ ഏറ്റവും നല്ല കാര്യം ലൈഫ് മിത്രകൾ നിങ്ങളോടൊപ്പം ഭാവിയിലേക്കും ഉണ്ടാകും എന്നതാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ പിന്തുടരുകയും നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുകയും ചെയ്യുമ്പോൾ നിങ്ങളോടൊപ്പമുള്ള സ്വകാര്യ സാമ്പത്തിക ചിയർ ലീഡറായി അവരെ കരുതുക. ലൈഫ് മിത്രയോടൊപ്പം നിങ്ങൾ ഇൻഷുറൻസ് വാങ്ങുമ്പോൾ സുരക്ഷിതമായ ഭാവിയിലേക്കുള്ള നിങ്ങളുടെ യാത്രയിൽ ഒരു വിശ്വസ്ത സഹചാരിയെ നേടുക കൂടി ചെയ്യുന്നു.

സാമ്പത്തിക സുരക്ഷയുടെ നെടുംതൂണുകൾ

ലൈഫ് മിത്രകൾ സാമ്പത്തിക സുരക്ഷിതത്വത്തിന് ശക്തമായ അടിത്തറ നൽകുന്നതിനും ഫിനാൻഷ്യൽ പ്രോഡക്ടുകളുടെ സങ്കീർണ്ണമായ ലോകത്തിലൂടെ ഉപഭോക്താക്കളെ നയിക്കുന്നതിനും അസാമാന്യ വൈദഗ്ധ്യം നേടിയവരാണ്.

നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾ മനസ്സിലാക്കാനുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ലൈഫ് മിത്രകളെ വ്യത്യസ്തരാക്കുന്നത്. നിങ്ങളുടെ പ്രായം, വരുമാനം, കുടുംബ സാഹചര്യം, ഭാവിയിലേക്കുള്ള അഭിലാഷങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പരിശോധിക്കാൻ അവർ സമയമെടുക്കുന്നു. അവർ ഒരു സാമ്പത്തിക പസിൽ ഒരുമിച്ച് ചേർക്കുന്നത് പോലെയാണ് ഇത് ചെയ്യുന്നത് നിങ്ങൾ അതിന്റെ ഹൃദയഭാഗത്ത്. വ്യക്തിഗതമായ ഈ സമീപനം നിങ്ങളുടെ പ്രത്യേക സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പ്ലാനുകൾ ശുപാർശ ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നു.

എന്നിരുന്നാലും, ലൈഫ് മിത്രകൾ ഇൻഷുറൻസ് പരിരക്ഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. നിങ്ങളുടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും അവർ പ്രതിജ്ഞാബദ്ധരാണ്. നിങ്ങൾ സുഖപ്രദമായ വിരമിക്കലിന് തയ്യാറെടുക്കുകയാണെങ്കിലും, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുകയാണെങ്കിലും, നിങ്ങളെ സഹായിക്കാൻ അവർക്ക് തന്ത്രങ്ങളുണ്ട്. ജീവിതത്തിലെ അപ്രതീക്ഷിത വെല്ലുവിളികളെ നേരിടാൻ കഴിയുന്ന ശക്തമായ സാമ്പത്തിക അടിത്തറ എങ്ങനെ നിർമ്മിക്കാമെന്നതിനെ കുറിച്ച് അവർ മാർഗ നിർദേശങ്ങൾ നൽകുന്നു.

മികച്ച ഫിനാൻഷ്യൽ ഡിസിഷനുകൾ എടുക്കുന്നത് പലപ്പോഴും ദുഷ്കരമായി അനുഭവപ്പെടും. നിങ്ങളുടെ കൂടെ ഒരു ലൈഫ് മിത്രയുണ്ടെങ്കിൽ, നന്നായി നിർവചിക്കപ്പെട്ട പ്ലാനോടെയും അതിലും പ്രധാനമായി മനസ്സമാധാനത്തോടെയും ഭാവിയെ നേരിടാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

ആവശ്യങ്ങൾക്ക് അനുയോജ്യമായ സമീപനം

ലൈഫ് മിത്രയുടെ സമീപനത്തിന്റെ മുഖമുദ്രകളിലൊന്ന് ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള വിൽപ്പനയ്ക്കുള്ള അവരുടെ പ്രതിബദ്ധതയാണ്. ഈ പ്രശ്നപരിഹാര രീതി അവരെ സാമ്പത്തിക സേവന വ്യവസായത്തിൽ വേറിട്ടു നിർത്തുന്നു. ജനറിക് ഇൻഷുറൻസ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിനുപകരം, ഓരോ വ്യക്തിക്കും യഥാർത്ഥത്തിൽ ആവശ്യമുള്ളതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ചിന്തനീയമായ, പ്രശ്നപരിഹാര സമീപനമാണ് തിരക്കേറിയ സാമ്പത്തിക സേവന വ്യവസായത്തിൽ അവരെ വേറിട്ടു നിർത്തുന്നത്.

ലൈഫ് മിത്രകൾ മികച്ച കേൾവിക്കാരാണ്. ഉപഭോക്താവുമായുള്ള സംഭാഷണങ്ങളിലൂടെ അവർ ആവശ്യങ്ങളും ആശങ്കകളും കണ്ടെത്തുകയും ഉചിതമായ ഇൻഷുറൻസ് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് അവരുടെ കുടുംബത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനോ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലാഭിക്കുന്നതിനോ സുഖപ്രദമായ വിരമിക്കലിന് വേണ്ടി ആസൂത്രണം ചെയ്യുന്നതിനോ ആകട്ടെ, ഈ സമീപനം അവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉപദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

ഒരു ലൈഫ് മിത്ര നൽകുന്ന പരിഹാരങ്ങൾ കേവലം സാമ്പത്തിക ഉൽപന്നങ്ങൾക്കപ്പുറമാണ്. അവർ മനസ്സമാധാനവും സാമ്പത്തിക സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിലൂടെ, സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിൽ ഒരു ലൈഫ് മിത്ര സുപ്രധാന പങ്ക് വഹിക്കുന്നു. ഇത് അവരുടെ ക്ലയന്റുകളെ അവരുടെ ജീവിതം ആഹ്ലാദപൂർണ്ണമായി ജീവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.

വിശ്വസ്തമായ ദീർഘകാല സൗഹൃദം

ഉപഭോക്താവാണ് തങ്ങളുടെ മുൻഗണനയെന്ന് ഒരു ലൈഫ് മിത്ര പൂർണ്ണമായി വിശ്വസിക്കുന്നു. തങ്ങളുടെ ഉപഭോക്താക്കൾ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങളുടെ ആഴവും പുതിയ ഒരാളെ വിശ്വസിക്കുന്നതിലെ ബുദ്ധിമുട്ടും അവർ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അവർ ആദ്യം ഒരു യഥാർത്ഥ സൗഹൃദം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്, തുടർന്ന് സുതാര്യതയോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത തെളിയിക്കുന്നു. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നത് അവരുടെ രീതിയാണ്.

ഇൻഷുറൻസ് ഉപദേശകരായി കരിയർ ആരംഭിക്കുമ്പോൾ

നിങ്ങൾ ഒരു ലൈഫ് മിത്രയാകുമ്പോൾ, ആളുകളുടെ ജീവിതത്തിലും ഇന്ത്യയുടെ സാമ്പത്തിക ഭാവിയിലും യഥാർത്ഥത്തിൽ മാറ്റം വരുത്താൻ കഴിയുന്ന ഒരു റോളിലേക്ക് നിങ്ങൾ ചുവടുവെക്കും. ഈ പാത നിങ്ങളുടെ പ്രൊഫഷണൽ വളർച്ചയെയും വ്യക്തിഗത ക്ഷേമത്തെയും വിലമതിക്കുന്നു. ജോലിക്ക് പുറത്തുള്ള ജീവിതം ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ബാലൻസ് നിലനിർത്തിക്കൊണ്ട് നിങ്ങൾക്ക് വിജയിക്കാനുള്ള മാർഗങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നു. ഇവിടെ നിങ്ങൾ നിങ്ങളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല, കരുതലുള്ള ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാകുകയും ചെയ്യുന്നു.

ഒരു ലൈഫ് മിത്ര എന്ന നിലയിൽ അടിസ്ഥാനകാര്യങ്ങൾ പഠിക്കുന്നതിനുമപ്പുറം സമഗ്രമായ പരിശീലനത്തിലൂടെയാണ് നിങ്ങൾ ആരംഭിക്കുന്നത്. ആളുകൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് സംരക്ഷിക്കുന്ന തീരുമാനങ്ങളിലേക്ക് നയിക്കാൻ നിങ്ങളെ പരിശീലിപ്പിക്കുന്നു. ഇൻഷുറൻസ്, സെയിൽസ് ടെക്നിക്കുകൾ, എല്ലാം സുഗമമായി കൊണ്ട് പോകാനുള്ള നിയമങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾ പഠിക്കുന്നതാണ്. ‘ഐആർഡിഎഐ’ യുടെ 15 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കേഷൻ പരീക്ഷയിൽ വിജയിച്ചാൽ, വിശ്വസ്തനായ ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ ഈ അർത്ഥവത്തായ റോൾ ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാകും.

ഒരു ലൈഫ് മിത്ര എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സ്വയം സംതൃപ്തമായ ഒരു കരിയർ കെട്ടിപ്പടുക്കുമ്പോൾ തന്നെ മനസ്സമാധാനവും സാമ്പത്തിക ഭദ്രതയും കൈവരിക്കാൻ ആളുകളെ സഹായിക്കാനുള്ള അവസരമാണ്. നിങ്ങൾക്കും നിങ്ങൾ സഹായിക്കുന്നവരുടെ ഭാവിക്കും വേണ്ടി, വളരാനും കണക്റ്റഡ് ആയിരിക്കാനും വലിയ ഒരു ലക്ഷ്യത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണിത്.

ലക്ഷ്യബോധത്തിന്റെയും വളർച്ചയുടെയും പാത

മുന്നോട്ട് നോക്കുമ്പോൾ, വ്യക്തിപരമായും തൊഴിൽപരമായും വളരുന്നതോടൊപ്പം ആളുകളുടെ ജീവിതത്തിൽ ഒരു യഥാർത്ഥ മാറ്റമുണ്ടാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ആവേശകരമായ കരിയർ പാതയാണ് ലൈഫ് മിത്രയുടെ റോൾ വാഗ്ദാനം ചെയ്യുന്നത്. വ്യക്തികളെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള കഴിവിനൊപ്പം സാമ്പത്തിക അറിവ് സമന്വയിപ്പിക്കുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ലൈഫ് മിത്ര എന്ന നിലയിൽ ഒരു കരിയർ പിന്തുടരുന്നത് ലക്ഷ്യബോധവും ഫ്ലെക്സിബിലിറ്റിയും ചാരിതാർഥ്യവും നിറഞ്ഞ ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു.

ഈ തൊഴിലിൽ ചേരുന്നതിലൂടെ, 2047-ഓടെ 'എല്ലാവർക്കും ഇൻഷുറൻസ്' എന്ന ‘ഐആർഡിഎഐ’ യുടെ കാഴ്ചപ്പാടിലേക്ക് നിങ്ങൾ സജീവമായി സംഭാവന ചെയ്യുന്നതാണ്. ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനം വർദ്ധിപ്പിക്കുന്നതിലും ദശലക്ഷക്കണക്കിന് ആളുകളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിലും അതിലൂടെ നമ്മുടെ രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിലും നിങ്ങൾ നിർണായക പങ്ക് വഹിക്കും. ഈ കരിയർ വ്യക്തിഗത വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കൂടുതൽ സാമ്പത്തികമായി പ്രതിരോധശേഷിയുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ നിങ്ങളുടെ ശ്രമങ്ങൾ നിർണായകമാണെന്ന് അറിയുന്നതിന്റെ സംതൃപ്തിയും നൽകുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/
ലൈഫ് മിത്ര: സാമ്പത്തിക സുരക്ഷയുടെ സംരക്ഷകരും നിങ്ങളുടെ ജീവിത യാത്രയിൽ വിശ്വസ്തരായ ഉപദേശകരും
Open in App
Home
Video
Impact Shorts
Web Stories